• HOME
  • »
  • NEWS
  • »
  • life
  • »
  • Skincare Tips | തിളങ്ങുന്ന മുഖം ലഭിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

Skincare Tips | തിളങ്ങുന്ന മുഖം ലഭിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

ചര്‍മ്മത്തിന് ഇണങ്ങുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കിൽ അവ നിങ്ങളുടെ ചര്‍മ്മത്തിന് ദേഷം ചെയ്യും

  • Share this:
    ചര്‍മ്മ സംരക്ഷണം (Skincare) എന്നത് സ്ത്രീകള്‍ മാത്രം ചെയ്യേണ്ട ഒന്നായി മാത്രമാണ് നമ്മള്‍ കാണാറുള്ളത്. എന്നാല്‍ ഇന്നത്തെ കാലത്ത് ചര്‍മ്മ സംരക്ഷണം എന്നത് പുരുഷന്മാര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നല്ല ചര്‍മ്മത്തിനായി നിരന്തര സംരക്ഷണം ആവശ്യമാണ്. അതിനുള്ള ചില വഴികള്‍ പരിശോധിക്കാം.

    ശരീരം ശുചിയായി നിലനിര്‍ത്തുക: ചര്‍മ്മം സംരക്ഷിക്കുന്ന തിനുള്ള പ്രാഥമികമായ കാര്യം ശുചിത്വമാണ്. ദിവസവും ഒരുപാട് മാലിന്യങ്ങള്‍ നമ്മുടെ ചര്‍മ്മത്തില്‍ വന്നടിയുന്ന എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ചര്‍മ്മം എപ്പോഴും ശുചിയായി നിര്‍ത്താന്‍ ശ്രമിക്കുക. ദിവസവും കുളിക്കുക.

    ഷേവിംഗ് :പുരുഷന്മാരുടെ ശരീരത്തിലെ പ്രധാന ആകര്‍ഷണമാണ് താടി.മുഖത്തെ രോമങ്ങള്‍ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. മുഖത്തെ താടിരോമങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുക. ഷേവിംഗ് ജെല്‍ ഉപയോഗിക്കുക. ചര്‍മത്തിന് കോട്ടംതട്ടാത്ത തരത്തിലുള്ള ബ്ലേഡുകള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക.

    സണ്‍സ്‌ക്രീന്‍: ഇവ പലരും ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഒന്നാണ്. ഇവ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഉള്‍പ്പെടെ നമുക്ക് സംരക്ഷണം തരുന്നു
    നിങ്ങളുടെ മുഖം, കഴുത്ത്, ചെവി, ചുണ്ടുകള്‍ എന്നിവയില്‍ SPF 30 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള സണ്‍സ്‌ക്രീന്‍ പുരട്ടുന്നതാണ് നല്ലത്.

    ചര്‍മ്മത്തിന് ഇണങ്ങുന്ന ഉല്‍പ്പന്നങ്ങള്‍: ചര്‍മ്മത്തിന് ഇണങ്ങുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കിൽ അവ നിങ്ങളുടെ ചര്‍മ്മത്തിന് ദേഷം ചെയ്യും.

    read also- Daily Workout | ദിവസവും വെറും പത്ത് മിനിട്ട് വ്യായാമം ശീലമാക്കൂ; ആരോഗ്യഗുണങ്ങൾ നിരവധി

    നിങ്ങളുടെ ചര്‍മ്മത്തിന്റെ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ഈ വഴികള്‍ നിങ്ങളെ സഹായിക്കും. ഇതുകൂടാതെ, നിങ്ങള്‍ക്ക് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കുന്നതിന് ഫേസ് പാക്കുകളും മാസ്‌കുകളും പരീക്ഷിക്കാം.

    read also- Exercise | ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഓരോ മണിക്കൂറിലും 3 മിനിറ്റ് വ്യായാമം ചെയ്താൽ അകാലമരണ സാധ്യത കുറയ്ക്കാം
    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)

    Published by:Jayashankar AV
    First published: