നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • വർക്കല മുതൽ ഷില്ലോംഗ് വരെ: വീട്ടിലിരുന്ന് ജോലി ചെയ്ത് മടുത്തവർക്ക് യാത്ര ചെയ്യാം ഒപ്പം ജോലിയും

    വർക്കല മുതൽ ഷില്ലോംഗ് വരെ: വീട്ടിലിരുന്ന് ജോലി ചെയ്ത് മടുത്തവർക്ക് യാത്ര ചെയ്യാം ഒപ്പം ജോലിയും

    ഇത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കിടയിലെ ഒരു പുതിയ ആശയമാണ്.

    • Share this:
      കോവിഡ് മഹാമാരിയെ തുടര്‍ന്ന് വീടുകളിലിരുന്ന് ജോലി ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ ജോലിയും അവധിക്കാലവും ലയിപ്പിക്കുന്നതിനുള്ള സൗകര്യം കൂടിയാണ് ഇതുവഴി ലഭിക്കുന്നത്. ഇത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കിടയിലെ ഒരു പുതിയ ആശയമാണ്. ഇത്തരത്തില്‍ യാത്ര ചെയ്യാനും ഒപ്പം ശാന്തമായി ജോലി ചെയ്യാനും സൗകര്യമുള്ള അഞ്ച് മികച്ച സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

      ജിഭി, ഹിമാചല്‍ പ്രദേശ്

      മനോഹരമായ പ്രകൃതി ഭം?ഗി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഹിമാചല്‍ പ്രദേശിലെ ജിഭി ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ജോലിത്തിരക്കുകള്‍ക്ക് ശേഷം ഹിമാലയത്തിലെ കുന്നുകളും ശാന്തമായ പ്രകൃതിയും ആളുകള്‍ക്ക് ഉന്മേഷം പകരും. ശുദ്ധവായു ആസ്വദിക്കാനും പക്ഷികളുടെ മധുര ശബ്ദങ്ങള്‍ കേള്‍ക്കാനും ഇവിടം തിരഞ്ഞെടുക്കുന്നതാവും ഉത്തമം. ചെറിയ ചെലവില്‍ താമസ സൗകര്യവും ലഭിക്കും.

      ഷില്ലോംഗ്, മേഘാലയ

      രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖല കാണാന്‍ താത്പര്യമുള്ള പ്രൊഫഷണലുകള്‍ക്ക് അനുയോജ്യമായ സ്ഥലമാണ് ഷില്ലോംഗ്. മനോഹരമായ കാലാവസ്ഥയും ശാന്തമായ അന്തരീക്ഷവും കാരണം ഈ ഹില്‍ സ്റ്റേഷന്‍ കിഴക്കിന്റെ സ്‌കോട്ട്‌ലാന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. അതിമനോഹരമായ ഭൂപ്രകൃതിയും ശാന്തമായ അന്തരീക്ഷവുമാണ് പ്രൊഫഷണലുകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. ഷില്ലോങ്ങില്‍ നിരവധി താമസ സൗകര്യവും ലഭ്യമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഈ മേഖലയിലേക്കുള്ള എയര്‍ലൈന്‍ സര്‍വ്വീസുകളും വര്‍ദ്ധിച്ചിട്ടുണ്ട്.

      വര്‍ക്കല, കേരളം

      തിരമാലകള്‍ ആഞ്ഞടിക്കുന്ന ഒരു ബീച്ച് പശ്ചാത്തലത്തില്‍ ഇരുന്നാണ് നിങ്ങള്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ ആ?ഗ്രഹിക്കുന്നതെങ്കില്‍ വര്‍ക്കലയാണ് അതിന് പറ്റിയ സ്ഥലം. അറബിക്കടലിന്റെ മുത്ത് എന്നറിയപ്പെടുന്ന വര്‍ക്കല ബീച്ച് വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്ടിവിറ്റികള്‍ക്കും പേരുകേട്ട സ്ഥലമാണ്. നീണ്ടുകിടക്കുന്ന ബീച്ചുകള്‍ക്ക് പ്രസിദ്ധമായ സ്ഥലമാണ് വര്‍ക്കല. ആളുകള്‍ക്ക് അറബിക്കടലിലെ തെളിഞ്ഞ വെള്ളത്തില്‍ മുങ്ങി കുളിക്കാം. അതിമനോഹരമായ ഈ ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് പാരാഗ്ലൈഡിംഗ്, പാരാസെയ്‌ലിംഗ്, ജെറ്റ് സ്‌കീയിംഗ് തുടങ്ങിയ ആക്ടിവിറ്റികളും ചെയ്യാം. വര്‍ക്കല ബീച്ചിലെ തെളിഞ്ഞ ജലം സര്‍ഫിംഗ് പഠിക്കാന്‍ രാജ്യത്തെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ്.

      മുസൂറി, ഉത്തരാഖണ്ഡ്

      ഹില്‍ സ്റ്റേഷനുകളുടെ രാജ്ഞി എന്നാണ് മുസൂറി അറിയപ്പെടുന്നത്. 2015ല്‍ ഇവിടം സൗജന്യ വൈഫൈ ന?ഗരമായും പ്രഖ്യാപിക്കപ്പെട്ടു. ഇത് ജോലിക്കാര്‍ക്ക് ഏറെ സഹായകമാണ്. ഹിമാലയന്‍ പര്‍വതനിരകളുടെ ആകര്‍ഷണീയമായ കാഴ്ചയാണ് യാത്രക്കാരെ ഇവിടേയക്ക് മാടി വിളിക്കുന്നത്. തണുത്ത കാലാവസ്ഥയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

      മസിനഗുഡി, തമിഴ്‌നാട്

      വന്യജീവി പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന ഇടമാണ് മസിനഗുഡി. ധാരാളം ഹോംസ്റ്റേകളും ഇവിടെ ലഭ്യമാണ്. ഈ ഹോംസ്റ്റേകളില്‍ ഭൂരിഭാഗവും വേഗത്തിലുള്ള ഇന്റര്‍നെറ്റും വാ?ഗ്ദാനം ചെയ്യുന്നുണ്ട്. അതിസമ്പന്നമായ വനമേഖലയാണ് ഇവിടുത്തെ പ്രത്യേകത. പ്രകൃതിഭം?ഗി ആസ്വദിക്കാനും വന്യജീവികളോട് താത്പര്യവുമുള്ള ആളുകള്‍ക്ക് ഇവിടം തിരഞ്ഞെടുക്കാം. ഇലപൊഴിയും കാടും ശാന്തമായ ഉഷ്ണമേഖലാ കാഴ്ചകളും ഇന്ത്യന്‍ പുള്ളിപ്പുലികളും ബംഗാള്‍ കടുവകളും ആനകളുമൊക്കെ ഇവിടുത്തെ പതിവ് കാഴ്ച്ചയാണ്.
      Published by:Jayashankar AV
      First published:
      )}