• HOME
 • »
 • NEWS
 • »
 • life
 • »
 • Monsoon Wedding | മഴക്കാലത്താണോ വിവാഹം? നടത്തേണ്ട തയ്യാറെടുപ്പുകൾ എന്തെല്ലാം?

Monsoon Wedding | മഴക്കാലത്താണോ വിവാഹം? നടത്തേണ്ട തയ്യാറെടുപ്പുകൾ എന്തെല്ലാം?

മഴക്കാലം വിവാഹത്തിന് കൂടുതൽ ഭംഗി പകരുമെങ്കിലും നിങ്ങൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

 • Share this:
  വിവാഹത്തിന് പലരും ജീവിതത്തിൽ വലിയ പ്രാധാന്യം നൽകാറുണ്ട്. വേനലവധിക്കാലത്ത് വിവാഹം കഴിക്കുന്നവരുണ്ട്. എന്നാൽ, മഴക്കാലത്ത് മനോഹരമായി വിവാഹം ആഘോഷിക്കുന്നവരുമുണ്ട്. നിങ്ങൾ ഒരു മൺസൂൺ വെഡ്ഡിങ്ങിന് വേണ്ടി തയ്യാറെടുക്കുകയാണോ? നിങ്ങൾക്ക് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത മുഹൂർത്തങ്ങളായിരിക്കും മൺസൂൺ വെഡ്ഡിങ് കാത്തുവെക്കുന്നത്. മഴക്കാലം വിവാഹത്തിന് കൂടുതൽ ഭംഗി പകരുമെങ്കിലും നിങ്ങൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവയിൽ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.

  വസ്ത്രങ്ങൾ
  മഴക്കാലം സ്വാഭാവികമായും നല്ല തണുപ്പുള്ള സമയമായിരിക്കും. അതിനാൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങളാണ് അഭികാമ്യം. കോട്ടൺ-സിൽക്ക് മിശ്രിതമുള്ള തുണി, ചന്ദേരി, ജോർജറ്റ്, ഷിഫോൺ അല്ലെങ്കിൽ ഓർഗൻസ (ഇപ്പോഴത്തെ ട്രെൻഡ്) പോലെയുള്ള തുണിത്തരങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. എംബ്രോയ്ഡറികളുടെ കാര്യത്തിൽ രെഷം അല്ലെങ്കിൽ ചിക്കങ്കരി വർക്ക് എന്നിവ തെരഞ്ഞെടുക്കുക.

  വിവാഹത്തെക്കുറിച്ചും (Wedding) വിവാഹ വസ്ത്രത്തെക്കുറിച്ചും (Wedding Outfit) പല പെൺകുട്ടികൾക്കും പല സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ ഉണ്ടാകും. ആ ദിവസം ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറയണമെന്നും എല്ലാറ്റിലുമുപരി, തനിക്ക് ഇണങ്ങുന്നതായിരിക്കണം വിവാഹ വസ്ത്രം എന്നൊക്കെയാണ് പല പെൺകുട്ടികളും ചിന്തിക്കുക.എന്നാൽ വിവാഹ ദിവസം എന്തു ധരിക്കണമെന്ന് തീരുമാനിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

  നിറങ്ങൾ
  കാലാവസ്ഥയുടെ തണുപ്പൻ അന്തരീക്ഷത്തെ മറികടക്കണമെങ്കിൽ അൽപം തിളക്കമുള്ളതും തെളിഞ്ഞതുമായ നിറങ്ങളാണ് നല്ലത്. ഇലക്‌ട്രിക് ബ്ലൂ, ഫ്യൂഷിയ പിങ്ക്, ബർഗണ്ടി, മരതകപ്പച്ച അല്ലെങ്കിൽ ചുവപ്പ് എന്നിവയെല്ലാം അനുയോജ്യമായ നിറങ്ങളാണ്. വിവാഹദിവസം ധരിക്കേണ്ട നിറങ്ങളെക്കുറിച്ച് നല്ല ധാരണ വേണം. ലെഹങ്കകളും മറ്റും വാങ്ങിക്കുമ്പോൾ ചെളിയും അഴുക്കുമൊക്കെ പുരളാനുള്ള സാധ്യത കൂടി പരിഗണിക്കുക.

  പാദരക്ഷകൾ
  മഴക്കാലത്ത് പ്രതലം പലപ്പോഴും നനഞ്ഞിരിക്കും. വഴികളിലൂടെ നടക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ഒക്കെ വെള്ളമുള്ള ഇടങ്ങളിലൂടെ പോവേണ്ടി വരും. അതിനാൽ ഹൈഹീലുള്ള ചെരിപ്പ് ഒരിക്കലും നല്ല ചോയ്സായിരിക്കില്ല. ഹീൽ കുറവുള്ള ജുട്ടീസ് മോഡൽ ചെരുപ്പുകൾ വാങ്ങിക്കുന്നതായിരിക്കും നല്ലത്. വരൻമാർക്ക് സ്പോർട്സ് ഷൂ ഉപയോഗിക്കുന്നത് ഈ കാലാവസ്ഥയിൽ യോജിക്കുന്നതായിരിക്കും.

  മേക്കപ്പ്
  മഴക്കാലത്ത് വളരെ ലളിതമായ മേക്കപ്പാണ് നല്ലത്. വാട്ടർ പ്രൂഫ് മേക്കപ്പ് ചെയ്യാൻ ശ്രമിക്കുക. ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മത്തിന് അത് ഗുണകരമായിരിക്കും. കണ്ണിനും ചുണ്ടിനുമൊക്കെ ആവശ്യമായ മേക്കപ്പ് ചെയ്യുക. ഇട്ട മേക്കപ്പ് അത് പോലെത്തന്നെ നിലനിർത്തുന്നതിന് വേണ്ടി സെറ്റിങ് സ്പ്രേ ഉപയോഗിക്കാൻ മറക്കാതിരിക്കുക.

  ഹെയർ സ്റ്റൈൽ
  ബൺ രീതിയിൽ ഹെയർ സ്റ്റൈൽ ചെയ്യുക. ഇത് നിങ്ങളുടെ മുഖത്ത് നിന്ന് മുടി അകറ്റുകയും വിയർപ്പും ഈർപ്പവും കുറയ്ക്കുകയും ചെയ്യും. തലയിൽ വലിയ ഭാരമില്ലാത്ത തരത്തിലുള്ള ലളിതമായ ഹെയർ ആക്സസറികളും നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.
  Published by:Jayesh Krishnan
  First published: