• HOME
  • »
  • NEWS
  • »
  • life
  • »
  • Toxic Habits | ജീവിതം സന്തോഷകരമാക്കാം; ഈ അഞ്ച് മോശം ശീലങ്ങൾ ഒഴിവാക്കൂ

Toxic Habits | ജീവിതം സന്തോഷകരമാക്കാം; ഈ അഞ്ച് മോശം ശീലങ്ങൾ ഒഴിവാക്കൂ

നമ്മുടെ മോശം ശീലങ്ങളും സ്വഭാവങ്ങളും മാറ്റിയെടുക്കാൻ എന്ത് ചെയ്യണം.

  • Share this:
    നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും അനുകൂലമോ പ്രതികൂലമോ ആയ ഒരു ഫലം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ചില സമയങ്ങളിൽ ജീവിതത്തിൽ നമ്മൾ ചില മോശം ശീലങ്ങൾ പിന്തുടരാറുണ്ട്. വേണ്ടിടത്തും വേണ്ടാത്തിടത്തും നമ്മൾ മോശമായി ഇടപെട്ട് കൊണ്ടേയിരിക്കും. നമ്മൾ പോലും അറിയാതെ അത് ജീവിതത്തിൻെറ ഭാഗമായിട്ടുണ്ടാവും. അത്തരം ശീലങ്ങൾ മാറ്റാൻ ശ്രമിച്ചാൽ പെട്ടെന്ന് നടക്കണമെന്നില്ല. എന്നാൽ അത് ഒരിക്കലും നടക്കാത്ത കാര്യമല്ലെന്നും നിങ്ങൾ മനസ്സിലാക്കണം. സന്തോഷകരമായ ജീവിതം നയിക്കണമെങ്കിൽ ചില മോശം ശീലങ്ങൾ മാറ്റണമെന്ന് നിങ്ങൾ ഉറപ്പിച്ച് തീരുമാനിക്കണം. നമ്മുടെ മോശം സ്വഭാവം കൊണ്ട് പല നല്ല ബന്ധങ്ങളും നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കും. എന്നാൽ അവയെല്ലാം തിരിച്ച് പിടിക്കാൻ സാധിക്കും. മോശം ശീലങ്ങളും സ്വഭാവങ്ങളും മാറ്റിയെടുക്കാൻ എന്ത് ചെയ്യണം. താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ എല്ലാം ശരിയാക്കിയെടുക്കാം..

    എല്ലാ തർക്കങ്ങളിലും വിജയിക്കണമെന്ന് വാശി പിടിക്കരുത്
    മറ്റുള്ളവരുമായി തർക്കങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അടുപ്പമുള്ളവരുമായി തർക്കം ഉണ്ടാവുമ്പോൾ വിട്ടുകൊടുക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ടായിരിക്കില്ല. വാദങ്ങളിൽ എപ്പോഴും നിങ്ങൾ തന്നെ ജയിക്കണം എന്നായിരിക്കും കരുതുന്നത്. അതിന് വേണ്ടി ഏതറ്റം വരെയും പോവുന്നത് അവസാനിപ്പിക്കുക. എല്ലാ തർക്കങ്ങളിലും നിങ്ങൾ തന്നെ ജയിക്കണമെന്ന് കരുതരുത്.

    എപ്പോഴും നെഗറ്റീവായി ചിന്തിക്കാതിരിക്കുക
    എല്ലാ സമയത്തും ശുഭാപ്തി വിശ്വാസമുള്ള ഒരാളായിരിക്കുകയെന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്നാൽ അതേസമയം ചെറുവിഷയങ്ങളിൽ പോലും നെഗറ്റീവ് ആയി മാറുന്നത് ഒട്ടും ശരിയല്ല. നിങ്ങൾ പോലും അറിയാതെയായിരിക്കും ഈ സ്വഭാവം നിങ്ങൾക്ക് വന്നുചേരുന്നത്. അത്തരത്തിലുള്ള മോശം സ്വഭാവം ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നുവെങ്കിൽ അത് അംഗീകരിക്കാൻ ശ്രമിക്കുക. എല്ലാ സമയത്തും നെഗറ്റീവ് ആയ കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നത് അവസാനിപ്പിക്കുക.

    നിങ്ങളോട് മത്സരിക്കാത്തവരുമായി മത്സരിക്കരുത്
    നിങ്ങളാണ് ശരിയെന്ന് എല്ലായിടത്തും തെളിയിക്കേണ്ട കാര്യമില്ല. നിങ്ങളോട് മത്സരിക്കാൻ ഒരു താൽപര്യവും ഇല്ലാത്ത ആളുകളുണ്ടാവും. എല്ലാവരും നിങ്ങളുടെ എതിരാളികളാണെന്ന് കരുതി ഇടപെടരുത്. അവരുമായി അനാവശ്യ മത്സരത്തിന് ശ്രമിക്കരുത്. നിങ്ങളുടെ മാനസികാരോഗ്യത്തിന് പരമാവധി പ്രാധാന്യം കൊടുക്കുക. സന്തോഷത്തോടെയിരിക്കാൻ എന്ത് ചെയ്യണമെന്ന് ചിന്തിക്കുക.

    ശബ്ദം ഉയർത്തി സംസാരിക്കരുത്
    ചില ആളുകൾ വിചാരിക്കുന്നത് ശബ്ദം ഉയർത്തി സംസാരിച്ചാൽ തങ്ങൾ പറയുന്നത് മറ്റുള്ളവർ കൂടുതൽ ശ്രദ്ധയോടെ കേൾക്കുമെന്നാണ്. എന്നാൽ അങ്ങനെ ഒരിക്കലും സംഭവിക്കില്ല. നിങ്ങൾ ഒട്ടും വിനയത്തോടെ പെരുമാറുന്ന ഒരാളല്ലെന്ന് ആളുകൾ തെറ്റിദ്ധരിക്കാനേ ഉപകരിക്കൂ. ഈ മോശം സ്വഭാവം തുടർന്നാൽ നിങ്ങളുടെ ബന്ധങ്ങൾ തകരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

    ശരിയാണെന്ന് കാണിക്കാൻ നുണ പറയരുത്
    ശിക്ഷയിൽ നിന്ന് ഒഴിഞ്ഞ് മാറാനോ പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കാനോ വേണ്ടി നുണ പറയുന്നവരുണ്ട്. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന സ്വഭാവമാണിത്. നിങ്ങൾ പറഞ്ഞത് നുണയാണെന്ന് തിരിച്ചറിയുന്നിടത്ത് നല്ല ബന്ധങ്ങൾ തകരാൻ തുടങ്ങും. പിന്നീട് അത് ശരിയാക്കിയെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് മനസ്സിലാക്കുക.
    Published by:Jayesh Krishnan
    First published: