• HOME
  • »
  • NEWS
  • »
  • life
  • »
  • Work Stress | ജീവിതത്തിൽ മുൻഗണന നൽകേണ്ടത് എന്തിന്? ജോലി സമ്മർദ്ദം കുറയ്ക്കാൻ അഞ്ച് വഴികൾ

Work Stress | ജീവിതത്തിൽ മുൻഗണന നൽകേണ്ടത് എന്തിന്? ജോലി സമ്മർദ്ദം കുറയ്ക്കാൻ അഞ്ച് വഴികൾ

മാനസിക സമ്മർദ്ദം കുറച്ച് ആരോഗ്യത്തോടെ മികച്ച ജീവിതം നയിക്കുന്നതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

  • Share this:
    തിരക്കേറിയ ജീവിതത്തിൽ ജോലി ഭാരവും സമ്മർദ്ദവും നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ കൂടി നിങ്ങൾക്ക് ചില സന്ദർഭങ്ങളിൽ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ അമിതമായ ജോലി സമ്മർദ്ദം (Work Stress) നിങ്ങൾക്ക് ഹൃദ്രോഗം, മെറ്റബോളിക് സിൻഡ്രോം (heart disease, metabolic syndrome) തുടങ്ങിയ ഗുരുതരമായ അസുഖങ്ങൾ (diseases) വരെ ഉണ്ടാകുന്നതിന് കാരണമായേക്കാം. അതുകൊണ്ട് തന്നെ മാനസിക സമ്മർദ്ദം കുറച്ച് ആരോഗ്യത്തോടെ മികച്ച ജീവിതം നയിക്കുന്നതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

    ശരിയായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക
    കുറഞ്ഞ അളവിൽ പഞ്ചസാരയും ഉയർന്ന പ്രോട്ടീനും (low sugar and high protein) അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. കാരണം സ്ഥിരമായി ജോലി ചെയ്‌തുകൊണ്ട് മോശമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ സമ്മർദ്ദത്തിലാക്കും. അതുപോലെ തന്നെ ദിവസം മുഴുവനും ഉള്ള ജോലിക്ക് ശേഷം നിങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമാണ്. ദിവസം മുഴുവൻ നേരിട്ട സമ്മർദ്ദത്തിൽ നിന്ന് നിങ്ങളുടെ ശരീരത്തെ വീണ്ടെടുക്കാൻ ഉറക്കം ആവശ്യമാണ്. നല്ല ഭക്ഷണക്രമവും മതിയായ ഉറക്കവും നിങ്ങളെ മാനസികമായും ശാരീരികമായും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.

    ജോലിയും വ്യക്തിജീവിതവും ബാലൻസ് ചെയ്യുക
    നിങ്ങളുടെ വ്യക്തി ജീവിതത്തിനും ജോലിക്കും ഇടയിൽ വ്യക്തമായ അതിരുകൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം മാനസിക സമ്മർദ്ദം കൂടാൻ സാധ്യത ഉണ്ട്. ഒരു ദിവസത്തിലെ മുഴുവൻ സമയവും മാനസികമായി നിങ്ങൾ സമ്മർദ്ദത്തിലാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉദാഹരണത്തിന് ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ ഫോണോ മെയിലോ പരിശോധിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം. അതുപോലെ വീട്ടിലായിരിക്കുമ്പോൾ വീട്ടിലുള്ളവരുമായി പരമാവധി സമയം ചെലവഴിക്കാനും ശ്രദ്ധിക്കണം.

    ജീവിതത്തിൽ മുൻഗണന നൽകേണ്ടത് എന്തിന്?
    ജോലി ചെയ്യുന്ന ദിവസങ്ങൾ പെട്ടന്ന് കടന്നുപോകും. പുതിയ പ്രൊജെക്ടുകളും അസൈൻമെന്റുകളും മാറി മാറി വന്നുകൊണ്ടിരിക്കും. ആ സമയങ്ങളിൽ നിങ്ങളുടെ ലക്ഷ്യം മറക്കാതിരിക്കുക. നിങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത് മാനസികമായി ഉന്മേഷം നൽകുന്നതിന് സഹായിക്കും.

    ജോലികൾ കൃത്യസമത്ത് ചെയ്ത് തീർക്കുക
    സമയത്ത് ജോലികൾ ഭംഗിയായി ചെയ്തു തീർത്ത് സമാധാനത്തോടെ ഇരിക്കാൻ ശ്രമിക്കണം. അതിനായി ഉള്ള സമയം എങ്ങനെ കൃത്യമായി വിനിയോഗിക്കണമെന്ന് ആസൂത്രണം ചെയ്ത ശേഷം അതിനനുസരിച്ച് ജോലി ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കും. ധൃതി പിടിച്ച് ചെയ്യുന്ന ജോലികൾ ഒരിയ്ക്കലും വൃത്തിയാകില്ല. അത് മനസിനും തൃപ്തി നൽകില്ല. അതുകൊണ്ട് ജോലികൾ അടുക്കും ചിട്ടയോടും കൂടി കൃത്യ സമയത്ത് ചെയ്ത് തീർക്കാൻ ശ്രമിക്കുക.

    സംഗീതം കേൾക്കുക
    നിങ്ങൾക്ക് ഇഷ്ടമുള്ള സംഗീതം കേൾക്കുന്നത് നിങ്ങളുടെ മനസ്സിന് ആശ്വാസം നൽകുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. ജോലിക്ക് മുമ്പും ജോലി സമയത്തും ജോലിക്ക് ശേഷവും സമ്മർദ്ദം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണിത്.

    മനസിന് ആശ്വാസം നൽകുന്ന കാര്യങ്ങൾ ചെയ്യുക
    നിങ്ങൾക്ക് വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കുക. ഇഷ്ട്ടപെടുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. അതുപോലെ രാവിലെ എഴുന്നേറ്റ് ധ്യാനം ശീലിക്കുക. യോഗയോ വ്യായാമങ്ങളോ ചെയ്യുക. ജോലിയുടെ ഇടയ്ക്കുള്ള ഒരു മിനിറ്റ് നേരത്തെ ഒരു ചെറിയ മയക്കം മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
    Published by:Jayesh Krishnan
    First published: