നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Wedding | റഷ്യൻ വധുവിന് ജർമ്മൻ വരൻ; വിവാഹം ഗുജറാത്തിൽ ഹിന്ദു ആചാരപ്രകാരം

  Wedding | റഷ്യൻ വധുവിന് ജർമ്മൻ വരൻ; വിവാഹം ഗുജറാത്തിൽ ഹിന്ദു ആചാരപ്രകാരം

  ക്രിസ് മുള്ളർ എന്ന ജർമ്മൻ യുവാവും റഷ്യക്കാരിയായ ജൂലിയ ഉഖ്വാകറ്റിനയും ഹിന്ദു ആചാരപ്രകാരം ഗുജറാത്തിലെ സർവോദയ ഗ്രാമം സാക്ഷിയായാണ് വിവാഹിതരായത്

  german_Russia_Wedding

  german_Russia_Wedding

  • Share this:
   ജർമ്മൻ വരനും (German Groom) റഷ്യൻ വധുവും (Russian Bride) ഗുജറാത്തിലെ (Gujarat) ഒരു ഗ്രാമത്തിൽ വിവാഹിതരായി. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിവാഹം (Wedding) എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക. മറ്റൊന്നുമല്ല, സ്നേഹം തന്നെയാണ് ഇതിന് പിന്നിലെ കാരണം. ക്രിസ് മുള്ളർ എന്ന ജർമ്മൻ യുവാവും റഷ്യക്കാരിയായ ജൂലിയ ഉഖ്വാകറ്റിനയും ഹിന്ദു ആചാരപ്രകാരം ഗുജറാത്തിലെ സർവോദയ ഗ്രാമം സാക്ഷിയായാണ് വിവാഹിതരായത്.

   ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, വരൻ ക്രിസ് മുള്ളർ ജർമ്മനിയിലെ ഒരു സമ്പന്ന കുടുംബത്തിൽ പെട്ടയാളാണ്, എന്നാൽ ആത്മീയത തേടി തന്റെ ആഡംബര ജീവിതം ഉപേക്ഷിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലാണ് താമസിക്കുന്നത്. തന്റെ ആഡംബര കാർ വിറ്റ മുള്ളർ ആ പണം കൊണ്ട് വളരെ ദൂരം സഞ്ചരിച്ചു. ഭൂമിയിലെ മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലും അദ്ദേഹം പോയി. ഒടുവിൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കി. ഇതിനിടെ ജൂലിയ ഉഖ്‌വകറ്റിന എന്ന റഷ്യൻ യുവതിയെ കണ്ടുമുട്ടുകയും ഇരുവരും ഒരുമിച്ച് ആത്മീയ പരിശീലനം നേടുകയും ചെയ്തു. പിന്നീട് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

   ഗ്രാമത്തിലെ ലാഭായ് പട്ടേൽ എന്ന വ്യക്തിയാണ് ഇവരുടെ വിവാഹത്തിന് വേണ്ട ഏർപ്പാടുകൾ നടത്തിയത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടത്തിയത്. വരന്റെയും വധുവിന്റെയും വസ്ത്രങ്ങളും പരമ്പരാഗത രീതിയിൽ തന്നെയുള്ളതായിരുന്നു. വധുവും വരനും സപ്തപദി (അഗ്നിക്ക് ചുറ്റും ഏഴ് പ്രദക്ഷിണം) നടത്തിയാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത് ലാലാഭായ് പട്ടേലിന്റെ കുടുംബമായിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് ഗണേശ പൂജയും ഹൽദി ചടങ്ങും വരെ നടത്തിയിരുന്നു.

   കോവിഡ് -19 സാഹചര്യങ്ങൾ കാരണം ഇരുവരുടെയും മാതാപിതാക്കൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ദമ്പതികളുടെ വിവാഹം കാണാനെത്തിയ പട്ടേൽ കുടുംബത്തിൽ നിന്നും മറ്റ് അതിഥികളിൽ നിന്നും ഇരുവരും അനുഗ്രഹം വാങ്ങി. വിവാഹത്തിന് ശേഷം ഗർബ ഫംഗ്ഷനും ഉണ്ടായിരുന്നു.

   സ്പിരിറ്റോ യുജി ആൻഡ് ഇന്നർ ലിവിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമാണ് മുള്ളർ. ആളുകളുടെ മാനസികവും ആത്മീയവുമായ ക്ഷേമം ഉറപ്പാക്കുന്ന കമ്പനിയാണിത്. അദ്ദേഹത്തിന്റെ സംഘടന പലപ്പോഴും യോഗ, ധ്യാനം എന്നിവയിൽ ശിൽപശാലകൾ നടത്താറുണ്ട്.

   ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട ദിവസങ്ങളിലും മാതാപിതാക്കളുടെ അസാന്നിധ്യം വളരെ വേദനജനകമായ ഒന്നാണ്. ഇത്തരമൊരു നിമിഷത്തിലൂടെ കടന്നുപോകുന്ന ഒരു വധുവിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മരണമടഞ്ഞ അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹവേദിയിലേയ്ക്ക് വരുന്ന വധുവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പിതാവിന്റെ കരംപിടിച്ച് അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് വധു വിവാഹവേദിയിലേയ്ക്ക് എത്തുന്നത്. നടന്നുനീങ്ങുമ്പോഴും വധുവിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
   Published by:Anuraj GR
   First published:
   )}