നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Marriage | നിങ്ങള്‍ ഉടൻ വിവാഹിതരാകുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ മനസിൽ സൂക്ഷിക്കുക

  Marriage | നിങ്ങള്‍ ഉടൻ വിവാഹിതരാകുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ മനസിൽ സൂക്ഷിക്കുക

  വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നിങ്ങളെങ്കില്‍ ഈ കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക

  • Share this:
   ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും വിവാഹം (Marriage) എന്നത് ജീവിതത്തിലെ വളരെ സവിശേഷമായ ഒരു സംഭവമാണ്. വിവാഹിതരാകുന്നതോടെ ജീവിതത്തിന്റെ പുതിയ ഒരു ഘട്ടം തുടങ്ങുകയായി. വിവാഹശേഷം ജീവിതത്തിലെ പല കാര്യങ്ങളിലും മാറ്റം വന്നേക്കാം. ഈ മാറ്റങ്ങളില്‍ ചിലത് പ്രതീക്ഷിക്കപ്പെടുന്നവ തന്നെയായിരിക്കും. എന്നാല്‍ മറ്റ് ചിലത് അപ്രതീക്ഷിതമായി വരുന്നവയാകും.

   വിവാഹത്തോടെ ഒരു പുതിയ വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ്. അവന്‍/അവള്‍ നിങ്ങളുടെ എല്ലാ തീരുമാനങ്ങളിലും എല്ലായ്‌പ്പോഴും പങ്കാളിയായി ഒപ്പം ഉണ്ടാകും. നേരത്തെ നിങ്ങളുടേത് മാത്രമായിരുന്ന പല കാര്യങ്ങളും വിവാഹശേഷം പങ്കാളിയുമായി പങ്കുവെയ്‌ക്കേണ്ടതായി വരും. ഇതിനര്‍ത്ഥം നിങ്ങളുടെ ജീവിതം താറുമാറാകുമെന്നോ നിങ്ങളുടെ സ്വകാര്യത ഇല്ലാതാകുമെന്നോ അല്ല. ഇത്തരത്തില്‍ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെയ്ക്കുന്നത് ഒരുമിച്ചുള്ള ജീവിതം മനോഹരമാകാൻസഹായിക്കും .

   ഇത് വിവാഹ സീസണ്‍ ആണ്. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നിങ്ങളെങ്കില്‍ ഈ കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക

   1. വിവാഹശേഷം പുതിയ വീടുമായി പൊരുത്തപ്പെടാന്‍ എല്ലാവര്‍ക്കും കുറച്ച് സമയം വേണ്ടി വരും. പലരെയും സംബന്ധിച്ച് തീര്‍ത്തും പുതിയ ഒരു സാഹചര്യവുമായി ഇണങ്ങുക എന്നത് അല്‍പ്പം വെല്ലുവിളി നിറഞ്ഞ കാര്യമായിരിക്കും. എന്നു കരുതി ഭയപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ ബന്ധത്തില്‍ ഉള്ള ആത്മവിശ്വാസം നിലനിര്‍ത്തുക. നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യത്തില്‍ അസ്വസ്ഥത തോന്നുകയാണെങ്കില്‍ അത് നിങ്ങളുടെ പങ്കാളിയുമായി ചര്‍ച്ച ചെയ്യുക. നിങ്ങളെക്കുറിച്ച് നിങ്ങളുടെ പങ്കാളിയോട് തുറന്നു പറയുക. അവരെ മനസിലാക്കാനും അടുത്തറിയാനും നിങ്ങളും മടിക്കരുത്.

   2. എല്ലാ സാഹചര്യങ്ങളിലും നിങ്ങളുടെ മനോഭാവം പോസിറ്റീവ് ആയിരിക്കണം. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായിക്കും. മാത്രമല്ല, അനുകൂല മനോഭാവത്തോടെ സമീപിക്കുകയാണെങ്കില്‍ ഏത് സാഹചര്യവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കും.

   3. നിങ്ങളുടെ സെല്‍ഫോണ്‍ ഉപയോഗം കുറയ്ക്കുക. വിവാഹശേഷം നിങ്ങളുടെ ലോകം നിങ്ങളുടേത് മാത്രമായിരിക്കില്ല, അവിടെ നിങ്ങളുടെ പങ്കാളിക്കും കൃത്യമായ സ്ഥാനം നല്‍കേണ്ടതുണ്ട്. പങ്കാളിക്ക് വേണ്ടിയും സമയം മാറ്റി വെയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. എത്ര തിരക്കുണ്ടെങ്കിലും ദിവസത്തില്‍ എപ്പോഴെങ്കിലും പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്തുക. പങ്കാളി പറയുന്നത് കേള്‍ക്കാന്‍ ക്ഷമ കാണിക്കുക. എല്ലാ കാര്യങ്ങളും പരസ്പരം സംസാരിച്ച് തീരുമാനം എടുക്കാന്‍ ശ്രമിക്കുക.

   4. വിവാഹിതരായതിന് ശേഷമുള്ള ആദ്യ നാളുകളിൽ പരസ്പരം മനസിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളെക്കുറിച്ച് എല്ലാം അറിയാന്‍ ആഗ്രഹം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയോട് കള്ളം പറയാനോ അവരില്‍ നിന്ന് എന്തെങ്കിലും മറച്ചുവെയ്ക്കാനോ ശ്രമിക്കരുത്. ഇത് നിങ്ങളുടെ ബന്ധം ദൃഢമാക്കാന്‍ സഹായിക്കും.

   5. വ്യത്യസ്ത മനോഭാവങ്ങള്‍ ഉള്ള രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ നിങ്ങളുടെ സമീപന രീതിയിലൂടെ പങ്കാളിയ്ക്ക് ആശ്വാസം നല്‍കാനും സാഹചര്യങ്ങള്‍ സുഖകരമാക്കാനും ശ്രമിക്കുക. സ്നേഹ ഭാവങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും ബന്ധങ്ങള്‍ ദൃഢമാക്കാന്‍ ശ്രമിക്കുക. അങ്ങനെയെങ്കില്‍ ഒരുമിച്ച് വളരെയധികം മുന്നോട്ട് പോകാന്‍ സാധിക്കും.
   Published by:Karthika M
   First published: