നിറങ്ങളുടെ ഉത്സവമാണ് ഹോളി. സുരക്ഷാ നിബന്ധനകൾ പാലിച്ചു കൊണ്ട് ഇത്തവണ ആളുകൾക്ക് ഹോളി ആഘോഷിക്കാം. മാർച്ച് 29നാണ് ഇത്തവണത്തെ ഹോളി ആഘോഷങ്ങൾ. ഹോളിയിലെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ് വർണങ്ങൾ. എന്നാൽ വരാൻ പോകുന്ന ഹോളി ആഘോഷത്തിനിടെ നിങ്ങളുടെ ചർമ്മത്തിന് ദോഷകരമായ നിറങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട. ഹോളിയ്ക്ക് മുമ്പ് നിങ്ങൾ ചെയ്യേണ്ട ചില സ്കിൻകെയർ ടിപ്പുകൾ ഇതാ.. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം, ചർമ്മത്തിൽ ആന്തരികമായും ബാഹ്യമായും ജലാംശം ഉറപ്പു വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. മുഖ സൗന്ദര്യം നിലനിർത്താൻ നിങ്ങൾക്ക് ഉപകാരപ്രദമായ ചില സ്കിൻകെയർ ടിപ്പുകൾ ഇതാ..
ഹോളിയ്ക്ക് മുമ്പ് ചെയ്യേണ്ട ചില സ്കിൻകെയർ ടിപ്പുകൾ:
എണ്ണകൾ
ഹോളിയ്ക്ക് ആഘോഷങ്ങൾക്ക് വെളിച്ചെണ്ണ, ബദാം പോലുള്ള ഏതെങ്കിലും ഓർഗാനിക് ഓയിൽ മുടി, മുഖം, കഴുത്ത്, കൈ എന്നിവിടങ്ങളിൽ പുരട്ടുക. ഓരോരുത്തരുടെയും ചർമ്മത്തിന്റെ തരം അനുസരിച്ച്, കടുക്, വെളിച്ചെണ്ണ, ബദാം എണ്ണ തുടങ്ങിയവ തിരഞ്ഞെടുക്കാം. നിറങ്ങളിലെ ദോഷകരമായ രാസവസ്തുക്കൾ മുഖത്തും തലയിലും ആഴ്ന്നിറങ്ങാതിരിക്കാൻ ഇത് സഹായിക്കും.
Also Read
'പെന്‍ഷനും റേഷനും കിറ്റും വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല'; തടഞ്ഞത് പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സിപിഎം
ഐസ് ക്യൂബുകൾ
ഐസ് ക്യൂബുകൾ തേയ്ക്കുന്നത് ചർമ്മത്തിലേക്ക് നിറങ്ങൾ ആഴ്ന്നിറങ്ങുന്നത് തടയും.
സൺസ്ക്രീൻ ലോഷൻ
ശരിയായ എസ്പിഎഫുള്ള സൺസ്ക്രീൻ ലോഷൻ മുഖത്ത് പുരട്ടിയതിന് ശേഷം മാത്രം നിറങ്ങളിൽ കളിക്കാനും നനയാനും പോകുക. സൂര്യപ്രകാശം ഏൽക്കുന്നത് വഴി ചർമ്മത്തിൽ പെട്ടെന്ന് തന്നെ ചുളിവുകൾ, പാടുകൾ, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ കാരണമാകും. നിങ്ങളുടെ ചുണ്ടുകളിൽ പെട്രോളിയം ജെല്ലി ഉപയോഗിച്ച് ജലാംശം നിലനിർത്താം.
നെയിൽ പെയിന്റ്
നിങ്ങളുടെ നഖങ്ങളിൽ നെയിൽ പോളിഷ് ഉപയോഗിക്കുന്നത് നഖങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ഒരു നല്ല മാർഗമാണ്.
ഹോളിക്ക് ശേഷം ചെയ്യേണ്ട സ്കിൻകെയർ ടിപ്പുകൾ:
ഓർഗാനിക് ഉൽപ്പന്നങ്ങൾ
സോപ്പുകൾക്ക് പകരം ഓർഗാനിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുഖത്തെയും ശരീരത്തിലെയും നിറങ്ങൾ കഴുകി കളയാം.
ഫെയ്സ് മാസ്ക്
വീടുകളിൽ തന്നെയുണ്ടാക്കുന്ന ഫെയ്സ് മാസ്കുകൾ ഉപയോഗിക്കാം. ചർമ്മത്തിന്റെ സ്വാഭാവിക ഇലാസ്തികത നിലനിർത്തുന്നതിനും മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും നിങ്ങൾക്ക് നിങ്ങൾക്ക് ചന്ദനത്തിന്റെ പൊടി, മഞ്ഞൾപ്പൊടി തുടങ്ങിയ പനിനീരിൽ ചാലിച്ച് മുഖത്ത് പുരട്ടാം.
ഒലിവ് ഓയിൽ / വെളിച്ചെണ്ണ
കോട്ടൺ ബോളുകൾ ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണയിൽ മുക്കി ചർമ്മത്തിൽ പുരട്ടി നിറം തുടച്ചുമാറ്റുക. ബേബി ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ച് മുഖം ചെറുതായി മസാജ് ചെയ്തശേഷം പഞ്ഞിയുപയോഗിച്ച് തുടച്ചെടുക്കുന്നതും വളരെ നല്ലതാണ്.
മോയ്സ്ചറൈസർ
നിറങ്ങൾ നീക്കം ചെയ്തതിനുശേഷം മിതമായ അളവിൽ മോയ്സ്ചറൈസർ ഉപയോഗിക്കാം. സ്വാഭാവിക മോയ്സ്ചുറൈസറുകളായ തേൻ, പാൽപാട, കറ്റാർ വാഴ ജെൽ എന്നിവ മുഖത്തെ നഷ്ടപ്പെട്ട ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.