• HOME
 • »
 • NEWS
 • »
 • life
 • »
 • BYJUS Young Genius കാഴ്ചക്കാരെ കാത്തിരിക്കുന്നത് പോരാളികളുടെ എപ്പിസോഡ്

BYJUS Young Genius കാഴ്ചക്കാരെ കാത്തിരിക്കുന്നത് പോരാളികളുടെ എപ്പിസോഡ്

ഈ ആഴ്‌ച #BYJUSYoungGeniusSeason2-ൽ അവതരിപ്പിച്ച പ്രതിഭകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.

Neelan_Nair

Neelan_Nair

 • Share this:
  തങ്ങളുടെ ഹൃദയത്തോട് ചേർത്ത് വെച്ച ഏതെങ്കിലും കാര്യം പരിശീലിക്കാനും പിന്തുടരാനുമുള്ള സ്വതസിദ്ധമായ അഭിലാഷം യുവപ്രതിഭകൾക്ക് എപ്പോഴും ഉണ്ടാകും. അതുകൊണ്ട് തന്നെ അവർ തിരഞ്ഞെടുത്ത മേഖലയിൽ പ്രാവീണ്യം തെളിയിക്കുന്നത് കാണുന്നത് സന്തോഷം തന്നെ. BYJUS Young Genius-ൻ്റെ ഏറ്റവും പുതിയ എപ്പിസോഡ് ശരിക്കും ഇത്തരത്തിലുള്ള ബാലപ്രതിഭകളെയാണ് അവതരിപ്പിക്കുന്നത്. ഒരാൾ പ്രാചീന ഇന്ത്യൻ ആയോധന കലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ നിശ്ശബ്ദമായി പ്രവർത്തിക്കുന്നയാളും മറ്റൊരാൾ നാം വസിക്കുന്ന ഭൂമിയെ പച്ചപ്പുള്ള ഇടമാക്കി മാറ്റാൻ ബോധവൽക്കരണ പരിപാടികൾ നടത്തുന്നയാളുമാണ്. ഈ ആഴ്‌ച #BYJUSYoungGeniusSeason2-ൽ അവതരിപ്പിച്ച
  പ്രതിഭകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.

  കളരിപ്പയറ്റ് അഭ്യാസി നീലകണ്ഠൻ നായരെ പരിചയപ്പെടാം –

  10 വയസ്സുള്ള നീലകണ്ഠൻ നായർക്ക് കളരിപ്പയറ്റ് ഒരു ആയോധന കല മാത്രമല്ല, തൻ്റെ ജീവിതരീതിയാണ്. ആറ് വയസ്സുള്ളപ്പോൾ മുതൽ ഈ ബാലൻ പ്രാചീന ആയോധനകല അഭ്യസിച്ച് വരികയും തൻ്റെ യാത്രയിൽ നിരവധി അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. 30 മിനിറ്റിനുള്ളിൽ ഏറ്റവും അധികം (422 ബാക്ക്‌വേർഡ് വാക്ക്‌ഓവറുകൾ) ബാക്ക്‌വേർഡ് വാക്ക് ഓവറുകൾ നടത്തിയെന്ന അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് 2020 ഡിസംബറിൽ നായർ സ്വന്തമാക്കിയിട്ടുണ്ട്. 2020-ൽ ശ്രീ അത്തർബാപ്പു ഗുരുക്കൾ സ്മാരക കളം ചവിട്ട് സമ്പ്രദായം സംഘടിപ്പിച്ച മത്സരത്തിൽ വടി കറക്കൽ സബ് ജൂനിയർ ആൺകുട്ടികളിൽ ഒന്നാം സ്ഥാനവും നേടി. ഇപ്പോൾ ആലപ്പുഴയിലെ അക്കാദമിയിൽ കളരി പഠിക്കുന്ന നായർക്ക് വിദ്യുത് ജാംവാൾ, ആനന്ദ് മഹീന്ദ്ര, ബാബാ രാംദേവ് തുടങ്ങി നിരവധി ആരാധകരെ ഇതിനോടകം
  ലഭിച്ചിട്ടുണ്ട്. ഈ എപ്പിസോഡിലെ വേഗത്തിലുള്ള നീക്കങ്ങളിലൂടെയാണ് നായർ വിദ്യുത് ജംവാളിനെ ആകർഷിച്ചത്, ഇതോടെ വിദ്യുത് നീലകണ്ഠനും കുടുംബത്തിനും അദ്ദേഹം അഞ്ച് ലക്ഷം രൂപ സമ്മാനിച്ച് പിന്തുണ അറിയിക്കുകയും ചെയ്തു. വടി,

  വാൾ, പരിച തുടങ്ങിയ ആയുധങ്ങളിൽ ഇതിനകം തന്നെ പ്രാവീണ്യം നേടിയ ഈ ബാലപ്രതിഭ ഇപ്പോൾ ത്രിശൂലം ഉപയോഗിക്കാനുള്ള പരിശീലനത്തിലാണ്. കളരിയെ
  എല്ലാ ആയോധനകലകളുടെയും മാതാവായി കണക്കാക്കുന്ന നായർക്ക് തൻ്റെ പ്രിയപ്പെട്ട ആയോധന കലയെ സമീപിക്കുന്നതിലെ അഭിനിവേശവും ശ്രദ്ധയും എടുത്ത് പറയേണ്ടതാണ്.

  ഒരിക്കലും ഒന്നിനോടും നോ പറഞ്ഞിട്ടില്ല, എല്ലായ്പ്പോഴും കഠിനമായി പരിശീലിക്കുകയും ചെയ്തു.

  ഇക്കോ വാരിയർ പ്രസിദ്ധി സിംഗിനൊപ്പം ഹരിത യാത്രയിൽ അണിചേരൂ - തമിഴ്‌നാട്ടിലെ ചെങ്കൽപട്ടിൽ നിന്നുള്ള ഒമ്പത് വയസ്സുകാരി പ്രസിദ്ധി സിംഗ് രാജ്യത്തെ ഏറ്റവും ഊർജ്ജസ്വലരായ പരിസ്ഥിതി പോരാളികളിൽ ഒരാളാണ്. 4400 ചെടികൾ നട്ടുപിടിപ്പിച്ച് ഏഴ് വനങ്ങൾ സൃഷ്ടിച്ചതിന് 2020-ൽ ഇന്ത്യ ബുക്ക്
  ഓഫ് റെക്കോർഡ്സിൽ അവർ ഇടം നേടി. എന്നാൽ അതൊന്നും വലിയ ഒരു ലക്ഷ്യം സ്വപ്നം കാണുന്നതിൽ നിന്ന് അവരെ തടഞ്ഞില്ല. ഇതിനകം 23,000 മരങ്ങൾ നട്ടുപിടിപ്പിച്ച സിംഗ് ഈ വർഷം അവസാനത്തോടെ ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

  മരങ്ങൾ നട്ടുപിടിപ്പിക്കുന്ന വലിയ വക്താവാണ് സിംഗ്. 2020-ൽ മുത്തച്ഛൻ്റെ സഹായത്തോടെ പ്രസിദ്ധി എൻവയോൺമെൻ്റൽ ആൻഡ് സോഷ്യൽ വെൽഫെയർ സൊസൈറ്റി സ്ഥാപിച്ചു. മരങ്ങൾ നട്ടുപിടിപ്പിക്കാനും മാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്യാനും വേപ്പ്, ചാരം, വാഴത്തോലുകൾ എന്നിവയിൽ നിന്ന് പ്രകൃതിദത്ത കീടനാശിനികൾ ഉപയോഗിക്കാനുമുള്ള അവളുടെ പ്രവർത്തനങ്ങൾ
  നിരവധി പേർക്ക് പ്രചോദനമായി.

  ഈ എപ്പിസോഡിൽ, സിംഗ് അവളുടെ ജി3 പ്രോജക്റ്റ് സെലിബ്രിറ്റി അതിഥിയായ വിദ്യുത് ജംവാളിനോട് വിശദീകരിച്ചു. അതായത് 3 ജികളായ ജനറേറ്റിംഗ് ഓക്‌സിജൻ, ഗ്രോവിംഗ് യുവർ ഓൺ ഫുഡ് ഗിവിംഗ് ബാക്ക് ടു സൊസൈറ്റി എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇതോടെ നടൻ പ്രസിദ്ധിയുടെ പ്രവർത്തനങ്ങൾക്ക്
  പിന്തുണ നൽകുകയും അവളോടൊപ്പം 100 മരങ്ങളുള്ള ഒരു വനം നട്ടുപിടിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മാത്രമല്ല, ഒരു പരിസ്ഥിതി പോരാളിയെന്ന നിലയിൽ അവളുടെ പ്രവർത്തനത്തെ പ്രശംസിക്കുന്ന ലോകമെമ്പാടുമുള്ള ആളുകളുടെ വീഡിയോകൾ കാണുന്നതും സന്തോഷകരമായിരുന്നു. സോഷ്യൽ സർവീസ് വിഭാഗത്തിൽ 2021-ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം പോലെയുള്ള വലിയ പുരസ്‌കാരങ്ങളും കുട്ടിക്ക് ലഭിച്ച അവാർഡുകളിൽ ഉൾപ്പെടുന്നു, കൂടാതെ ചെന്നൈയിലെ സോഷ്യൽ വെൽഫെയർ വകുപ്പ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിക്ക് തമിഴ്‌നാട് ബ്രാൻഡ് അംബാസഡറായി നിയമിച്ചതിലും അതിശയിക്കാനില്ല. മറുവശത്ത്, അവളുടെ പരിസ്ഥിതി സൈന്യം ഒരു ഡസൻ രാജ്യങ്ങളിലേക്ക് വളരുകയും പ്രകൃതിദത്ത സസ്യജന്തുജാലങ്ങളെ അവരുടെ പ്രാദേശിക പരിതസ്ഥിതിയിൽ തഴച്ചുവളരാൻ ഫലവൃക്ഷങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

  പുരാതന ആയോധന കലയോ അല്ലെങ്കിൽ ഭൂമിയെ വീണ്ടും ഹരിതാഭമാക്കാൻ സഹായിക്കുന്നതോ ആകട്ടെ, വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തുന്ന ഈ രണ്ട് പോരാളികളെ കാണുമ്പോൾ, നെറ്റ്‌വർക്ക് 18 സംരംഭമായ BYJUS Young Genius Season 2-നെ ശരിക്കും പ്രചോദനാത്മകമായ എപ്പിസോഡാക്കി മാറ്റുന്നു.

  എല്ലാത്തിനുമുപരി, ഈ യുവ പ്രതിഭകൾക്ക് അവരുടെ പ്രായത്തിൽ ഇത്രയധികം ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ, അവരുടെ സമപ്രായക്കാർക്കും മുതിർന്നവർക്കും ലോകത്തെ മികച്ച സ്ഥലമാക്കുന്നതിൽ പങ്ക് നിർവഹിക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

  ന്യൂസ്18 നെറ്റ്‌വർക്കിൽ #BYJUSYoungGeniusSeason2-ന്റെ ഈ എപ്പിസോഡ് ട്യൂൺ ചെയ്യാനും കാണാനും മറക്കരുത്.
  Published by:Anuraj GR
  First published: