നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തി; ഹൃദയത്തിൽ നിന്ന് കണ്ടെത്തിയത് 4 ഇഞ്ച് വലിപ്പമുള്ള സിമന്റ് കഷണം

  നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തി; ഹൃദയത്തിൽ നിന്ന് കണ്ടെത്തിയത് 4 ഇഞ്ച് വലിപ്പമുള്ള സിമന്റ് കഷണം

  നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്നാണ് നെഞ്ചുവേദനയ്ക്ക് കാരണമായ സിമന്റ് കഷണം ഇദ്ദേഹത്തിന്റെ ശരീരത്തിൽ എത്തിയത്

  Representational image. (Photo courtesy: AFP)

  Representational image. (Photo courtesy: AFP)

  • Share this:
   തുടർച്ചയായി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ 56 കാരന്റെ ഹൃദയത്തിൽ നിന്നും കണ്ടെത്തിയത് നാലിഞ്ച് നീളം വരുന്ന സിമന്റ് കഷണം. പിയർ റിവ്യൂഡ് മെഡിക്കൽ ജേണലിലെ ഒരു റിപ്പോർട്ട് അനുസരിച്ച് കൈഫോപ്ലാസ്റ്റി എന്നറിയപ്പെടുന്ന നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്നാണ് നെഞ്ചുവേദനയ്ക്ക് കാരണമായ സിമന്റ് കഷണം ഇദ്ദേഹത്തിന്റെ ശരീരത്തിൽ എത്തിയത്.

   നട്ടെല്ലിനുണ്ടാകുന്ന വേദന ഒഴിവാക്കാനും ഒടിഞ്ഞ കശേരുക്കളുടെ പ്രവർത്തനം പുനഃസ്ഥാപിക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഏറ്റവും മികച്ച മാർഗമാണ് കൈഫോപ്ലാസ്റ്റി എന്നറിയപ്പെടുന്ന നട്ടെല്ല് ശസ്ത്രക്രിയ. സാധാരണ ചികിത്സയേക്കാൾ ഫലപ്രദമാണ് കൈഫോപ്ലാസ്റ്റി.

   ഈ സംഭവത്തിന് ഒരാഴ്ച മുമ്പ് കൈഫോപ്ലാസ്റ്റി എന്ന നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് രോഗി വിധേയനായിരുന്നു. ഈ ശസ്ത്രക്രിയയിൽ, കേടായ കശേരുക്കളിൽ ഒരു പ്രത്യേക മെഡിക്കൽ സിമന്റ് കുത്തിവച്ചാണ് ഡോക്ടർമാർ നട്ടെല്ലിനെ സംരക്ഷിക്കുന്നത്. കൈഫോപ്ലാസ്റ്റി സമയത്ത് കുത്തിവെച്ച സിമന്റ് രോഗിയുടെ ശരീരത്തിൽ നിന്നും ചോർന്ന് ഹൃദയത്തിലേക്ക് ഒട്ടിച്ചേരുകയായിരുന്നു. ഇത് പിന്നീട് നെഞ്ചുവേദനയുണ്ടാക്കുകയും ചെയ്തു എന്ന് മെഡിക്കൽ ജേണലിലെ റിപ്പോർട്ട് പറയുന്നു.   തുടർച്ചയായി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയെ ഡോക്ടമാർ പരിശോധിച്ചപ്പോഴാണ് സിമന്റ് ഉറച്ചിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് നാല് ഇഞ്ച് ഉള്ള സിമന്റ് കഷണം നീക്കം ചെയ്തു.

   ഒരു വ്യക്തിയുടെ നട്ടെല്ലിന്റെ കശേരുക്കളിൽ ഉണ്ടാകുന്ന കംപ്രഷൻ ഫ്രാക്ചർ പരിഹരിക്കുന്നതിനുള്ള നടപടിക്രമാണ് കൈഫോപ്ലാസ്റ്റി. കംപ്രഷൻ ഫ്രാക്ചർ ഉണ്ടാകുന്നത് അസാധാരണമല്ല. നിങ്ങളുടെ നട്ടെല്ല് രൂപപ്പെടുത്തുന്നതിന് ഒന്നിനു മുകളിൽ മറ്റൊന്നായി അടുക്കി വച്ചിരിക്കുന്ന അസ്ഥികളാണ് വെർട്ടെബ്രൽ ബോഡികൾ. നിങ്ങൾ ദിവസവും നിൽക്കുമ്പോഴും നടക്കുമ്പോഴും നിങ്ങളുടെ നട്ടെല്ലിന് ശരീരത്തെ പിന്തുണയ്ക്കുന്നതിനായി ധാരാളം ശക്തി ആവശ്യമായി വരുന്നു. കംപ്രഷൻ ഫ്രാക്ചർ സംഭവിക്കുന്നത് ഒരു വെർട്ടെബ്രൽ ബോഡി തകരുമ്പോഴാണ്. അത്തരം ഒടിവ് പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗം ആണ് കൈഫോപ്ലാസ്റ്റി. അതിൽ വെർട്ടെബ്രൽ ബോഡിയിലേക്ക് വീണ്ടും വോളിയം ചേർക്കുന്നതിന് ചില പോളിമെഥൈൽമെത്തക്രൈലേറ്റ് മെഡിക്കൽ സിമന്റ് കുത്തിവയ്ക്കുന്നു.

   ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ഈ വ്യക്തി കൈഫോപ്ലാസ്റ്റി ചെയ്തതിനു ശേഷം അഞ്ച് ദിവസം കഴിഞ്ഞ് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു. സിടി സ്കാനിലൂടെ നെഞ്ചുവേദനയുടെ കാരണം കണ്ടെത്തുകയും അത് നീക്കുകയും ചെയ്തു. നേർത്ത, മൂർച്ചയുള്ള, നാല് ഇഞ്ച് സിമന്റ് കഷണമാണ് പുറത്തെടുത്തത്. ഇത് രോഗിയുടെ ഹൃദയത്തിനു മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട്.

   സിമന്റ് ഹൃദയത്തിന്റെ മുകൾ ഭാഗത്തെ വലത് അറയിലും വലത് ശ്വാസകോശത്തിലും തുളച്ചുകയറിയതായി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗേബ് വെയ്‌നിംഗർ, ജോൺ എ. എലിഫ്റ്റീരിയേഡ്സ് പറഞ്ഞു. വളരെ അസാധാരണമായ സംഭവമാണ് ഇതെന്ന് അവർ കൂട്ടിച്ചേർത്തു.

   ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. അദ്ദേഹത്തിന് ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ടകൾ ഒന്നും തന്നെ ഇല്ല എന്ന് ഒക്ടോബർ 2ന് പ്രസിദ്ധീകരിച്ച മെഡിക്കൽ ജേണലിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കൈഫോപ്ലാസ്റ്റിക്ക് ശേഷം, സിമൻറ് ചോർച്ച സംഭവിക്കാം, എന്നിരുന്നാലും, ഇത് വളരെ അപൂർവമായ ഒരു കേസാണ്.
   Published by:user_57
   First published:
   )}