Teachers Day 2021: ഇന്ത്യ കണ്ട ഏറ്റവും വലിയ തത്വചിന്തകൻ; മുൻ രാഷ്ട്രപതി ഡോ എസ് രാധാകൃഷ്ണനെക്കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങൾ

1962 മുതൽ, വിദ്യാഭ്യാസ രീതികളോടും വിദ്യാർത്ഥികളോടുമുള്ള ഡോ. രാധാകൃഷ്ണന്റെ ശ്രദ്ധേയമായ സമീപനത്തെ ആദരിക്കുന്നതിനായി സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നു

1962 മുതൽ, വിദ്യാഭ്യാസ രീതികളോടും വിദ്യാർത്ഥികളോടുമുള്ള ഡോ. രാധാകൃഷ്ണന്റെ ശ്രദ്ധേയമായ സമീപനത്തെ ആദരിക്കുന്നതിനായി സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നു

1962 മുതൽ, വിദ്യാഭ്യാസ രീതികളോടും വിദ്യാർത്ഥികളോടുമുള്ള ഡോ. രാധാകൃഷ്ണന്റെ ശ്രദ്ധേയമായ സമീപനത്തെ ആദരിക്കുന്നതിനായി സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നു

  • Share this:
    പ്രൊഫസർമാർ ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി എല്ലാ വർഷവും സെപ്റ്റംബർ 5 ന് ഇന്ത്യയിൽ അദ്ധ്യാപക ദിനം ആഘോഷിക്കുന്നു. ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ദേശീയ അദ്ധ്യാപക ദിനം ആഘോഷിക്കുന്നത്. ഡോ. രാധാകൃഷ്ണൻ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും ആയിരുന്നു. ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ അദ്ധ്യാപകൻ, തത്ത്വചിന്തകൻ, പണ്ഡിതൻ എന്നീ നിലകളിൽ ശ്രദ്ധേയമായ തന്റെ പ്രവർത്തനങ്ങളിലൂടെ പ്രശസ്തനാണ്. 1888 സെപ്റ്റംബർ 5 നാണ് അദ്ദേഹം ജനിച്ചത്.

    ഡോ. രാധാകൃഷ്ണൻ യുവാക്കളെ വളരാനും വിദ്യാഭ്യാസത്തിന്റെ ശക്തി കൊണ്ട് ലോകത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കാനും എപ്പോഴും പ്രോത്സാഹിപ്പിച്ചു. 1962 മുതൽ, വിദ്യാഭ്യാസ രീതികളോടും വിദ്യാർത്ഥികളോടുമുള്ള ഡോ. രാധാകൃഷ്ണന്റെ ശ്രദ്ധേയമായ സമീപനത്തെ ആദരിക്കുന്നതിനായി സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നു.

    ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തിൽ അദ്ധ്യാപക ദിനം വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. കാരണം അവർ അവരുടെ അദ്ധ്യാപകർക്കും മാർഗ്ഗദർശികൾക്കും ജീവിതത്തിന്റെ വഴികാട്ടികൾക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ദിവസമാണിത്. എല്ലാ സ്കൂളുകളിലും, കോളേജുകളിലും, ഈ ദിവസം വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. വിദ്യാർത്ഥികൾ അവരുടെ അദ്ധ്യാപകരുടെ വിലപ്പെട്ട സംഭാവനകള്‍ക്ക് നന്ദി പറയാൻ കവിതകൾ, സ്കിറ്റുകൾ, പ്രസംഗങ്ങൾ, മറ്റ് സര്‍ഗ്ഗാത്മകമായ പരിപാടികൾ തുടങ്ങിയ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ തയ്യാറാക്കുന്നു.

    ഡോ: എസ് രാധാകൃഷ്ണന്റെ ജീവിതത്തെക്കുറിച്ച് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ:

    ഡോ.രാധാകൃഷ്ണൻ 1888 സെപ്റ്റംബർ 5 ന് തിരുത്തണി പട്ടണത്തിലെ ഒരു തെലുങ്ക് കുടുംബത്തിലാണ്‌ ജനിച്ചത്. ഒരു പ്രഗല്‍ഭനായ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളമുള്ള തന്റെ പഠനത്തില്‍ വിവിധ സ്കോളർഷിപ്പുകൾ നേടി. അദ്ദേഹം തിരുപ്പതിയിലെ സ്കൂളുകളിലും തുടർന്ന് വെല്ലൂരിലും പഠിക്കുകയുണ്ടായി.

    മദ്രാസിലെ ക്രിസ്ത്യൻ കോളേജിൽ നിന്നാണ് ഡോ. രാധാകൃഷ്ണൻ ഫിലോസഫി പഠിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ തത്ത്വചിന്തകരിൽ ഒരാളായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു.

    ബിരുദം പൂർത്തിയാക്കിയ ശേഷം, അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജിൽ തത്ത്വചിന്തയുടെ (ഫിലോസഫി) പ്രൊഫസറായി, തുടർന്ന് മൈസൂർ സർവകലാശാലയിൽ തത്ത്വചിന്ത പ്രൊഫസറായി.

    1962 ൽ ഡോ. രാധാകൃഷ്ണൻ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം നിയമിതനായി. 1967 വരെ അദ്ദേഹം ആ പദവിയിൽ സേവനമനുഷ്ഠിച്ചു.

    അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില കൃതികൾ ഇവയാണ്: രവീന്ദ്രനാഥ ടാഗോറിന്റെ തത്ത്വചിന്തകള്‍, സമകാലിക തത്ത്വചിന്തയില്‍ മതത്തിന്റെ സ്വാധീനം, ഒരു ഹിന്ദുവിന്റെ ജീവിതവീക്ഷണം, ജീവിതത്തിന്റെ ആദർശപരമായ കാഴ്ചപ്പാട്, കൽക്കി അല്ലെങ്കിൽ നാഗരികതയുടെ ഭാവി, നമുക്ക് ആവശ്യമുള്ള മതം, ഗൗതമ ബുദ്ധൻ, ഇന്ത്യയും ചൈനയും, തുടങ്ങിയവ.
    Published by:Karthika M
    First published:
    )}