നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 25 രൂപയിൽ നിന്ന് മൾട്ടി ബില്യണയർ പദത്തിലേക്ക്; മോഹൻ സിംഗ് ഒബ്‌റോയിയുടെ വിജയ കഥ

  25 രൂപയിൽ നിന്ന് മൾട്ടി ബില്യണയർ പദത്തിലേക്ക്; മോഹൻ സിംഗ് ഒബ്‌റോയിയുടെ വിജയ കഥ

  1934-ൽ അദ്ദേഹം തന്റെ ആദ്യ സ്വത്ത് സ്വന്തമാക്കി. ഭാര്യയുടെ ആഭരണങ്ങളും പണവും പണയപ്പെടുത്തി തന്റെ ഗുരുവിന്റെ പക്കൽ നിന്ന് അദ്ദേഹം ക്ലാർക്ക്സ് ഹോട്ടൽ സ്വന്തമാക്കി.

  റായ് ബഹദൂർ മോഹൻ സിംഗ് ഒബ്‌റോയ്

  റായ് ബഹദൂർ മോഹൻ സിംഗ് ഒബ്‌റോയ്

  • Share this:
   "എവിടെ ആഗ്രഹമുണ്ടോ, അവിടെ ഒരു വഴിയുമുണ്ട്" എന്ന വാചകം ഒരു ക്ലീഷേ ആണെന്ന് തോന്നിയേക്കാം. എന്നാൽ ഒബ്രോയ് ഹോട്ടൽസ് ആൻഡ് റിസോർട്ടുകളുടെ സ്ഥാപകനായ റായ് ബഹദൂർ മോഹൻ സിംഗ് ഒബ്‌റോയിയുടെ യാത്രയെ ഈ ഒറ്റ വരിയിൽ സംഗ്രഹിക്കാം. അല്ലെങ്കിൽ പോക്കറ്റിൽ വെറും 25 രൂപ മാത്രമുള്ള ഒരു യുവാവിന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടൽ ബ്രാൻഡ് നിർമ്മിക്കാനും ഇന്ത്യൻ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ ഗതി മാറ്റാനും എങ്ങനെ സാധിക്കും?

   വിഭജനത്തിനു മുമ്പുള്ള ഇന്ത്യയിലെ ഛേലം ജില്ലയിൽ (ഇപ്പോൾ പാകിസ്ഥാനിൽ) ഒരു സിഖ് കുടുംബത്തിൽ ജനിച്ച എംഎസ് ഒബ്റോയിക്ക് അച്ഛനെ നഷ്ടപ്പെടുമ്പോൾ വെറും ആറ് മാസമായിരുന്നു പ്രായം. അങ്ങനെ കുടുംബം നോക്കാനുള്ള ഉത്തരവാദിത്തം വിധവയായ അമ്മയുടെ ചുമലിൽ വന്നു. അതിനാൽ, ഒബെറോയിക്ക് കുടുംബത്തെ സഹായിക്കാൻ പ്രായമായപ്പോൾ, അദ്ദേഹം പഠനം ഉപേക്ഷിച്ച് ലാഹോറിലെ അമ്മാവന്റെ ഷൂ ഫാക്ടറിയിൽ ജോലി ചെയ്യാൻ തുടങ്ങി.

   അവിടെ അദ്ദേഹം ഒരു മാനേജരായി ജോലി ചെയ്യാൻ തുടങ്ങി. എന്നിരുന്നാലും, കാര്യങ്ങൾ ശരിയാക്കുന്നതിന് മുൻപ്, നഗരത്തിലെ കലാപങ്ങൾ കാരണം ഫാക്ടറി അടച്ചുപൂട്ടി. അതേസമയം, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് സംഭിച്ചു. ഒബ്‌റോയ് ഇസ്രാൻ ദേവിയെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം, അദ്ദേഹം ആധുനിക പാക്കിസ്ഥാനിലെ സർഗോദയിലേക്ക് മാറി. അവിടെ അദ്ദേഹം തന്റെ അളിയനോടൊപ്പം താമസിക്കുകയും ജോലി അന്വേഷിക്കുകയും ചെയ്തു. പക്ഷേ ഒന്നും തന്നെ ശരിയായില്ല.

   നിരുത്സാഹിതനായ ഒബറോയ് ഛേലം ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്ക് തന്നെ മടങ്ങി. അവൻ അമ്മയോടൊപ്പം താമസിക്കാനും പരിപാലിക്കാനും ആഗ്രഹിച്ചുവെങ്കിലും അമ്മ വിസമ്മതിക്കുകയും അമ്മായിയപ്പന്റെ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തിരിച്ച് പോകുമ്പോൾ ഒബ്‌റോയ്ക്ക് അമ്മ 25 രൂപ നൽകി. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ, ഒബ്‌റോയ് ഒടുവിൽ ഷിംലയിലേക്ക് താമസം മാറി. 1922 ൽ പ്രതിമാസം 50 രൂപ ശമ്പളത്തിൽ ദി സെസിൽ ഹോട്ടലിൽ ഫ്രണ്ട് ഡെസ്ക് ക്ലാർക്കായി ജോലി നേടി. പ്ലേഗ് എന്ന പകർച്ചവ്യാധിയിൽ നിന്ന് രക്ഷപ്പെടാൻ ഷിംലയിൽ എത്തിയപ്പോൾ അദ്ദേഹം അറിഞ്ഞിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം എന്നെന്നേക്കുമായി മാറാൻ പോവുകയാണെന്ന്.

   കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഒബ്റോയ് കഠിനാധ്വാനം ചെയ്തു. പതിയെ ഷിംലയിലെ പ്രമുഖ ഹോട്ടലുകളുടെ ഭൂരിഭാഗവും അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം വഹിക്കുകയും ചെയ്തു. പിന്നീട്, 1934-ൽ അദ്ദേഹം തന്റെ ആദ്യ സ്വത്ത് സ്വന്തമാക്കി. ഭാര്യയുടെ ആഭരണങ്ങളും പണവും പണയപ്പെടുത്തി തന്റെ ഗുരുവിന്റെ പക്കൽ നിന്ന് അദ്ദേഹം ക്ലാർക്ക്സ് ഹോട്ടൽ സ്വന്തമാക്കി. ഒബ്‌റോയിയുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഫലം കണ്ടുതുടങ്ങി.

   ഹോട്ടൽ ബിസിനസ്സ് സജീവമായി. വെറും അഞ്ച് വർഷത്തിനുള്ളിൽ അദ്ദേഹം പണയ തുക തിരിച്ചടച്ചു. കോളറ പകർച്ചവ്യാധി കാരണം വിൽപ്പനയ്‌ക്ക് വെച്ച കൊൽക്കത്തയിലെ ഗ്രാൻഡ് ഹോട്ടലും വൈകാതെ അദ്ദേഹം സ്വന്തമാക്കി. ഇതും പിന്നീട് ഒരു വിജയകരമായ സംരംഭമായി മാറി. പിന്നെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒബ്‌റോയ് ഒന്നിനുപുറകെ ഒന്നായി ഹോട്ടലുകൾ സ്വന്തമാക്കി. അദ്ദേഹത്തിന്റെ ഗ്രൂപ്പിന് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 31 ആഡംബര ഹോട്ടലുകളും റിസോർട്ടുകളും ഉണ്ട്.

   1943 ൽ, അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ബ്രിട്ടീഷ് സർക്കാർ 'റായ് ബഹദൂർ' എന്ന പദവി നൽകി ഒബ്റോയിയെ ആദരിച്ചു. കൂടാതെ നിരവധി അവാർഡുകളും ലഭിച്ചു. വർഷങ്ങൾക്ക് ശേഷം 2001 ലാണ് അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചത്. ഇന്ത്യൻ ഹോട്ടൽ വ്യവസായത്തിന്റെ പിതാവായി എംഎസ് ഒബ്റോയിയെ പലപ്പോഴും കണക്കാക്കപ്പെടുന്നു. ഇപ്പോഴും ശക്തമായി തുടരുന്ന ഒരു പൈതൃകം ഇവിടെ നിലനിർത്തി 2002 ൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനും എന്ത് ചെയ്യാനാകുമെന്നതിന്റെ ഒരു ഉത്തമ ഉദാഹരണമായി ഒബ്റോയ് ഹോട്ടലുകൾ ഇന്നും തലയുയർത്തി നിൽക്കുന്നു. നിങ്ങൾക്ക് ഇച്ഛാശക്തിയും ധൈര്യവും ഉണ്ടെങ്കിൽ നിങ്ങൾക്ക് എങ്ങനെ വിധി മാറ്റിയെഴുതാം എന്നാണ് ഒബ്റോയ് തന്റെ ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിക്കുന്നത്.
   Published by:Sarath Mohanan
   First published:
   )}