• HOME
 • »
 • NEWS
 • »
 • life
 • »
 • Ancient Architectural Marvels | ഇന്ത്യയിലെ അറിയപ്പെടാത്ത അഞ്ച് പ്രാചീന വാസ്തുകലാ വിസ്മയങ്ങള്‍

Ancient Architectural Marvels | ഇന്ത്യയിലെ അറിയപ്പെടാത്ത അഞ്ച് പ്രാചീന വാസ്തുകലാ വിസ്മയങ്ങള്‍

സവിശേഷതകള്‍ നിറഞ്ഞ ഇന്ത്യന്‍ വാസ്തുകല ഏതൊരു വ്യക്തിയെയും ആശ്ചശ്യപ്പെടുത്തുന്ന ഒന്നാണ്.

 • Share this:
  അവിശ്വസനീവും അസാധാരണവുമായ നിരവധി കാര്യങ്ങളാല്‍ സമ്പന്നമായ രാജ്യമാണ് ഇന്ത്യ (India). വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍, ഉത്സവങ്ങള്‍, പാചകരീതികള്‍, അതിപുരാതനമായ നഗരങ്ങള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങള്‍ (Wonders) നമ്മുടെ രാജ്യത്തുണ്ട്. സവിശേഷതകള്‍ നിറഞ്ഞ ഇന്ത്യന്‍ വാസ്തുകല ഏതൊരു വ്യക്തിയെയും ആശ്ചശ്യപ്പെടുത്തുന്ന ഒന്നാണ്.

  ഇന്ത്യയുടെ സമ്പന്നമായ വാസ്തുവിദ്യാ പാരമ്പര്യത്തിന്റെ മകുദോദാഹരണങ്ങളാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പല നിര്‍മ്മിതിക്കളും. നമ്മുടെ തനത് വാസ്തുവിദ്യകള്‍ മാത്രമല്ല, മുഗളന്മാരും പേര്‍ഷ്യക്കാരും മുതല്‍ ബ്രിട്ടീഷുകാര്‍ വരെ, ഇന്ത്യന്‍ വാസ്തുകലയ്ക്ക് നിർണായകമായ സംഭാവനകൾ നല്‍കിയുണ്ട്. അത്തരത്തിലുള്ള ചില വസ്തുകലാ വിസ്മയങ്ങൾ പരിചയപ്പെടാം.

  ചാന്ദ് ബാവോരി

  രാജ്സ്ഥാനിലെ ജയ്പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പൈതൃകകേന്ദ്രത്തിന്റെ ചരിത്രം എഡി 800 മുതൽ തുടങ്ങുന്നതാണ്. ഇതൊരു ചെറിയ കെട്ടിടമല്ല, 13 നിലകളുള്ള, 3,500 ഓളം ഇടുങ്ങിയ പടികളുള്ള ഒരു കൊട്ടാരമാണ്. 100 അടിയിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇവിടുത്തെ പടിക്കിണർ പ്രശസ്തമാണ്. നികുംഭ രാജവംശത്തിലെ ചന്ദ രാജാവ് പണികഴിപ്പിച്ച ചാന്ദ് ബാവോരി ഇന്ത്യയിലെ ഏറ്റവും ആഴമേറിയതും വലുതുമായ പടിക്കിണറാണെന്ന് കരുതപ്പെടുന്നു.

  ഹംപി

  കര്‍ണാടകയിലെ വിജയനഗര സാമ്രാജ്യത്തിന്റെ മഹത്വം അറിയാൻ ഹംപിയിലേക്ക് യാത്ര ചെയ്താൽ മതി. ഹംപി മനോഹരമായ വാസ്തുകലാ നിര്‍മ്മിതികളാല്‍ സമ്പന്നമായ ഒരു പ്രദേശമാണ്. ഇവിടുത്തെ വിത്തല ക്ഷേത്രത്തിന് മുന്നില്‍ കാണുന്ന കല്ലില്‍ കൊത്തിയെടുത്ത രഥങ്ങളാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

  എല്ലോറ ഗുഹകള്‍

  മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകള്‍ മൂന്ന് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയമാണ്. ബുദ്ധിസം, ബ്രാഹ്മണിസം, ജൈനിസം എന്നിവയുടെ മൂല്യങ്ങളും വൈദഗ്ധ്യവും ചേര്‍ന്നതാണ് ഇവിടുത്തെ നിര്‍മ്മിതികള്‍. ഇവിടെയുള്ളത് ഗുഹാക്ഷേത്രങ്ങളാണ്. ഗുഹകളിലെ ചുവരുകളിൽ 30ലധികം ക്ഷേത്രനിർമിതികളാണ് കല്ലിൽ കൊത്തിയിരിക്കുന്നത്.

  Also Read- Bigg Boss Malayalam | പാലാ സജി, ജിഷിൻ, ജിയ ഇറാനി... ബിഗ് ബോസിൽ ആരൊക്കെ പങ്കെടുക്കും?

  ഖജുരാഹോ ക്ഷേത്രം

  മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയം മഹത്തായ കലാസൃഷ്ടിയാണ്. 80ലധികം നിര്‍മ്മിതികളുണ്ടായിരുന്ന ക്ഷേത്ര സമുച്ചയത്തില്‍ ഇപ്പോള്‍ 20 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. ക്ഷേത്ര ചുവരുകള്‍ ലൈംഗിക കാമനകൾ സൂചിപ്പിക്കുന്ന കൊത്തുപണികളാല്‍ നിറഞ്ഞിരിക്കുന്നു. പുരാതന സംസ്‌കാരത്തിന്റെ സൗന്ദര്യാത്മകതയും ആളുകളുടെ മനസിന്റെ വിശാലതയും മനുഷ്യ വികാരങ്ങളുടെ പ്രാധാന്യവും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

  ഇന്ത്യയുടെ വന്‍മതില്‍

  ചൈനയിലെ വന്‍മതിലിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും, ഇന്ത്യയിലും ഒരു വന്‍മതിലുണ്ട്. രാജസ്ഥാനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുംഭല്‍ഗഡിലെ പുരാതന കോട്ടയ്ക്ക് ചുറ്റും 36 കി.മീ നീളത്തില്‍ ഒരു വലിയ മതിലുണ്ട്. ഈ മതിലിന്റെ വശങ്ങളില്‍ 300ലധികം മനോഹരമായ ക്ഷേത്രങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ മതിലാണിത്.
  Published by:Rajesh V
  First published: