• HOME
  • »
  • NEWS
  • »
  • life
  • »
  • Road Trip | റോഡ് യാത്ര ഇഷ്ടമാണോ? ഇന്ത്യയിലെ ഹരം കൊള്ളിക്കുന്ന അഞ്ച് റോഡ് ട്രിപ്പുകൾ

Road Trip | റോഡ് യാത്ര ഇഷ്ടമാണോ? ഇന്ത്യയിലെ ഹരം കൊള്ളിക്കുന്ന അഞ്ച് റോഡ് ട്രിപ്പുകൾ

ഇന്ത്യന്‍ യാത്രികര്‍ക്ക് ഏറ്റവും ആവേശം പകരുന്ന ഒന്നാണ് ഗോവന്‍ യാത്ര.

  • Share this:
    കോവിഡ്-19 (Covid 19) വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും കാരണം റോഡ് ട്രിപ്പുകൾ (Road Trips) ഇഷ്ടമുള്ളവരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് വര്‍ഷം തീർത്തും നിരാശാജനകമായിരുന്നു. ഇപ്പോള്‍ പല നിയന്ത്രണങ്ങളും പിന്‍വലിച്ചതോടെ യാത്രാപ്രേമികൾ തങ്ങളുടെ സ്വപ്‌നയാത്രകള്‍ക്കായി തയ്യാറെടുത്തു തുടങ്ങിയിട്ടുണ്ട്. എവിടേക്ക് റോഡ് ട്രിപ്പ് നടത്തണമെന്നതിനെക്കുറിച്ച് തല പുകഞ്ഞ് ആലോചിക്കുന്നവരും നമുക്കിടയിലുണ്ടാകും. അവര്‍ക്കായി ഇന്ത്യയിൽ റോഡ് ട്രിപ്പിന് അനുയോജ്യമായ ചില സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നു:

    മുംബൈ മുതല്‍ ഗോവ വരെ

    ഇന്ത്യന്‍ യാത്രികര്‍ക്ക് ഏറ്റവും ആവേശം പകരുന്ന ഒന്നാണ് ഗോവന്‍ യാത്ര. മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗ്ഗമുള്ള ഗോവന്‍ യാത്ര അതിലും ആവേശകരമായിരിക്കുമെന്ന് തീർച്ച. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള റോഡ് യാത്രയില്‍ നിങ്ങള്‍ക്ക് മനോഹരമായ വെള്ളച്ചാട്ടങ്ങളുടെയും കുന്നുകളുടെയും സൗന്ദര്യം ആസ്വാദിക്കാനുള്ള അവസരം ലഭിക്കും. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് റോഡ് മാര്‍ഗമുള്ള, 10 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ എടുക്കുന്ന യാത്ര ഒരു ത്രില്‍ റൈഡ് തന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ല.

    പുരി മുതല്‍ കൊണാര്‍ക്ക് വരെ

    ഒഡീഷയിലെ പുരിയില്‍ നിന്ന് കൊണാര്‍ക്കിലേക്കുള്ള റോഡ് യാത്ര ഒരു അവിസ്മരീണയമായ അനുഭവമായിരിക്കും. ഒഡീഷയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചകള്‍ ഈ യാത്രയില്‍ നിങ്ങളെ കാത്തിരിക്കുന്നു. പുരിയില്‍ നിന്നും കൊണാര്‍ക്കിലേക്ക് ബൈക്കില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാകുന്ന സൗകര്യങ്ങളുമുണ്ട്.

    അഹമ്മദാബാദ് മുതല്‍ റാൻ ഓഫ് കച്ച് വരെ

    ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് റാൻ ഓഫ് കച്ചിലേക്ക് ഏകദേശം 7-8 മണിക്കൂര്‍ യാത്രയുണ്ട്. ഗുജറാത്തിന്റെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിയാന്‍ ഈ യാത്രയിലൂടെ നിങ്ങള്‍ക്ക് സാധിക്കും.

    ഗുവാഹത്തി മുതല്‍ തവാങ് വരെ

    വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയില്‍ നിന്നും അരുണാചല്‍പ്രദേശിലെ തവാങ്ങിലേക്കുള്ള റോഡ് യാത്ര ഇന്ത്യയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന റൈഡുകളിലൊന്നാണ്.

    ഒരു സാഹസിക റോഡ് യാത്രയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഗുവാഹത്തിയില്‍ നിന്ന് തവാങ്ങിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുക. അരുണാചല്‍ പ്രദേശില്‍ സ്ഥിതിചെയ്യുന്ന ബുദ്ധമത ഗ്രാമമാണ് തവാങ്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2,669 മീറ്റര്‍ ഉയരത്തിലാണ് തവാങ് സ്ഥിതി ചെയ്യുന്നത്. ഗുവാഹത്തിയില്‍ നിന്ന് തവാങ്ങിലേക്കുള്ള റോഡ് മഞ്ഞുമൂടിയ കുന്നുകളുടെയും മനോഹരമായ തടാകങ്ങളുടെയും സമൃദ്ധമായ വനങ്ങളുടെയും ഇടയിലൂടെയാണ് കടന്നുപോകുന്നത്.

    Also Read-Covid 19 നിയന്ത്രണങ്ങൾക്ക് ഇളവ്; ഏപ്രിൽ 1 മുതൽ ഈ രാജ്യങ്ങൾ വിനോദസഞ്ചാരികൾക്കായി തുറക്കും

    മുംബൈ മുതല്‍ പൂനെ വരെ

    മുംബൈയില്‍ താമസമാക്കിയ ഒരാളാണ് നിങ്ങളെങ്കിൽ വാരാന്ത്യ അവധിക്കാലത്ത് മുംബൈയില്‍ നിന്ന് പൂനെയിലേക്ക് ഒരു റോഡ് യാത്ര നടത്താവുന്നതാണ്. 150 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-പൂനെ ഹൈവേയിലൂടെ, പശ്ചിമഘട്ടത്തിന്റെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വാദിച്ച് റൈഡ് ചെയ്യാന്‍ സാധിക്കും.
    Published by:Jayashankar AV
    First published: