HOME /NEWS /Life / കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങൾ; വിദഗ്ധർ പറയുന്നതിങ്ങനെ

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങൾ; വിദഗ്ധർ പറയുന്നതിങ്ങനെ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വാക്‌സിനെടുക്കുന്നതിനൊപ്പം തന്നെ ആളുകളിൽ വാക്‌സിനേഷന്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള പേടിയും വർദ്ധിക്കുന്നുണ്ട്. എന്നാൽ കൃത്യമായ ഭക്ഷണക്രമവും വിശ്രമവും കൊണ്ട് ഈ പ്രശ്നങ്ങളെ മറികടക്കാനാകും

  • Share this:

    രാജ്യം കോവിഡ് വ്യാപനത്തിന്റെ ഏറ്റവും ദുഷ്കരമായ അവസ്ഥയിലൂടെ കടന്നു പോകുകയാണ്. രണ്ടാം തരംഗത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ദിവസേന വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ലോക്‌ഡോൺ പ്രഖ്യാപിച്ചും, 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്നത് ദ്രുതഗതിയിലാക്കിയുമാണ് സർക്കാർ ഈ സാഹചര്യത്തെ മറികടക്കാൻ ശ്രമിക്കുന്നത്.

    വാക്‌സിനെടുക്കുന്നതിനൊപ്പം തന്നെ ആളുകളിൽ വാക്‌സിനേഷന്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള പേടിയും വർദ്ധിക്കുന്നുണ്ട്. എന്നാൽ കൃത്യമായ

    ഭക്ഷണക്രമവും വിശ്രമവും കൊണ്ട് ഈ പ്രശ്നങ്ങളെ മറികടക്കാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കണ്ടെത്തൽ. ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ പാർശ്വഫലങ്ങൾ ദീർഘകാലത്തേക്ക് പിടിച്ചു നിർത്താനാകും. കോവിഡ് 19 വാക്‌സിൻ സ്വീകരിക്കുന്നതിന് മുൻപും ശേഷവും ഒരാൾ തന്റെ ആഹാരക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഭക്ഷ്യ വസ്തുക്കളെ കുറിച്ച് വിശദീകരിക്കുകയാണ് സെലിബ്രിറ്റി - സ്പോർട്സ്

    നുട്രീഷനിസ്റ് റയാൻ ഫെർണാണ്ടോ.

    മഞ്ഞൾ

    മഞ്ഞളിന് മഞ്ഞ നിറം നൽകുന്ന കുർകുമിൻ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. മാനസിക പിരിമുറുക്കവും മറ്റ് പ്രയാസങ്ങളും കുറക്കാൻ

    ഉപകരിക്കുന്ന മഞ്ഞൾ വാക്‌സിനേഷന് മുൻപ് ആഹാരത്തിൽ ഉപപ്പെടുത്തുന്നത് വളരെ നല്ലതാണ്. കറികളിലൂടെയോ, പാലിൽ ചേർത്തോ മഞ്ഞൾ കഴിക്കാവുന്നതാണ്.

    വെളുത്തുള്ളി

    രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉദരത്തിലെ സൂഷ്മാണുക്കളെ പരിപോഷിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ശരീരത്തിന് അത്യന്താപേക്ഷിതമായ ഇത്തരം സൂഷ്മാണുക്കൾക്ക് ആവശ്യമായ പ്രോബയോട്ടിക്കുകളാൽ സമ്പന്നമാണ് വെളുത്തുള്ളി.

    ഇഞ്ചി

    ഇഞ്ചിയുടെ ഉപയോഗം രക്തസമ്മർദ്ദം, രക്തക്കുഴലുകളെ ബാധിക്കുന്ന പ്രശ്നങ്ങൾ, ശ്വാസകോശ അണുബാധ എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. പിരിമുറുക്കം കുറക്കുമെന്നതിനാൽ വാക്‌സിൻ സ്വീകരിക്കുന്നതിന് മുൻപ് ഇഞ്ചിയുടെ ഉപയോഗം വർദ്ധിപ്പിക്കാം.

