കർക്കടക മാസം തുടങ്ങി: നാലമ്പല ദർശനം എവിടെയൊക്കെ?
ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ അമ്പലങ്ങളിൽ ഒരേ ദിവസം തന്നെ ദർശനം നടത്തുന്നതാണ് നാലമ്പല ദർശനം.
news18
Updated: July 17, 2019, 5:51 PM IST

nalambalam(fb)
- News18
- Last Updated: July 17, 2019, 5:51 PM IST
രാമായണ പാരായണത്തിനൊപ്പം ഹിന്ദുക്കൾക്ക് ഏറെ പ്രധാനപ്പെട്ടതാണ് കർക്കടക മാസത്തിലെ നാലമ്പല ദർശനം. ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ അമ്പലങ്ങളിൽ ഒരേ ദിവസം തന്നെ ദർശനം നടത്തുന്നതാണ് നാലമ്പല ദർശനം.ഒരേ ക്രമത്തിൽ തന്നെ ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തേണ്ടതും പ്രധാനപ്പെട്ടതാണ്. തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലാണ് നാലമ്പല ദർശനത്തിന് സൗകര്യമുള്ളത്.
നാലമ്പല തീർഥയാത്ര മലപ്പുറം,തൃശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും നാലമ്പല ദർശനത്തിന് സൗകര്യമുണ്ട്
തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് തൃശൂര്‍ നാലമ്പല യാത്രയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ.
കോട്ടയം
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങൾ.
എറണാകുളം
മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് എറണാകുളത്തെ നാലമ്പലങ്ങള്‍.
മലപ്പുറം
രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂർ ചൊവ്വണയിൽ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയിൽ ശത്രുഘ്ന ക്ഷേത്രം- എന്നീ ക്ഷേത്രങ്ങളിലും നാലമ്പല ദർശനത്തിന് സൗകര്യമുണ്ട്.

തൃപ്രയാറില്‍ നിന്ന് തുടക്കം
തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ നിന്നാണ് നാലമ്പല ദർശനം ആരംഭിക്കുന്നത്. ഇവിടെ ദേവസ്വത്തിന്റെ സത്രവും സ്വകാര്യ ഹോട്ടലുകളും താമസമൊരുക്കുന്നുണ്ട്. ഗുരുവായൂരിൽ താമസിച്ച് തൃപ്രയാറിലേക്ക് പോകുന്നതിനും സൗകര്യമുണ്ട്. ഗുരുവായൂരിൽ നിന്ന് തൃപ്രയാറിലേക്ക് 24 കിലോ മീറ്ററാണ്. തൃപ്രയാർ മുതൽ നാലമ്പല യാത്രയ്ക്ക് 107 കിലോ മീറ്ററാണുള്ളത്.

കൂടൽമാണിക്യം ഭരതൻ
തൃപ്രയാറിൽ നിന്ന് അടുത്ത് ചെല്ലേണ്ടത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരത ക്ഷേത്രത്തിലേക്കാണ്. തൃപ്രയാറിൽ നിന്ന് കൂടൽ മാണിക്യം ക്ഷേത്രത്തിലേക്ക് 24 കി.മീറ്ററാണ് ദൂരം. വനവാസത്തിനു പോയ ശ്രീരാമനെ കാത്തിരിക്കുന്ന ഭരതനാണ് ഇവിടത്തെ പ്രതിഷ്ഠ.
മൂഴിക്കുളം ലക്ഷ്മണൻ
ഭരതനെ തൊഴുതാൽ അടുത്ത് ചെല്ലേണ്ടത് മൂഴിക്കുളം ലക്ഷ്മണ സന്നിധിയിലേക്കാണ്. ആലുവ താലൂക്കിലെ പാറക്കടവ് പഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്താണ് മൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം. ഇരിങ്ങാലക്കുടയിൽ നിന്ന് 31 കിലേമീറ്റർ അകലെയാണ് മൂഴിക്കുളം ക്ഷേത്രം.

അവസാനം പായമ്മലിൽ
നാലമ്പല ദർശന യാത്ര അവസാനിക്കുന്നത് പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലാണ്. പൂമംഗലം പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സൗകര്യമൊരുക്കി കെഎസ്ആർടിസി
കെഎസ്ആർടിസി ഗുരുവായൂർ യൂണിറ്റിൽ നിന്നും നാലമ്പല ദർശന സർവീസ് ഉണ്ട്. കർക്കടക മാസം ആരംഭിച്ച ബുധനാഴ്ച മുതൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.
രാവിലെ 07.15 നു ഗുരുവായൂരിൽ നിന്നും പുറപ്പെട്ടു വൈകിട്ട് 03:15 ന് തിരികെ എത്തിച്ചേരുന്ന രീതിയിൽ ആണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.
യാത്രക്കാർക്ക് സ്പെഷ്യൽ ദർശന സൗകര്യം ഉണ്ടായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും 30 മിനിറ്റ് വീതം ദർശനത്തിനായി ബസ് കാത്തുകിടക്കും . ഒരാൾക്ക് 141 രൂപയാണ് ടിക്കറ്റ് നിരക്ക് .
സമയക്രമം
രാവിലെ 07:15 ന് ഗുരുവായൂരിൽ നിന്നും യാത്ര ആരംഭിക്കും. തൃപ്രയാർ ശ്രീരാമക്ഷേത്രം - രാവിലെ 830 ന് എത്തി 9 ന് പുറപ്പെടും. ഇരിങ്ങാലക്കുട കൂടൽമാണിക്യ ഭരത ക്ഷേത്രം - രാവിലെ 09.40 ന് എത്തി 10.10 ന് പുറപ്പെടും .തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം - രാവിലെ 11.20 ന് എത്തി 11.50 ന് പുറപ്പെടും .
പായമ്മൽ ശത്രുഘ്ന ക്ഷേത്രം - ഉച്ചയ്ക്ക് 1.10 ന് എത്തി 1.40 ന് പുറപ്പെടും. വൈകിട്ട് 3.15 ന് ബസ് തിരികെ ഗുരുവായൂരിൽ എത്തിച്ചേരും.
നാലമ്പല തീർഥയാത്ര