നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Body | സ്വന്തം ശരീരത്തിലെ നിയന്ത്രിക്കാൻ സാധിക്കാത്ത അഞ്ച് കാര്യങ്ങൾ

  Body | സ്വന്തം ശരീരത്തിലെ നിയന്ത്രിക്കാൻ സാധിക്കാത്ത അഞ്ച് കാര്യങ്ങൾ

  മുടിയെയും ചർമ്മത്തെയും കുറിച്ച് എല്ലാവർക്കുമുള്ള ആശങ്കയുടെ യഥാർഥ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

  Dermatology

  Dermatology

  • Share this:
   മിക്കവരും സൗന്ദര്യത്തെക്കുറിച്ച് പ്രത്യേക കാഴ്ചപ്പാടുകളും താല്പര്യങ്ങളും വെച്ചുപുലർത്തുന്നവരാണ്. അതിൽ പ്രത്യേകിച്ച് മുടിയെയും ചർമ്മത്തെയും കുറിച്ച് എല്ലാവരും അങ്ങേയറ്റം ആശങ്കാകുലരാണ്. എന്നാൽ ശരീരത്തിലെ ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. ഡെർമറ്റോളജിസ്റ്റായ (Dermatologist) ഡോ. ഗുർവീൻ വാരയ്ച്ച് (Dr. Gurveen) നമ്മുടെ നിയന്ത്രണത്തിന് അതീതമായ ശരീരത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

   ആർത്തവത്തിന് മുമ്പുള്ള മുഖക്കുരു

   എല്ലാ മാസവും ആർത്തവത്തിന് തൊട്ടുമുമ്പ് മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് ആശങ്കപ്പെടേണ്ട കാര്യമല്ല. ഗുർവീന്റെ അഭിപ്രായത്തിൽ പീരിയഡ്‌സിനു തൊട്ടുമുൻപ് ബ്ലോട്ടിങ് (bloating) മൂഡ് മാറ്റം, മുഖക്കുരു എന്നിവ വരുന്നത് വളരെ സാധാരണമാണ്. ഈ സമയത്ത് സ്ത്രീകളുടെ ഹോർമോണുകളായ ഈസ്ട്രജൻ (estrogen), പ്രൊജസ്റ്ററോൺ (progesterone) നിലകളിൽ വ്യത്യാസം വരുന്നതും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ (testosteron) നിലകളിലെ വർദ്ധനവും മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുമെന്ന് ഡെർമറ്റോളജിസ്റ്റ് പ്രസ്താവിച്ചു. ആർത്തവത്തിന് ഒരാഴ്ച മുമ്പ് 1-2 മുഖക്കുരു ഉണ്ടാകുന്നത് സാധാരണമാണെന്നും പിന്നീട് രക്തസ്രാവം ആരംഭിച്ചാൽ അത് പോകുമെന്നും അവർ പറഞ്ഞു. എന്നാൽ മുഖക്കുരു പോകാതിരിക്കുകയും വേദനാജനകവുമാണെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

   മുടിയുടെ നീളം

   പുരുഷന്മാരും സ്ത്രീകളും അവരുടെ മുടി വളർച്ചയെക്കുറിച്ച് എപ്പോഴും ആശങ്കപ്പെടുന്നവരാണ്. എന്നാൽ ഒരു വ്യക്തിയുടെ അനജൻ (anagen) ഘട്ടത്തിന്റെ ദൈർഘ്യമാണ് മുടിയുടെ നീളം നിയന്ത്രിക്കുന്നതെന്ന് ഗുർവീൻ അഭിപ്രായപ്പെട്ടു. തലയോട്ടിയിലെ ഒരു മുടിയുടെ വളർച്ച ശരാശരി രണ്ട് വർഷം മുതൽ ഏഴ് വര്ഷം വരെയാകാമെന്നും അവർ പറഞ്ഞു.

   ചർമ്മത്തിലുണ്ടാകുന്ന സുഷിരങ്ങൾ (Skin Pores)

   ചർമ്മ സുഷിരങ്ങൾ അടിസ്ഥാനപരമായി ചർമ്മത്തിലേക്ക് തുറക്കുന്ന എണ്ണ അല്ലെങ്കിൽ സെബേഷ്യസ് ഗ്രന്ഥികളുടെ ഭാഗമാണ്. അവ ചർമ്മത്തിന്റെ അത്യാവശ്യവുമായ ഭാഗമാണ്. എണ്ണമയമുള്ള ചർമ്മമുള്ള വ്യക്തികളിൽ ചർമ്മ സുഷിരങ്ങൾ കൂടുതൽ ഉണ്ടെന്നും പ്രായമാകുമ്പോൾ മാത്രമേ അവയുടെ വലുപ്പം വർദ്ധിക്കുകയുള്ളൂവെന്നും ഡോക്ടർ പറയുന്നു. "അവയെ പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ല. എന്നാൽ ശരിയായ ചർമ്മപരിചരണവും ചികിത്സകളും കൊണ്ട് നമുക്ക് അവയുടെ വർദ്ധനവ് കുറയ്ക്കാൻ കഴിയുമെന്നും," അവർ കൂട്ടിച്ചേർത്തു.

   Also Read- പുരുഷന്മാർ പ്രത്യുൽപ്പാദന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

   മുടി കൊഴിച്ചിൽ (ദിവസം 100 മുടി )

   മാനസിക സമ്മർദ്ദം മുതൽ ഹോർമോണുകളുടെ ഉൽപാദനം കുറയുന്നത് വരെ, നിരവധി കാരണങ്ങളാൽ മുടി കൊഴിച്ചിൽ ഉണ്ടായേക്കാം. മുടി വളരുന്ന ഘട്ടത്തിൽ മുടി കൊഴിച്ചിലുണ്ടാകുന്നത് സാധാരണമാണെന്നും ഡോക്ടർ പറയുന്നു. മുടി വളരുകയും നാല് ഘട്ടങ്ങളിലായി നശിക്കുകയും ചെയ്യുന്നുവെന്നും ഡോക്ടർ വിശദീകരിക്കുന്നു.

   അനജൻ (വളർച്ചാ ഘട്ടം)

   കാറ്റജൻ (പരിവർത്തന ഘട്ടം)

   ടെലോഗൻ (വിശ്രമ ഘട്ടം)

   എക്സോജൻ (മുടി കൊഴിച്ചിൽ ഘട്ടം)

   മുടിയുടെ ഈ സൈക്കിൾ പൂർത്തിയായാൽ മുടി കൊഴിയുന്നത് സാധാരണമാണെന്നും ദിവസം 100 മുതൽ 150 വരെ കൊഴിയുന്നത് കൊണ്ട് കുഴപ്പമില്ലെന്നും ഡോക്ടർ പറയുന്നു.

   ചർമ്മത്തിന്റെ സ്വാഭാവിക നിറം (Natural skin colour)

   ഫെയർനസ് ക്രീമുകളും വിപണിയിൽ ലഭ്യമായ മറ്റ് സൗന്ദര്യ വർധക വസ്തുക്കളും ഉപയോഗിച്ച് സ്വാഭാവിക ചർമ്മത്തിന്റെ നിറം നഷ്ടമാകാറുണ്ട്. അതുകൊണ്ട് നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവിക നിറം നിലനിർത്തേണ്ടത് അത്യാശ്യമാണെന്നും ഇത്തരം സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കണമെന്നും ഡോക്ടർ പറയുന്നു.
   Published by:Anuraj GR
   First published:
   )}