    പച്ചക്കറികൾ

    ഭക്ഷണക്രമത്തിൽ സുപ്രധാന സ്ഥാനമാണ് പച്ചക്കറികൾക്കുള്ളത്. പോഷക സമൃദ്ധവും ധാതുക്കളും ഫിനോളിക് കോമ്പൗണ്ടുകൾ നിറഞ്ഞതാണ് പച്ചക്കറികൾ. ചീര പോലുള്ള ഇലക്കറികൾ കഴിക്കുന്നത് ശാരീരിക അസ്വസ്ഥകൾ കുറയ്ക്കും.

    പഴങ്ങൾ

    ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് പഴങ്ങൾ. ധാതുക്കളും മറ്റ് പോഷണങ്ങളും പഴങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പഴവർഗങ്ങൾക്ക് വലിയ സ്ഥാനമുണ്ട്.

    നിർബന്ധമായും കഴിക്കേണ്ട 5 ഭക്ഷ്യവസ്തുക്കൾ

    ബ്ലൂബെറി

    കോശ സംരക്ഷണത്തിനാവശ്യമായ ഫൈടോ ഫ്ളാവാനോയിഡുകൾ അടങ്ങിയിട്ടുള്ള പഴമാണ് ബ്ലൂബെറി. പൊട്ടാസ്യവും വൈറ്റമിൻ സിയും ബ്ലൂബെറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ സെറോട്ടിണിന്റെ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കും.

    ചിക്കൻ/പച്ചക്കറി സൂപ്പുകൾ

    പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സൂപ്പുകൾ സഹായിക്കും. ഉദര ആരോഗ്യം സംരക്ഷിക്കുന്നതിന് പച്ചക്കറിസൂപ്പോ, ചിക്കൻ ബ്രോത് സൂപ്പോ കഴിക്കാം.

    ഡാർക്ക് ചോക്ലേറ്റ്

    മാനസികമായി നമ്മെ ഉത്തേജിപ്പിക്കുന്നതും ഊർജ്ജദായകവുമാണ് ചോക്ലേറ്റുകൾ. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് ആരോഗ്യം പ്രദാനം ചെയ്യാൻ ചോക്ലേറ്റിന് സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വാക്‌സിനേഷന് ശേഷം ചോക്ലേറ്റ് കഴിക്കുന്നത് ഗുണകരമാണ്.

    വിർജിൻ ഒലിവ് ഓയിൽ

    പ്രമേഹവും നാഡീസംബന്ധമായ രോഗങ്ങളും തടയുന്നതിൽ അത്ഭുതാവഹമായ പങ്കാണ് വിർജിൻ ഒലിവ് ഓയിലിനുള്ളത്. ഒലിവ് ഓയിലിലെ അപൂരിത കൊഴുപ്പ് സി-റെസ്പോൺസിബിൾ പ്രോട്ടീൻ പോലുള്ളവയെ കുറയ്ക്കാൻ സഹായിക്കും.

    ബ്രോക്കോളി

    ഈ പച്ചക്കറി കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയരോഗങ്ങൾക്കുള്ള സാധ്യത കുറക്കാനാകും.

    നിർബന്ധമായും ഒഴിവാക്കേണ്ട ശീലങ്ങൾ

    ആഹാരം കഴിക്കാതെ കുത്തിവയ്പ്പ് എടുക്കുന്നത് ഒഴിവാക്കുക

    പുകവലി

    മദ്യപാനം

    കൃത്രിമ ശീതളപാനീയങ്ങൾ

    Keywords: Covid19 Vaccine, Healthy Diet, Covid in India, Post Vaccination foods, Pre Vaccination foods, കോവിഡ് വാക്‌സിൻ, ഭക്ഷണക്രമം, വാക്‌സിനേഷൻ, ഇന്ത്യ

    First published:

    Tags: Covid in India, Covid19 Vaccine, Healthy Diet, Post Vaccination foods, Pre Vaccination foods, Sanjeevani, Sanjeevani Campaign, ഇന്ത്യ, കോവിഡ് വാക്സിൻ, ഭക്ഷണക്രമം, വാക്സിനേഷൻ