നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • First Dwarf to receive Driving License | ഉയരം മൂന്നടി മാത്രം; ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് ശിവപാൽ

  First Dwarf to receive Driving License | ഉയരം മൂന്നടി മാത്രം; ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് ശിവപാൽ

  ഉയരം കുറഞ്ഞ നിരവധി പേര്‍ ഡ്രൈവിങ് പഠിക്കുന്നതിനായി ഇപ്പോള്‍ ശിവപാലിനെ സമീപിക്കുന്നുണ്ട്. അതിനാല്‍ അടുത്ത വര്‍ഷം ശാരീരിക വൈകല്യമുള്ളവര്‍ക്കായി ഒരു ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ശിവപാല്‍

  Shivpal-Driving

  Shivpal-Driving

  • Share this:
   പൊക്കകുറവിന്റെ പേരില്‍ ഏറെ കളിയാക്കലുകള്‍ സഹിക്കേണ്ട വന്ന ആളാണ് ഗട്ടിപ്പള്ളി ശിവപാല്‍ (Gattipally Shivpal). എന്നാല്‍ ഇപ്പോള്‍ ഈ പൊക്കകുറവിലൂടെ തന്നെ ഒരു വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യയിൽ ഡ്രൈവിങ് ലൈസന്‍സ് (Driving License) നേടുന്ന പൊക്കകുറവുള്ള (Dwarf) ആദ്യ മനുഷ്യൻ എന്ന റെക്കോഡ് ഇനി ഗട്ടിപ്പള്ളി ശിവപാലിന്റെ പേരിലായിരിക്കും. നാല്‍പത്തിരണ്ടുകാരനായ ശിവപാലിന്റെ ഉയരം 3 അടി മാത്രമാണ്. ഉയരക്കുറവ് ഒരു പോരായ്മയായി കാണാതെ ഡ്രൈവിങ് ലൈസന്‍സ് എടുത്ത് മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായിരിക്കുകയാണ് ഇദ്ദേഹം.

   ഹൈദാരാബാദുകാരനായ ശിവപാല്‍ 2004 ല്‍ ആണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ഇതോടെ തന്റെ ജില്ലയില്‍ ബിരുദം നേടുന്ന അംഗവൈകല്യമുള്ള ആദ്യ വ്യക്തിയായി ശിവപാല്‍ മാറി.ഒരു കാലത്ത് ഉയരം കുറവായതിന്റെ പേരില്‍ പലരും തന്നെ കളിയാക്കിയിരുന്നതായും തനിക്ക് ഡ്രൈവ് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും ശിവപാല്‍ പറയുന്നു. എന്നാല്‍, ഇന്ന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ഉള്‍പ്പടെ പല റെക്കോർഡ് പുസ്തകങ്ങളിലേക്കും ശിവപാലിന്റെ പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ്.

   ശിവപാലിന്റെ ഈ നേട്ടം ഒരുപാട് പേർക്ക് പ്രചോദനമാണ്. ഉയരം കുറഞ്ഞ നിരവധി പേര്‍ ഡ്രൈവിങ് പഠിക്കുന്നതിനായി ഇപ്പോള്‍ ശിവപാലിനെ സമീപിക്കുന്നുണ്ട്. അതിനാല്‍ അടുത്ത വര്‍ഷം ശാരീരിക വൈകല്യമുള്ളവര്‍ക്കായി ഒരു ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ശിവപാല്‍.

   ശിവപാല്‍ ഇപ്പോള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഒരു തൊഴില്‍ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയതായി ശിവപാല്‍ പറയുന്നു. വൈകല്യമുള്ളതിനാല്‍ ജോലി നല്‍കാന്‍ പലരും തയ്യാറായില്ല ഒരു സുഹൃത്ത് വഴിയാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ ജോലിയില്‍ തുടരുന്നു.

   ഏറെ നാളായി ലൈസന്‍സ് നേടാനുള്ള ശ്രമത്തിലായിരുന്നു ശിവപാല്‍. ഉയരം കുറവാണെങ്കിലും ഡ്രൈവ് ചെയ്യണം എന്ന ആഗ്രഹം വേണ്ടെന്നു വെയ്ക്കാന്‍ ശിവപാല്‍ ഒരുക്കമായിരുന്നില്ല. മനസ്സിന്റെ കരുത്തും ഇച്ഛാശക്തിയും കൊണ്ട് അവസാനം ആഗ്രഹിച്ചത് നേടിയെടുത്തിരിക്കുകയാണ് ശിവപാല്‍.

   Also Read- Postcards Campaign | വിദ്യാർത്ഥികൾക്കായി പോസ്റ്റ്കാർഡ് കാമ്പെയ്ൻ; 75 വിജയികൾക്ക് പ്രധാനമന്ത്രിയെ നേരിൽ കാണാം

   ഡ്രൈവിങ് പഠിക്കാന്‍ ആഗ്രഹിച്ച ശിവപാല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാണ് അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയത്. ഇതിനായി ശിവപാല്‍ ഒരു കാര്‍ തന്റെ സൗകര്യാര്‍ത്ഥം പരിഷ്‌കരിച്ചെടുക്കുകയും ഒരു സുഹൃത്തിന്റെ സഹായത്തോടെ കാര്‍ ഡ്രൈവിങ് പഠനം ആരംഭിക്കുകയും ചെയ്തു. എന്നിരുന്നാലും ഗതാഗത വകുപ്പിന് ഉയരം സംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ ലൈസന്‍സ് നേടുന്നത് മറ്റൊരു വെല്ലുവിളിയായി മാറി. അതിനാല്‍ പോരാട്ടങ്ങള്‍ തുടര്‍ന്നു. അധികാരികളോട് അപേക്ഷിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസത്തേക്ക് ലേണേഴ്സ് ലൈസന്‍സ് നേടിയെന്നും അതിന് ശേഷം ഉദ്യോഗസ്ഥന്‍ അരികിലിരുന്ന് ശരിയായ ഡ്രൈവിങ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചതെന്നും ശിവപാല്‍ പറഞ്ഞു.
   Published by:Anuraj GR
   First published:
   )}