• HOME
  • »
  • NEWS
  • »
  • life
  • »
  • FRESH FISH TO BE MADE DISH QUICKLY AT AQUA TOURISM CENTRES JJ TV

ചൂണ്ടയിട്ട് പിടിക്കുന്ന മീൻ അപ്പോൾ തന്നെ പാചകം ചെയ്തു നൽകും; അടിപൊളിയായി അക്വാ ടൂറിസം കേന്ദ്രങ്ങൾ

ചൂണ്ടയിട്ടു ലഭിക്കുന്ന മീനുകള്‍ ആവശ്യാനുസരണം പാചകം ചെയ്തും നല്‍കും. മീനിന്റെ വില നല്‍കിയാല്‍ ചൂണ്ടയില്‍ കൊത്തുന്ന മത്സ്യം കൊണ്ടു പോകുകയുമാവാം. ഫാമിൽ നിന്നും പിടിക്കുന്ന ഫ്രഷ് മത്സ്യം കൊണ്ടുണ്ടാക്കിയ ഇവിടുത്തെ ഉച്ചയൂണ് പണ്ടേ പ്രസിദ്ധമാണ്.

aqua tourism

aqua tourism

  • News18
  • Last Updated :
  • Share this:
കൊച്ചി: കായലിന്റെ ഭംഗി ആസ്വദിക്കാനും വൈവിധ്യമാർന്ന മീൻ രുചിയിൽ ചോറുണ്ണാനും കൊതിയുണ്ടോ? ഉണ്ടെങ്കിൽ മത്സ്യഫെഡിന്റെ അക്വാഫാമിലേക്ക് പോരൂ. കൊച്ചിയിലെ ഞാറയ്ക്കൽ, മാലിപ്പുറം എന്നിവിടങ്ങളിലാണ് മത്സ്യഫാമുകൾ. കേടുപാടുകള്‍ തീര്‍ത്തും മോടി പിടിപ്പിച്ചും  പുതുമകളോടെയാണ് മത്സ്യഫാം എത്തുന്നത്.

ജലവിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് പുന:രാരംഭിക്കുമ്പോള്‍ നൂതനമായ പല ടൂറിസം പാക്കേജുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന്  മത്സ്യഫെഡ് ഫിഷ് ഫാംസ് ആന്‍ഡ് അക്വാ ടൂറിസം സെന്റര്‍ മാനേജര്‍ നിഷ.പി പറഞ്ഞു.

You may also like:ഇന്ത്യൻ വിദ്യാർത്ഥിയെ ലൈംഗിക ബന്ധത്തിനു ശേഷം സെക്സ് ടോയ് ഉപയോഗിച്ചു കൊലപ്പെടുത്തിയ ഓസ്ട്രേലിയൻ യുവതിക്ക് തടവുശിക്ഷ [NEWS]മാധ്യമപ്രവർത്തകന്റെ മകനെ തട്ടിക്കൊണ്ടുപോയി 45 ലക്ഷം ആവശ്യപ്പെട്ടു; പൊലീസിനെ അറിയിച്ചപ്പോൾ ഒൻപതുകാരനെ കൊന്നു
[NEWS]
സി. ദിവാകരൻ MLAയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു [NEWS]

ഒരാള്‍ക്ക് 350 രൂപ മുതല്‍ 400 രൂപ വരെയുള്ള കോമ്പിനേഷന്‍ പാക്കേജുകളും, മുളംകുടില്‍, വഞ്ചിതുരുത്തിലെ ഏറുമാടം തുടങ്ങിയ സ്‌പെഷ്യല്‍ പാക്കേജുകളും  ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ സ്‌പെഷ്യല്‍ ഇവനിങ് പാക്കേജുകളും ഉണ്ട്.വൈകുന്നേരത്തെ പാക്കേജിലെ കായല്‍ സവാരി ഒരു പ്രധാന ആകര്‍ഷണമാണ്. ഞാറക്കല്‍, മാലിപ്പുറം ജല വിനോദസഞ്ചാര കേന്ദ്രങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന 'ദ്വയം' എന്ന ജനശ്രദ്ധ പിടിച്ചു പറ്റിയ പാക്കേജും ലഭ്യമാണ്. സ്‌പെഷ്യല്‍ പാക്കേജുകള്‍ക്ക് 650രൂപയും ദ്വയം പാക്കേജിന് 600 രൂപയുമാണ് നിരക്ക്.പൂമീന്‍ ചാട്ടം, കട്ടവഞ്ചി, സോളാര്‍ ബോട്ട്, വാട്ടര്‍സൈക്കിള്‍, കയക്കി, കണ്ടല്‍ പാര്‍ക്കിലൂടെ പെഡല്‍ ബോട്ടിംഗ്, റോയിംഗ് ബോട്ട് എന്നിവയെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. രണ്ട് അക്വാടൂറിസം സെന്ററുകളിലെയും ഭക്ഷണശാല നടത്തുന്ന സൗപര്‍ണ്ണിക, വന്ദനം എന്നീ രണ്ട് വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ  കൊതിയൂറുന്നതും  വൈവിധ്യമാര്‍ന്നതുമായ മത്സ്യവിഭവങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കി കാത്തിരിക്കുകയാണ്.ചൂണ്ടയിട്ടു ലഭിക്കുന്ന മീനുകള്‍ ആവശ്യാനുസരണം പാചകം ചെയ്തും നല്‍കും. മീനിന്റെ വില നല്‍കിയാല്‍ ചൂണ്ടയില്‍ കൊത്തുന്ന മത്സ്യം കൊണ്ടു പോകുകയുമാവാം. ഫാമിൽ നിന്നും പിടിക്കുന്ന ഫ്രഷ് മത്സ്യം കൊണ്ടുണ്ടാക്കിയ ഇവിടുത്തെ ഉച്ചയൂണ് പണ്ടേ പ്രസിദ്ധമാണ്. സ്‌പെഷ്യല്‍ വിഭവങ്ങളായി, കക്ക, ഞണ്ട്, ചെമ്മീന്‍, തുടങ്ങിയവയും ഉണ്ട്. ഇനി ഇറച്ചി വേണമെങ്കില്‍ അതും ലഭ്യമാണ്. നേരത്തെ ഓര്‍ഡര്‍ കൊടുക്കണമെന്ന് മാത്രം.കോവിഡ് കാലത്ത് ഫാം  ടൂറിസത്തിന് ഏറെ സുരക്ഷിതമായതിനാല്‍ പ്രകൃതി രമണീയത ആസ്വദിച്ചുകൊണ്ട് ഇളം കാറ്റേറ്റ്, ഇഷ്ടമുള്ള നാടന്‍ വിഭവങ്ങള്‍ രുചിച്ച് കുടുംബത്തോടും, സുഹൃത്തുക്കളോടുമോപ്പം  ഉല്ലസിക്കാനാണ് മത്സ്യഫെഡിന്റെ അക്വാടൂറിസം സെന്ററുകള്‍ ഏറ്റവും അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.  കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സന്ദര്‍ശകരെ അനുവദിക്കുക. അതുകൊണ്ടുതന്നെ  മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. വിളിക്കേണ്ട നമ്പര്‍ 9497031280, 952604077, 9526041199.
Published by:Joys Joy
First published:
)}