മഴക്കാല രോഗങ്ങള്‍ അകലാൻ ഗർഭിണികൾക്ക് ചില കിടിലൻ പൊടിക്കൈകൾ

ചില കാര്യങ്ങൾ വ്യക്തമായി പാലിച്ചാൽ ഗർഭിണികൾക്ക് മഴക്കാലരോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാവുന്നതാണ്.

news18
Updated: August 27, 2019, 7:17 PM IST
മഴക്കാല രോഗങ്ങള്‍ അകലാൻ ഗർഭിണികൾക്ക് ചില കിടിലൻ പൊടിക്കൈകൾ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 27, 2019, 7:17 PM IST IST
  • Share this:
മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. കാലം ഇത്രയേറെ പുരോഗമിച്ചിട്ടും മഴക്കാലരോഗങ്ങളെ പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളും പ്രായമായവരും ഉൾപ്പെടെ മിക്കവരും മഴക്കാലരോഗങ്ങളുടെ പിടിയിൽ അകപ്പെടാറുണ്ട്. എന്നാൽ, ഇത് ഏറ്റവുമധികം ബാധിക്കുന്നത് ഗർഭിണികളായ സ്ത്രീകളെയാണ്. പക്ഷേ, ചില കാര്യങ്ങൾ വ്യക്തമായി പാലിച്ചാൽ
ഗർഭിണികൾക്ക് മഴക്കാലരോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാവുന്നതാണ്.

പോഷക സമൃദ്ധമായ ആഹാരക്രമം പാലിക്കുക: മഴക്കാലത്ത് ശരീരത്തിന്‍റെ പ്രതിരോധശേഷി ഏറ്റവും താഴ്ന്ന നിലയിൽ ആയിരിക്കും. അതുകൊണ്ട് തന്നെ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ ഗർഭിണികൾ ശ്രദ്ധിക്കണം. പോഷകസമൃദ്ധമായ സൂപ്പുകൾ കഴിക്കുന്നത് നല്ലതാണ്. ചീര ഉൾപ്പെടെയുള്ള ഇലക്കറികൾ ഒഴിവാക്കുന്നതാണ് നല്ലത്.

ശുദ്ധജലം നന്നായി കുടിക്കുക, നിർജ്ജലീകരണം തടയുക: മഴക്കാലമാണെങ്കിലും വേനൽക്കാലം ആണെങ്കിലും ശുദ്ധജലം നന്നായി കുടിക്കാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുന്നതിനാൽ അത്ര സുഖകരമല്ലാത്ത സ്ഥിതി ആയിരിക്കും. ദാഹം തോന്നാത്തത് കൊണ്ട് വെള്ളം കുടിക്കുന്നത് ഒഴിവാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ മഴക്കാലത്ത് ഗർഭിണികളിൽ നിർജ്ജലീകരണത്തിന് സാധ്യതയുണ്ട്. ആവശ്യത്തിന് വെള്ളമില്ലാത്തത് ഛർദ്ദി, തലവേദന, തലകറക്കം എന്നിവയ്ക്ക് കാരണമാകും.

കൊതി തോന്നുന്നുണ്ടെങ്കിലും സ്ട്രീറ്റ് ഫുഡ് ഒഴിവാക്കുക: വിവിധ തരത്തിലുള്ള ഭക്ഷണസാധനങ്ങൾ കഴിക്കാൻ ഗർഭകാലത്ത് സ്ത്രീകൾക്ക് തോന്നുന്നത് സാധാരണമാണ്. എന്നാൽ, മഴക്കാലത്ത് ഇത്തരം ആഗ്രഹങ്ങളെ ഒന്ന് നിയന്ത്രിക്കുന്നതാണ് നല്ലത്. സ്ട്രീറ്റ് ഫുഡ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നോ ഏതു തരത്തിലുള്ള വെള്ളമാണ് അതിന് ഉപയോഗിക്കുന്നതെന്നോ അറിയില്ല. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ച് ഭക്ഷ്യവിഷബാധ വന്നാൽ അത് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

വ്യക്തിശുചിത്വം പാലിക്കുക: നിരവധി അസുഖങ്ങളും അണുബാധകളും ഒക്കെയുണ്ടാകുന്ന സമയമാണ് മഴക്കാലം. അതുകൊണ്ടു തന്നെ വ്യക്തിശുചിത്വം വളരെ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം. അണുബാധ ഒഴിവാക്കാൻ ഭക്ഷണം പാചകം ചെയ്യുന്നതിനു മുമ്പും കഴിക്കുന്നതിനു മുമ്പും കൈകൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഗർഭകാലത്ത് പ്രതിരോധശേഷി കുറവായതിനാൽ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.കൊതുകിന്‍റെ ആക്രമണം തടയുക: മഴക്കാലത്ത് നിരവധി രോഗങ്ങളുടെ പ്രധാനകാരണങ്ങളിൽ ഒന്ന് കൊതുകാണ്. ഉദാഹരണത്തിന് സിക വൈറസ് സ്ത്രീകൾക്കും ഗർഭസ്ഥ ശിശവിനും ദോഷകരമാണ്. കൊതുകിനെ തടയുന്ന വസ്തുക്കൾ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമാർഗം. വീട്ടിലും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