ഇന്റർഫേസ് /വാർത്ത /Life / Children's Day 2021| കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പ്രസംഗിക്കാം; ഇതാ അഞ്ച് ടിപ്സ്

Children's Day 2021| കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പ്രസംഗിക്കാം; ഇതാ അഞ്ച് ടിപ്സ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

Children's Day 2021 | ശിശുദിനത്തിൽ പ്രസംഗം മെച്ചപ്പെടുത്തുന്നതിനുള്ള ചില നുറുങ്ങുകൾ പരിചയപ്പെടാം

  • Share this:

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ (Jawaharlal Nehru) ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും നവംബർ 14 ന് ശിശുദിനം (Children's Day 2021) ആഘോഷിക്കുന്നു. പണ്ഡിറ്റ് നെഹ്‌റു ജനിച്ചത് 1889-ൽ ഈ ദിവസമാണ്. ചാച്ചാ നെഹ്‌റു എന്ന് സ്‌നേഹത്തോടെ അറിയപ്പെട്ടിരുന്ന അദ്ദേഹം കുട്ടികളുമായി ഒരു പ്രത്യേക ബന്ധം പങ്കിട്ടു, അതിനാൽ 1964-ൽ അദ്ദേഹത്തിന്റെ മരണശേഷം നവംബർ 14 ശിശുദിനമായി പ്രഖ്യാപിച്ചു.

ഈ ദിവസം, രാജ്യത്തുടനീളമുള്ള സ്കൂളുകൾ കുട്ടികൾക്കായി നാടകം, ഫാൻസി ഡ്രസ് മത്സരങ്ങൾ, പിക്നിക്കുകൾ, പ്രസംഗ മത്സരങ്ങൾ, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നിങ്ങളോ നിങ്ങളുടെ കുട്ടിയോ ഈ അവസരത്തിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ പോകുകയാണെങ്കിൽ, പ്രസംഗം മെച്ചപ്പെടുത്തുന്നതിനുള്ള ചില നുറുങ്ങുകൾ പരിചയപ്പെടാം.

ആമുഖം: വിദ്യാർത്ഥികളെയും അധ്യാപകരെയും അതിഥികളെയും അഭിവാദ്യം ചെയ്ത ശേഷം, നവംബർ 14 ന് ശിശുദിനം ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുക, ആരാണ് പണ്ഡിറ്റ് നെഹ്‌റു എന്ന് അവതരിപ്പിക്കുക. നിങ്ങളുടെ പ്രസംഗത്തിൽ കുട്ടികളോടുള്ള നെഹ്‌റുവിന്റെ പ്രത്യേക ഇഷ്ടത്തെക്കുറിച്ച് സംസാരിക്കുക. അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും കുട്ടികളുടെ വളർച്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളെക്കുറിച്ചും സംസാരിക്കുക.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുക: ഇന്നത്തെ കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളിൽ ഊന്നൽ നൽകിക്കൊണ്ട് കുട്ടികളുടെ അവകാശങ്ങളിലേക്കും ക്ഷേമത്തിലേക്കും വെളിച്ചം വീശുക. വിദ്യാഭ്യാസം മുതൽ ശാരീരികവും മാനസികവുമായ ആരോഗ്യം വരെ ഉൾപ്പെടുത്താം. കുട്ടികളുടെ മികച്ച ഭാവി ഉറപ്പാക്കാൻ നിരവധി പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരത്തെക്കുറിച്ചും സംസാരിക്കുക.

ഹ്രസ്വവും ലളിതവുമായ ഭാഷ ഉപയോഗിക്കുക: പ്രസംഗം തയ്യാറാക്കുമ്പോൾ, നീണ്ട വരികളും കഠിനമായ വാക്കുകളും നിങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കുക. എല്ലാവർക്കും മനസ്സിലാക്കാനും സംവദിക്കാനും കഴിയുന്ന തരത്തിൽ അത് ചെറുതും ലളിതവുമാക്കുക. നീണ്ട പ്രസംഗം എഴുതരുത്.

ഉദ്ധരണികളും ഉപകഥകളും ഉപയോഗിക്കുക: നെഹ്‌റുവിന്റെയും നെൽസൺ മണ്ടേല, എപിജെ അബ്ദുൾ കലാം തുടങ്ങിയ പ്രമുഖ വ്യക്തികളുടെയും കുട്ടികളെ കുറിച്ച് സംസാരിച്ച ചില ഉദ്ധരണികളും വാക്കുകളും ചേർത്ത് നിങ്ങളുടെ പ്രസംഗം ആകർഷകമാക്കാം. ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഉപകഥകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

പ്രസംഗം നടത്തുന്നതിന് മുമ്പ് പരിശീലിക്കുക: നിങ്ങൾ പ്രസംഗം എഴുതിയതിന് ശേഷം നന്നായി പരിശീലിക്കുക. വേദിയിലെ സഭാകമ്പം ഒഴിവാക്കാൻ നിങ്ങളുടെ സംഭാഷണ നൈപുണ്യവും ശരീര ഭാഷയും ആത്മവിശ്വാസവും മെച്ചപ്പെടുത്താൻ ഇത് പലതവണ പരിശീലിക്കുക.

Summary: Children's Day speech is not a child's play. Rehearse well after you write the speech. Practice it several times to improve your speech delivery skills, body language and confidence to avoid hesitation on stage. If you or your child is going to address the crowd on this occasion, then are some tips to ace the speech

First published:

Tags: Children's Day, Children's Day celebrations