• HOME
  • »
  • NEWS
  • »
  • life
  • »
  • Food | ശരീരഭാരം കുറയ്ക്കണോ? ഈ വിരുദ്ധാഹാരങ്ങൾ ഒരിക്കലും കഴിക്കരുത്

Food | ശരീരഭാരം കുറയ്ക്കണോ? ഈ വിരുദ്ധാഹാരങ്ങൾ ഒരിക്കലും കഴിക്കരുത്

ചില വിരുദ്ധാഹാരങ്ങൾ ദഹനവ്യവസ്ഥയെ താറുമാറാക്കും. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇത് മൂലം ലഭിക്കാതെ വരും. ശരീരഭാരം കുറയ്ക്കണമെന്ന് കരുതുന്ന നിങ്ങൾക്ക് ഇതിന് സാധിക്കുകയും ചെയ്യില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    നിങ്ങൾ ശരീരഭാരം കുറയ്ക്കാനായി (Weight lose) എത്ര തന്നെ വ‍ർക്കൗട്ട് (Workout) ചെയ്താലും ഒരുകാര്യം എപ്പോഴും ആലോചിക്കണം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറന്തള്ളി നല്ല ആരോഗ്യം ലഭിക്കണമെങ്കിൽ ഭക്ഷണരീതിയിൽ കാര്യമായ ശ്രദ്ധ വേണം. നിങ്ങളുടെ ഡയറ്റ് നന്നായാൽ അതിൻെറ ഗുണവും സ്വാഭാവികമായും ലഭിക്കും. ചില ഭക്ഷണപദാർഥങ്ങൾ ഒരുമിച്ച് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാവില്ല. നിരവധി ന്യൂട്രീഷ്യനിസ്റ്റുകളുടെയും ആയുർവേദ വിദഗ്ദരുടെയും അഭിപ്രായത്തിൽ ചില വിരുദ്ധാഹാരങ്ങൾ ദഹനവ്യവസ്ഥയെ താറുമാറാക്കും. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇത് മൂലം ലഭിക്കാതെ വരും. ശരീരഭാരം കുറയ്ക്കണമെന്ന് കരുതുന്ന നിങ്ങൾക്ക് ഇതിന് സാധിക്കുകയും ചെയ്യില്ല. ഇത്തരത്തിൽ ഒഴിവാക്കേണ്ട ചില വിരുദ്ധാഹാരങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

    1. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ഗുണകരമായേക്കില്ല. ഉദാഹരണത്തിന് ഇറച്ചിയും ബ്രെഡും അല്ലെങ്കിൽ ഇറച്ചിയും ഉരുളക്കിഴങ്ങും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. അസിഡിറ്റി, വയറ് വീർക്കൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാവും. അതേസമയം ചോറും ബീൻസും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവവസ്ഥയ്ക്ക് ഗുണകരമാണ്.

    2. ചായക്കൊപ്പം എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുകയെന്നത് മിക്കവരുടേയും ശീലമാണ്. എന്നാൽ ശരീരഭാരം കുറയ്കാകൻ ആഗ്രഹിക്കുന്നവർ ഇത് പിന്തുടരരുത്. ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ കാരണം മറ്റെന്തെങ്കിലും ഭക്ഷണം ഒപ്പം കഴിച്ചാൽ ശരീരത്തിലേക്കെത്തുന്ന ഇരുമ്പിൻെറ അളവ് കുറയുകയും വയറുസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.

    3. ചപ്പാത്തിയും വെജിറ്റബിൾ കറിയും ചോറും ഇന്ത്യയിൽ ലഞ്ചിനും ഡിന്നറിനും പൊതുവിൽ എല്ലായിടത്തും കഴിക്കുന്ന ഭക്ഷണമാണ്. എന്നാൽ ചപ്പാത്തിയും ചോറും വിരുദ്ധാഹാരങ്ങളാണ്. രണ്ട് വ്യത്യസ്ത ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന ഈ ഭക്ഷണ പദാർഥങ്ങൾക്ക് ജിഐ മൂല്യം കൂടുതലാണ്. ഒരു കാരണവശാലും ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കരുത്.

    4. നന്നായി ഭക്ഷണം കഴിച്ചാൽ മധുരം കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. വയറ് നിറഞ്ഞ് കഴിഞ്ഞാൽ ഡെസേർട്ടോ മറ്റെന്തെങ്കിലും മധുരമോ പൊതുവിൽ സദ്യക്കൊപ്പം നിർബന്ധമാണ്. എന്നാൽ ഇതും അത്ര നല്ല ശീലമല്ല. നന്നായി വയറ് നിറഞ്ഞ് കഴിഞ്ഞാൽ അപ്പോൾ തന്നെ മധുരം കഴിക്കരുത്. അൽപസമയം കഴിഞ്ഞ് കഴിക്കുന്നതാണ് എപ്പോഴും നല്ലത്.

    5. വിവിധ ദഹന എൻസൈമുകളുമായി ഭക്ഷണങ്ങൾ സംയോജിപ്പിക്കുന്നത് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ദ‍ർ പറയുന്നു. ഇത് കുടലിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. കൂടാതെ ദഹനത്തിന് വ്യത്യസ്ത സമയം ആവശ്യമുള്ള ഭക്ഷണപദാ‍ർഥങ്ങളും ഒരുമിച്ച് കഴിക്കരുത്. അങ്ങനെ കഴിക്കുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ അപകടത്തിലാക്കും. ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

    6. കാർബോഹൈഡ്രേറ്റും ഷുഗറും ഒരുമിച്ച് കഴിക്കുന്നതും നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഉദാഹരണത്തിന് നിങ്ങൾ ഉരുളക്കിഴങ്ങ് ചിപ്സ് കഴിക്കുന്നതിനൊപ്പം കോക്ക-കോള പോലുള്ള ശീതളപാനീയങ്ങൾ കഴിച്ചാൽ അതൊരിക്കലും ഗുണം ചെയ്യില്ല. ആരോഗ്യം നന്നാവണമെങ്കിൽ ഇത്തരം വിരുദ്ധാഹാരാങ്ങൾ ഒഴിവാക്കുക തന്നെ ചെയ്യണം.

    Published by:Naveen
    First published: