• HOME
 • »
 • NEWS
 • »
 • life
 • »
 • Travel In summer |ഗോവ മുതല്‍ ശ്രീനഗര്‍ വരെ; അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യക്കാര്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍

Travel In summer |ഗോവ മുതല്‍ ശ്രീനഗര്‍ വരെ; അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യക്കാര്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍

ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയമായ ആഭ്യന്തര ട്രാവല്‍ സ്‌പോട്ടുകള്‍ ഗോവ, മണാലി, ഋഷികേശ്, ഊട്ടി, ശ്രീനഗര്‍ എന്നിവയാണ്.

 • Share this:
  Travel In Summerകോവിഡ് 19 മഹാമാരി (Covid 19) ഏറ്റവുമധികം ബാധിച്ചത് ടൂറിസം (Tourism)മേഖലയെയാണ്. ഇപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ ഇന്ത്യ പഴയ രീതിയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകള്‍ അവധിക്കാലം (Vacation) ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്ഥിതിഗതികള്‍ ഏതാണ്ട് സാധാരണ നിലയിലായതിനാല്‍ ഈ വര്‍ഷത്തെ ആളുകളുടെ യാത്രാ പാറ്റേണുകള്‍ അറിയാന്‍ ട്രാവല്‍ വെബ്‌സൈറ്റ് Booking.com ഒരു ഗവേഷണം നടത്തി.

  ഇതനുസരിച്ച് ഈ വര്‍ഷം തങ്ങളുടെ സാമ്പത്തിക ശേഷിയുമായി പൊരുത്തപ്പെടുന്ന ഏത് യാത്രാ പ്ലാനുകളും തിരഞ്ഞെടുക്കാന്‍ തയ്യാറാണെന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ 65 ശതമാനം ആളുകളും പറയുന്നത് അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള യാത്രയാണെങ്കില്‍ ഏത് യാത്രാ പ്ലാനും തിരഞ്ഞെടുക്കാം എന്നാണ്.

  Booking.com റിപ്പോർട്ട് അനുസരിച്ച്, ഈ വേനല്‍ക്കാലത്തെ ചൂടിനെ മറികടക്കാന്‍, യാത്രക്കാര്‍ ഒരു ബീച്ച് സിറ്റിയിലേക്കോ തണുപ്പുള്ള മലനിരകളിലേക്കോ പോകാനാണ് ആഗ്രഹിക്കുന്നത്. ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിലേക്കായിരുന്നു സഞ്ചാരികളുടെ ആകര്‍ഷണം. ഇവയ്ക്കു പുറമെ, 2022 ഏപ്രില്‍ 1നും ജൂണ്‍ 30നും ഇടയില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയമായ ആഭ്യന്തര ട്രാവല്‍ സ്‌പോട്ടുകള്‍ ഗോവ, മണാലി, ഋഷികേശ്, ഊട്ടി, ശ്രീനഗര്‍ എന്നിവയാണ്.

  Also Read-80 രൂപയുണ്ടോ കൈയിൽ ? പാതിരാമണല്‍ ദ്വീപ് കാണാന്‍ പോയാലോ?

  ഹോട്ടലുകളും ഈ വേനല്‍ക്കാലത്ത് ഏറ്റവും ജനപ്രിയമായ താമസസൗകര്യമായി തുടരുന്നുണ്ട്. റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍, ഹോംസ്റ്റേകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയും ഇന്ത്യയിലെ ആഭ്യന്തര യാത്രക്കാര്‍ക്കിടയില്‍ ഒരുപോലെ ജനപ്രിയമാണ്. ഇത് മാത്രമല്ല, ഇന്ത്യയില്‍ നിന്ന് വീണ്ടും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനനാരംഭിച്ചതോടെ ലണ്ടന്‍, പാരീസ്, ദുബായ്, ടൊറന്റോ, ആംസ്റ്റര്‍ഡാം എന്നീ സ്ഥലങ്ങള്‍ ഇന്ത്യന്‍ യാത്രക്കാരുടെ ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളായി മാറിയിരിക്കുന്നു. അതിനാല്‍, ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ യാത്രക്കാര്‍ ഈ അവധിക്കാലത്തെ പരമാവധി ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ്.

  Also Read-നന്നായി ഉറങ്ങിയില്ലെങ്കിൽ തൂക്കം കുറയുമോ?

  കൂടാതെ, അതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ ഈ വര്‍ഷം വിദേശരാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ ഇന്ത്യയിലെത്തുന്നതിനും കാരണമായി. പ്രധാനമായും ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന വിദേശികള്‍ യുഎസ്എ, യുകെ, ഓസ്‌ട്രേലിയ, യുഎഇ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

  ഈ വര്‍ഷത്തെ യാത്രകള്‍ക്ക് പണം ഒരു തടസ്സമാകില്ലെന്നാണ് ഗവേഷണത്തിലെ മറ്റൊരു കണ്ടെത്തല്‍. കാരണം കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ ഇന്ത്യയിലെ 72 ശതമാനം വിനോദസഞ്ചാരികളും തങ്ങളുടെ സമ്പാദ്യം ശേഖരിച്ചുവെച്ചിരുന്നു. മറ്റ് അവധിക്കാല യാത്രകള്‍ക്കൊന്നും തന്നെ അവര്‍ക്ക് പണം ചിലവഴിക്കേണ്ടി വന്നിട്ടില്ല. അതിനാല്‍ അവധിക്കാല യാത്രകളോടുള്ള അവരുടെ ഇപ്പോഴത്തെ സമീപം മുന്‍പത്തേതിനേക്കാള്‍ വ്യത്യസ്തമാണ്.

  Booking.com അവധിക്കാല യാത്രക്കാര്‍ക്കായി ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 ഏപ്രില്‍ 4 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് കുറഞ്ഞത് 15% മുതലാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. ഇത് യാത്രാപ്രേമികള്‍ക്ക് കൂടുതല്‍ ആവേശം നല്‍കിയേക്കും.
  Published by:Naseeba TC
  First published: