• HOME
 • »
 • NEWS
 • »
 • life
 • »
 • Kerala Police | ഗാഡ്ജെറ്റ് അഡിക്ഷൻ ഉണ്ടോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; നിര്‍ദേശങ്ങളുമായി കേരള പോലീസ്

Kerala Police | ഗാഡ്ജെറ്റ് അഡിക്ഷൻ ഉണ്ടോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; നിര്‍ദേശങ്ങളുമായി കേരള പോലീസ്

പലരുടെയും നിത്യജീവതത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാകാത്ത വിധം ഇത്തരം ഉപകരണങ്ങള്‍ ശക്തിപ്രാപിച്ച് കഴിഞ്ഞു

 • Share this:
  മൊബൈൽ ഫോണും, കംമ്പ്യൂട്ടറും ലാപ്ടോപ്പും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അമിതമായ അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്‌ഷൻ (Gadget Addiction). പലരുടെയും നിത്യജീവതത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാകാത്ത വിധം ഇത്തരം ഉപകരണങ്ങള്‍ ശക്തിപ്രാപിച്ച് കഴിഞ്ഞു. കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച് ആൺകുട്ടികളിൽ ആണ് അഡിക്ഷൻ കൂടുതൽ കാണാറ്. വർധിച്ചു വരുന്ന ഗാഡ്ജെറ്റ് അഡിക്ഷനെ നിയന്ത്രിക്കാൻ നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് കേരള പോലീസ് (Kerala Police).

  ജോലിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന തരം അനാവശ്യമായ ആപ്പുകൾ /ചാനലുകൾ അൺ ഇൻസ്റ്റാൾ / ബ്ലോക്ക് ചെയ്യുക.നിങ്ങൾക്ക് ഉപയോഗശൂന്യമായി തോന്നുന്ന ഗ്രൂപ്പുകളിൽ നിന്നും പുറത്തുകടക്കുക. അനാവശ്യമായ ആശയവിനിമയം തടയുക. കാര്യക്ഷമത വർദ്ധിപ്പിക്കുന്ന ആപ്പുകൾ ഉപയോഗിക്കുക. ഓരോ പ്രവർത്തിക്കും കൃത്യമായ സമയം നിശ്ചയിക്കുക. അത് വിനോദം ആയാലും ജോലിസംബന്ധമായ ആയാലും.  ഉറക്കത്തിന് മുമ്പ് അതിരാവിലെയും പോലുള്ള നിർണായക സമയങ്ങളിൽ ഗാഡ്ജറ്റ് ഉപയോഗം നിയന്ത്രിക്കുക. നടക്കാൻ പോവുക, വ്യായാമം ചെയ്യുക, പൂന്തോട്ട പരിപാലനം പോലുള്ള പ്രവർത്തനങ്ങളിലും ഏർപ്പെടുക. നിങ്ങളുടെ ഫോണിലെ അറിയിപ്പുകൾ [നോട്ടിഫിക്കേഷൻ] ഓഫ് ആക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക, ജോലി ഒഴികെയുള്ള സമയം ഗാഡ്ജറ്റ് ഉപയോഗങ്ങളിൽ നിന്ന് 14 ദിവസത്തേക്ക് മാറിനിൽക്കുക. അതിനുശേഷം ഉപയോഗം ക്രമീകരിക്കുകയും ചെയ്യുക. ഗാഡ്ജെറ്റ് ആസക്തിയിൽ നിന്നും മുക്തി നേടുവാൻ കൂടുതൽ വിവരങ്ങൾക്കായി https://www.bodhini.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

  കുട്ടികളിലെ പ്രമേഹം; ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കൂ


  2019ൽ മരണത്തിന്റെ ഒമ്പതാമത്തെ പ്രധാന കാരണം പ്രമേഹം (diabetes) ആണെന്ന് കണ്ടെത്തിയിരുന്നു. അന്ധത, ഹൃദയാഘാതം, വൃക്ക തകരാറുകൾ, പക്ഷാഘാതം, ശരീരത്തിന് താഴത്തെ അവയവങ്ങൾ മുറിച്ചുമാറ്റൽ എന്നിവയ്ക്ക് പിന്നിലെ പ്രധാന കാരണം പ്രമേഹമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്യുന്നു.

  നിർഭാഗ്യവശാൽ, ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച്, ലോകത്ത് ഏകദേശം 1.1 ദശലക്ഷം കുട്ടികളും കൗമാരക്കാരും ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്നു. ഓരോ വർഷവും 1,32,000-ലധികം കുട്ടികൾ ടൈപ്പ് 1 ഡയബറ്റിസ് രോഗനിർണയം നടത്തുന്നതിനാൽ, ഈ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, പ്രമേഹത്തിന് കാരണമായേക്കാവുന്ന ലക്ഷണങ്ങൾ നിരീക്ഷിക്കുന്നത് പ്രാധാന്യമർഹിക്കുന്നു.

  Also Read- കുട്ടികൾക്ക് ശ്രദ്ധക്കുറവുണ്ടോ? ലിസണിംഗ് സ്‌കില്‍ മെച്ചപ്പെടുത്താൻ ചില ടിപ്പുകള്‍ ഇതാ

  കുട്ടികളിൽ മിക്ക ആളുകളും അവഗണിക്കുന്ന ചില സൂക്ഷ്മമായ പ്രമേഹ ലക്ഷണങ്ങൾ ഇവിടെ വിവരിക്കുന്നു:

  വൈകി ഉണങ്ങുന്ന മുറിവുകൾ: കായികമായി സജീവമായ കുട്ടികൾക്ക് പലപ്പോഴും ശരീരത്തിൽ മുറിവേൽക്കാൻ സാധ്യതയുണ്ട്. മുറിവ് ഉണങ്ങാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയമെടുക്കുന്ന മുറിവുമായാണ് അവർ വീട്ടിലെത്തുന്നതെങ്കിൽ, അത് പ്രമേഹത്തിന്റെ, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണമാകാം. ഡയബറ്റിക് ന്യൂറോപ്പതി, രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്, രക്തചംക്രമണം കുറയൽ തുടങ്ങിയ ഘടകങ്ങൾ എന്നിവയാകും കാരണങ്ങൾ.

  ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ: നിങ്ങളുടെ കുട്ടിയുടെ ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്ന ജീവിതത്തിന്റെ ഒരു ഘട്ടമാണ് കൗമാരം. അത് അവന്റെ മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങൾ കൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ പ്രമേഹ രോഗനിർണയത്തിന് മുമ്പ് ഗണ്യമായ ശരീരഭാരം കുറയുന്നത് വളരെ സാധാരണമാണ്. ഇത് പ്രമേഹ ലക്ഷണങ്ങളിൽ ഒന്നാണ്.

  തരിപ്പ്: രക്തത്തിലെ ഉയർന്ന പഞ്ചസാര കാരണം ഡയബറ്റിക് ന്യൂറോപ്പതി ഉണ്ടാകാം. ഇത് നാഡീ തകരാറിന്റെ ഒരു രൂപമാണ്. അതിനാൽ, ഇത് പല രൂപങ്ങളിൽ അനുഭവപ്പെടാം. ഉദാഹരണത്തിന്, നിങ്ങളുടെ കൈകളിലോ കാലുകളിലോ ഒരു സൂചി കുത്തുന്നത് പോലെ തോന്നിയാൽ ശ്രദ്ധിക്കുക.

  തലകറക്കം: നിങ്ങളുടെ കുട്ടിക്ക് പലപ്പോഴും തലകറക്കം അനുഭവപ്പെടുകയും, ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുമ്പോൾ കുട്ടി വികൃതി കാണിക്കുന്നതായി തോന്നിയേക്കാം. എന്നാൽ ഇത് യഥാർത്ഥത്തിൽ പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ്.

  അടിക്കടി മൂത്രമൊഴിക്കൽ: അടിക്കടി മൂത്രമൊഴിക്കാൻ തോന്നൽ സാധാരണയായി വെള്ളം കുടിക്കുന്നതിന്റെ വർദ്ധിച്ച അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ദാഹം വർദ്ധിക്കുന്നതിന് പിന്നിലെ ഒരു കാരണം പ്രമേഹമാകാം. ഇത് ദിവസം മുഴുവൻ നിരവധി തവണ മൂത്രമൊഴിക്കുന്നതിലേക്ക് നയിച്ചേക്കാം.
  Published by:Arun krishna
  First published: