• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഇടുക്കിയിലെ ഡ്രമ്മും മലമടക്കുകളിൽ കേൾക്കുന്ന കരോളും

news18india
Updated: December 22, 2018, 7:44 PM IST
ഇടുക്കിയിലെ ഡ്രമ്മും മലമടക്കുകളിൽ കേൾക്കുന്ന കരോളും
news18india
Updated: December 22, 2018, 7:44 PM IST
#ഫാ. ജിജോ കുര്യൻ

മലകളുടെ നാടായ ഇടുക്കിയുടെ ക്രിസ്മസ് ഓർമ ഓരോ ഇടുക്കിക്കാരന്‍റെയും മനസ്സിൽ ഡ്രമ്മിന്‍റെ ശബ്ദപശ്ചാത്തലത്തിൽ മലമടക്കുകളിൽ പ്രതിധ്വനിക്കുന്ന കരോൾഗാനങ്ങളാണ്. 'ഉണ്ണി പിറന്നൂ... ഉണ്ണിയേശു പിറന്നൂ...' എന്ന മംഗളവാർത്തയുമായി രാത്രിയുടെ ഏതു യാമത്തിലാണ് കരോൾ സംഘം വീട്ടിൽ വന്നെത്തുന്നതെന്ന ആകാംക്ഷയിൽ, നിദ്ര കളിയാടുന്ന കൺപോളകളെ വലിച്ചുതുറന്ന് ഞങ്ങൾ കുട്ടികൾ ഡിസംബറിന്‍റെ തണുപ്പുള്ള രാവുകളിൽ ഉണർന്നിരുന്നു. ക്രിസ്മസ് രാവിൽ പാതിരാ കുർബാനയ്ക്ക് പോകുന്ന സംഘങ്ങളിലെ വികൃതിക്കുട്ടിയായി മാറുന്ന ഉണ്ണിയേശുവാണ് തിരികെ മടങ്ങുമ്പോൾ ഉണക്കപ്പുല്ലുകൾക്കും കരിയിലക്കാടുകൾക്കും തീയിട്ടത്.

ക്രിസ്മസ് പുലരികൾക്ക് കള്ളപ്പത്തിന്‍റെയും പോത്തിറച്ചിക്കറിയുടെയും മണം. ഈറ്റക്കമ്പുകളിൽ വർണ്ണപേപ്പറുകൾ ഒട്ടിച്ചുണ്ടാക്കിയ നക്ഷത്രങ്ങൾക്കുള്ളിലെ എണ്ണവിളക്കുകൾ പുലരി വരെ തെളിഞ്ഞു കത്തണമേയെന്ന് മാത്രമാണ് ക്രിസ്മസ് കാലത്ത് ഞങ്ങൾ കുട്ടികൾ ഉരുവിട്ട ഏക പ്രാർത്ഥന. ഓർമകളിലെ ക്രിസ്മസിന് ഡിസംബറിന്‍റെ ഹൈറേഞ്ച് തണുപ്പും കുളിരും.

മാലാഖമാർ കുഞ്ഞുമനസുകളുടെ ഭാവനാനഭസ്സിൽ പാടിയപ്പോൾ, ഭൂമിയിൽ സമാധാനം പിള്ളക്കച്ചയിൽ പൊതിഞ്ഞ ഒരു ഉണ്ണിയായി പിറന്നു.ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന പാട്ടുകൾ
 ക്രിസ്മസ് കഥകള്‍ ഉരുത്തിരിയുന്നത് ബൈബിളിലെ യേശുവിന്‍റെ ജീവിതത്തിലെ 'ബാല്യകാല വിവരണങ്ങൾ' (Infancy narrative) നിന്നാണ്. ക്രിസ്തുവിന്‍റെ മരണത്തിന് ശേഷം ഒന്നോ രണ്ടോ തലമുറകൾ കഴിയുമ്പോഴാണ് ക്രിസ്തുവിന്‍റെ ജനനത്തെക്കുറിച്ചുള്ള ഭാവനാസമ്പന്നമായ കഥകൾ പ്രചരിക്കുന്നത് തന്നെ. ഏറ്റവും ആദ്യം പുതിയനിയമത്തിന്‍റെ പുസ്തകങ്ങൾ എഴുതിയ പൗലോസിന്‍റെയും മർക്കോസിന്‍റെയും കാലത്ത് ഇത്തരം കഥകൾ നിലനിൽക്കുന്നതിനെക്കുറിച്ച് അവരുടെ എഴുത്തുകളിലൊന്നും കാണുന്നില്ല.

Loading...


'ക്രിസ്മസ്' പോലും ചരിത്രപരമായി യേശുവിന്‍റെ ജന്മദിനമായിരുന്നില്ല, റോമൻ ദേവൻ ആയിരുന്ന സൂര്യദേവന്‍റെ തിരുനാൾ ആയിരുന്നു എന്നതു പൊതുവിജ്ഞാനത്തിന്‍റെ ഭാഗമാണ്.

വാനിൽ പാടുന്ന മാലാഖമാർ, വഴികാട്ടുന്ന നക്ഷത്രം, കന്യക ജന്മം കൊടുത്ത ദിവ്യശിശു.... ക്രിസ്മസ് കഥകള്‍ക്ക് വലിയ യുക്തിയൊന്നുമില്ല. ഹൃദയത്തിന് ഒരു യുക്തിയുണ്ട്, മനസ്സിന് മനസ്സിലാകാത്ത ഒരു യുക്തി- എന്ന് പറഞ്ഞത് ഇമ്മാനുവേല്‍ കാന്‍റ് ആണ്. യുക്തിവാദികളിൽ പലർക്കും ഇപ്പോഴും മനസ്സിലാകാത്ത യുക്തി. ചരിത്രമെഴുത്ത് ഇന്ന് നമ്മള്‍ മനസ്സിലാക്കുന്ന രീതിയില്‍ വര്‍ഷവും തിയതിയും വെച്ച് വസ്തുതകളുടെ നാള്‍വഴിയായി എഴുതുന്ന രീതി (Historiography) ആധുനീക ജര്‍മന്‍ ചിന്തയില്‍ ആരംഭിക്കുന്നത് തന്നെ വളരെ വൈകിയാണ്.

'ഗപ്പി'യിലെ ആ കരോൾപാട്ട് പിറന്നത് ഇങ്ങനെ

ലോകത്ത് എവിടെയും ആധുനിക കാലത്തിന് മുമ്പ് ചരിത്രം കൈമാറ്റം ചെയ്യപ്പെട്ടത് കഥകളിലൂടെയും വായ്മൊഴിയായുമാണ്. അതുകൊണ്ടു തന്നെ ആ കാലഘട്ടത്തിന്‍റെ 'ചരിത്രവിവരണ'ത്തില്‍ വസ്തുതകളും സങ്കല്‍പ്പകഥകളും ഇഴവിടർത്തി തിരയുന്നതാണ് യുക്തിഭദ്രമല്ലാത്ത നിലപാട്.

ചരിത്രസംഭവങ്ങളും വസ്തുതാപരമായ കാര്യങ്ങളും മാത്രം സത്യമായി അംഗീകരിച്ചും മനുഷ്യ ഭാവനയേയും കഥകളേയും മിത്തുകളേയും നിരാകരിച്ചും ജീവിക്കുന്നവരുടെ ജീവിതം എത്ര ശുഷ്ക്കവും നിറരഹിതവുമായിരിക്കും! കഥകളാണ് ജീവിതത്തിന്‍റെ നീരും ചോരയും.

'വള്ളിച്ചെരുപ്പിനായി കാത്തിരുന്ന ക്രിസ്മസ് കാലം'
 ബുദ്ധിയും ഭാവനയും വികാരവും വിചാരവും തമ്മിലുള്ള സംഘടനം ഇനിയെങ്കിലും നമ്മൾ അവസാനിപ്പിക്കേണ്ടതില്ലേ? മാലാഖമാരും നക്ഷത്രവിളക്കും പുൽക്കൂടും ഇടയഗാനവും പാതിരാവിന്‍റെ സ്തോത്രബലികളും ഉണ്ണിയേശുവും കരോൾ ഗാനങ്ങളും ഇല്ലെങ്കിൽ പിന്നെന്ത് ക്രിസ്മസ്? പിന്നെവിടെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തു? ഈ ക്രിസ്മസ് നാളിൽ ഞാനും തുക്കിയിട്ടുണ്ട് ഒരു നക്ഷത്രവിളക്ക്. ഈ മരത്തിൽ മലമുകളിലെ കാറ്റിനേയും തണുപ്പിനേയും പ്രതിരോധിച്ച് ഡിസംബർ 25-ന്‍റെ പാതിരാവു വരെ ഈ വിളക്കു കെടാതെ സൂക്ഷിക്കാൻ മാലാഖമാർ കാവൽ നിൽക്കുമെന്ന പ്രതീക്ഷയോടെ...

First published: December 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...