• HOME
 • »
 • NEWS
 • »
 • life
 • »
 • Budget-Friendly Places | പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം; ഇന്ത്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ

Budget-Friendly Places | പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം; ഇന്ത്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ

അവരവരുടെ ബജറ്റിനനുസരിച്ച് യാത്ര ചെയ്യാനുള്ള അതി മനോഹരങ്ങളായ ഇടങ്ങൾ ഇന്ത്യയിലുണ്ട്. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം..

India-Tourism

India-Tourism

 • Share this:
  വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ (diverse culture), മനോഹരമായ യാത്രാ സ്ഥലങ്ങൾ, വ്യത്യസ്‌ത തരം ഭാഷകൾ (language), ഭക്ഷണങ്ങൾ (cuisines) എന്നിവയെല്ലാം കൂടിച്ചേരുന്നതാണ് ഇന്ത്യ (India). ഇന്ത്യയിലൂടെയുള്ള യാത്രകൾ ഓരോ യാത്രികനും വ്യത്യസ്തമായ അനുഭൂതിയാണ് സമ്മാനിക്കുക. ഇന്ത്യയുടെ വടക്ക് നിന്ന് തെക്കോട്ട് യാത്ര ചെയ്യുമ്പോൾ അനുനിമിഷം ഇന്ത്യയുടെ സൗന്ദര്യം അനുഭവിക്കാൻ കഴിയും. യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ബജറ്റ്. കീശ കാലിയാകാതെ കാഴ്ചകൾ കാണാനും പുതിയ സ്ഥലങ്ങളെക്കുറിച്ച് അറിയാനും എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. അവരവരുടെ ബജറ്റിനനുസരിച്ച് യാത്ര ചെയ്യാനുള്ള അതി മനോഹരങ്ങളായ ഇടങ്ങൾ ഇന്ത്യയിലുണ്ട്. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം..

  പുതുച്ചേരി

  അതിമനോഹരമായ ഒരു സ്ഥലമാണ് പുതുച്ചേരി. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പുതുച്ചേരി വാസ്തുവിദ്യയ്ക്ക് പേരുകേട്ട ഇടമാണ്. ഫ്രഞ്ച് കോളനികളുടെ അവശേഷിപ്പുകൾ ഇപ്പോഴും പുതുച്ചേരിയിലുണ്ട്. ഇത് ഓരോ യാത്രികനും ഇത് അടുത്തറിയാൻ സാധിക്കും. ഭക്ഷണ പ്രിയരാണെങ്കിൽ ഫ്രഞ്ച് ഭക്ഷണ രീതികളുടെ വൈവിധ്യങ്ങൾ നുകരാനും സാധിക്കും. യോഗ, ധ്യാനം തുടങ്ങി ബംഗാൾ ഉൾക്കടലിലൂടെയുള്ള സഞ്ചാരം, സൗജന്യമായി വ്യത്യസ്തതതരം ഭക്ഷണങ്ങൾ എന്നിവ ശ്രീ അരബിന്ദോ ആശ്രമത്തിൽ ലഭ്യമാണ്. ഇവിടെ താമസിച്ചുകൊണ്ട് പുതുച്ചേരിയുടെ സൗന്ദര്യം ആസ്വദിക്കാം.

  ഡാർജിലിംഗ്

  ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമ ബംഗാളിലെ ഈ ഹിൽ സ്റ്റേഷൻ. മലനിരകളും തേയിലത്തോട്ടങ്ങളും ഉൾപ്പടെ സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന ആകർഷകമായ നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. താമസ സൗകര്യങ്ങളും അധികം കാശ് ചെലവില്ലാതെ ലഭിക്കുന്നതാണ്. റോഡ് മാർഗവും ട്രെയിൻ മാർഗവും വിമാനമാർഗവും ഇവിടേക്ക് എത്തിച്ചേരാം. ടോയ് ട്രെയിൻ നൽകുന്ന യാത്രയിലൂടെ ഡാർജിലിംഗിന്റെ മനോഹാരിത യാത്രികർക്ക് ആവോളം ആസ്വദിക്കാം.

