നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Daughter's Day 2021 | ബാലിക സമൃദ്ധി യോജന മുതല്‍ ബേഠി ബച്ചാവോ ബേഠി പഠാവോ വരെ; പെണ്‍മക്കള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍

  Daughter's Day 2021 | ബാലിക സമൃദ്ധി യോജന മുതല്‍ ബേഠി ബച്ചാവോ ബേഠി പഠാവോ വരെ; പെണ്‍മക്കള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍

  പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ അര്‍ഹിക്കുന്ന പരിഗണന ലഭ്യമാക്കുന്നതിനായും അവരുടെ ഉന്നമനത്തിനായും കേന്ദ്ര സര്‍ക്കാര്‍ ധരാളം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

  representative image

  representative image

  • Share this:
   എല്ലാ വര്‍ഷവും സെപ്റ്റംബര്‍ നാലാം ഞായറാഴ്ചയാണ് ഡോട്ടേഴ്‌സ് ഡേ (Daughters day) ആഘോഷിക്കുന്നത്. പെണ്‍കുഞ്ഞുങ്ങളെ ആണ്‍കുട്ടിയേക്കാള്‍ താഴ്ന്നതായി കാണേണ്ടതല്ലെന്നും എല്ലാ മേഖലയിലും പുരുഷന്മാരെക്കാള്‍ താഴ്ന്നതല്ലെന്നും ലോകത്തോട് പറയുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്. പെണ്‍കുട്ടികളെ ഒന്നില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതല്ല അവര്‍ക്ക് സമൂഹത്തില്‍ അര്‍ഹിക്കുന്ന പരിഗണന ലഭ്യമാക്കുന്നതിനായും അവരുടെ ഉന്നമനത്തിനായും കേന്ദ്ര സര്‍ക്കാര്‍ ധരാളം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

   പ്രധാന കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

   1. ബേഠി ബച്ചാവോ ബേഠി പഠാവോ (Beti Bachao Beti Padhao)

   പെണ്‍കുട്ടികളെ സമൂഹിക പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷികരിച്ച പദ്ധതിയാണ് ബേഠി ബച്ചാവോ ബേഠി പഠാവോ.

   പദ്ധതിയുടെ ലക്ഷ്യം.
   പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പു വരുത്തുന്നു.

   പെണ്‍മക്കള്‍ക്ക് അര്‍ഹിക്കുന്ന സ്വത്ത് ലഭിക്കുന്നതിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു.

   ലിംഗഭേദമുള്ള ഗര്‍ഭച്ഛിദ്രവും പെണ്‍മക്കളോടുള്ള വിവേചനവും തടയുക

   2. സുകന്യ സമൃദ്ധി യോജന (Sukanya Samridhhi Yojana)

   ഈ പദ്ധതിയിലൂടെ മാതാപിതാക്കള്‍ക്ക് അവരുെട പെണ്‍മക്കള്‍ക്കായി വിദ്യാഭ്യാസത്തിനും വിവാഹത്തിനും വരുന്ന ചെലവുകള്‍ക്കായി ഒരു നിശ്ചിത തക മാറ്റിവെയ്ക്കാന്‍ സഹായിക്കുന്നു. ഇതിനായി പോസ്റ്റ് ഓഫീസിലോ ഏതെങ്കിലും പൊതുമേഖല ബാങ്കിലോ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

   3. CBSE ഉഡാന്‍ പദ്ധതി (CBSE Udaan Scheme)

   സിബിഎസ്ഇ മാനവ വിഭവശേഷി മന്ത്രാലയുമായി ചേര്‍ന്ന് ഇന്ത്യയിലെ എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന പദ്ധതിയാണിത്. 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടി പന്ത്രണ്ടാം ക്ലാസിലേക്ക് പ്രവേശിക്കുന്ന പെണ്‍കുട്ടികളുടെ അക്കൗണ്ടിലേക്ക് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 500 രൂപ നല്‍കും.

   4. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനായി പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ പ്രോത്സാഹന പദ്ധതി (National Scheme of Incentives to Girls for Secondary Education)

   എസ് സി/എസ് ടി(SC/ST) വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ സാമ്പത്തിക ഉന്നമനമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അര്‍ഹയായ പെണ്‍കുട്ടിക്ക് ഈ പദ്ധതി പ്രകാരം 3000 രൂപ ഫിക്‌സഡ് ഡെപ്പോസിറ്റായി ലഭിക്കും, കൂടാതെ അവര്‍ക്ക് പത്താംക്ലാസ് പൂര്‍ത്തിയായ ശേഷവും 18 വയസ് പൂര്‍ത്തിയായ ശേഷവും പലിശ സഹിതം പിന്‍വലിക്കാം.

   5. ബാലിക സമൃദ്ധി യോജന (Balika Samriddhi Yojana)

   ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പെണ്‍കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമാണ് ഈ പദ്ധതി. ഈ സ്‌കീം അതിജീവനവും വിദ്യാഭ്യാസ പിന്തുണയും നല്‍കുന്നു. കൂടാതെ ആദ്യകാല വിവാഹ ആചാരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ സ്‌കീമിന് കീഴില്‍ ഒരു പെണ്‍കുട്ടിക്ക് ക്ലാസ് അനുസരിച്ച് 300 രൂപ മുതല്‍ 1000 രൂപ വരെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് ലഭിക്കും.
   Published by:Jayesh Krishnan
   First published:
   )}