  പുഷ്കർ

  ആത്മീയ യാത്രകൾക്ക് മാത്രമല്ല വിനോദസഞ്ചാരികൾക്കും ഏറെ പ്രിയ്യപ്പെട്ട ഒരിടമാണ് രാജസ്ഥാനിലെ പുഷ്കർ. കൊട്ടാരങ്ങളുടെ ഗാംഭീര്യവും തെരുവുകളും ഒട്ടക സവാരികളും രാജസ്ഥാൻ ഭക്ഷണ വൈവിധ്യങ്ങളും യാത്രികരെ പുഷ്കറിലേക്ക് ആകർഷിക്കുന്നു. അജ്മീർ ജംഗ്ഷനിലേക്കുള്ള ബഡ്ജറ്റ്-ഫ്രണ്ട്‌ലി ട്രെയിൻ യാത്രയിലൂടെ പുഷ്‌കറിലേക്ക് എത്താം. തുടർന്ന് റോഡുമാർഗം പുഷക്കറിന്റെ മനോഹാരിതയിലേക്ക് ആഴ്ന്നിറങ്ങാം. വിലകുറഞ്ഞതും എന്നാൽ മികച്ചതുമായ നിരവധി താമസ സൗകര്യങ്ങൾ ഇവിടെയുണ്ട്.

  Also Read- Holiday Season | വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച 10 നഗരങ്ങള്‍

  മക്ലിയോഡ്ഗഞ്ച്

  ബുദ്ധമത സംസ്കാരം അനുഭവിച്ചറിയാൻ ഏറ്റവും ഉചിതമായ ഇടമാണ് മക്ലിയോഡ്ഗഞ്ച്. ധർമ്മശാലയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് മക്ലിയോഡ്ഗഞ്ച് സ്ഥിതി ചെയ്യുന്നത്. നൈറ്റ് ലൈഫ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു വിരുന്നു തന്നെയാണ് മക്ലിയോഡ്ഗഞ്ച്. ഇവിടെ ഹോട്ടലുകളിലോ ഹോസ്റ്റലിലോ ടെന്റുകളിലോ താമസിക്കാം. താമസ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാകും. ട്രയണ്ടിലേക്ക് ട്രെക്ക് ചെയ്യാനും മല മുകളിൽ ഒരു രാത്രി ചെലവഴിക്കാനും യാത്രികർക്ക് കഴിയും. സ്വന്തമായി ടെന്റും ഭക്ഷണവും കൊണ്ടുപോകാൻ സാധിക്കുമെങ്കിൽ മക്ലിയോഡ്ഗഞ്ചിലെ ചെലവ് വളരെ കുറവായിരിക്കും.

  ഋഷികേശ്

  ക്ഷേത്രങ്ങൾ, യോഗ ആശ്രമങ്ങൾ, ഘാട്ടുകൾ എന്നിവയാൽ പ്രശസ്തമാണ് ഋഷികേശ്. ഇവിടെ ഇതെല്ലാം വളരെ കുറഞ്ഞ ചെലവിൽ ലഭ്യമാണ്. പ്രതിദിനം 500 രൂപ മുതൽ 700 രൂപ വരെ മാത്രമായിരിക്കും താമസ സൗകര്യങ്ങളുടെ ചെലവുകൾ ഉണ്ടാവുക. യാത്രികർക്ക് ജല കായിക വിനോദങ്ങളും ആസ്വദിക്കാം. ഇവിടുത്തെ തെരുവുകൾ യാത്രക്കാർക്ക് മികച്ച അനുഭവം പകരും, തെരുവുകളിലെ ഭക്ഷണം ഋഷികേശിന്റെ തനതായ രുചികളെ പരിചയപ്പെടുത്തുന്നവയാണ്.
  Published by:Anuraj GR
  First published: