നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Tokyo Olympics: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ പ്രതിഭകളെ പരിചയപ്പെടാം

  Tokyo Olympics: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ പ്രതിഭകളെ പരിചയപ്പെടാം

  ചെറുപ്പത്തില്‍ത്തന്നെ വിവിധ കായിക ഇനങ്ങളില്‍ കഠിന പരിശീലനം നേടുകയും അതനുസരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്ത് സര്‍വ്വകാല റിക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു

  12-year-old Hend Zaza is the youngest person to compete at the Tokyo Olympics (AFP)

  12-year-old Hend Zaza is the youngest person to compete at the Tokyo Olympics (AFP)

  • Share this:
   കുട്ടിക്കാലത്ത് നിങ്ങളുടെ പതിമൂന്നാമത്തെ വയസ്സില്‍ നിങ്ങള്‍ എന്താണ് ചെയ്തത് ? തീര്‍ച്ചയായും ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുണ്ടാകില്ല. എന്നാല്‍ 13 വയസുള്ള ജാപ്പനീസ് സ്‌കേറ്റ്‌ബോര്‍ഡറായ നിഷിയ മോമിജിയാകട്ടെ, ടോക്കിയോ 2020 ഒളിമ്പിക്‌സില്‍ അരങ്ങേറ്റം കുറിക്കുകയും ജൂലൈ 26 ന് വനിതാസ്ട്രീറ്റ് സ്‌കേറ്റിങ് ഇവന്റില്‍ സ്വര്‍ണ്ണമെഡല്‍ നേടി എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു.

   നിഷിയ മുതല്‍ 12 വയസ്സുള്ള ഹെന്ദ് സാസ വരെയുള്ള ആധുനിക ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ കായികതാരങ്ങളില്‍ ചിലര്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നു. അവര്‍ വെറും കുട്ടിക്കളിക്കല്ല ഇവിടെ വന്നിരിക്കുന്നത്. മറിച്ച് ചെറുപ്പത്തില്‍ത്തന്നെ വിവിധ കായിക ഇനങ്ങളില്‍ കഠിന പരിശീലനം നേടുകയും അതനുസരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്ത് സര്‍വ്വകാല റിക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു. ഈ കുട്ടി പ്രതിഭകളെ നമുക്ക് പരിചയപ്പെടാം.

   12 വയസ്സുകാരനായ ഹെന്‍ഡ് സാസ, ടേബിള്‍ ടെന്നീസ് - സിറിയ

   ശനിയാഴ്ച (ജൂലൈ 24) നടന്ന ടേബിള്‍ ടെന്നീസിലെ ആദ്യ മത്സരത്തില്‍ എതിരാളിയായ നിഷിയസ്വര്‍ണം നേടിയപ്പോള്‍ സാസ ''ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി'' എന്ന പദവി സ്വന്തമാക്കി.

   സാസ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ ടേബിള്‍ ടെന്നീസ് കളിക്കാരിയാണ്, 1992 ന് ശേഷം ഏത് കായിക ഇനത്തിലും പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പ്യന്‍ എന്ന ബഹുമതിയാണ് നാസയ്ക്ക് കിട്ടുന്നത്. മത്സര ദിവസം കൃത്യമായി പറഞ്ഞാല്‍ അവള്‍ക്ക് 12 വയസും 204 ദിവസവും ആയിരുന്നു പ്രായം.

   13 വയസ്സുകാരനായ സ്‌കൈ ബ്രൗണ്‍,- സ്‌കേറ്റ്‌ബോര്‍ഡിംഗ്- ഗ്രേറ്റ് ബ്രിട്ടണ്‍

   ഒളിമ്പിക് ഷെഡ്യൂളില്‍ പുതിയ കായിക ഇനങ്ങള്‍ ചേര്‍ക്കുന്നതോടെ യുവജനങ്ങളുടെ ആവേശം വര്‍ദ്ധിക്കുകയാണ്. അടുത്തിടെ 13 വയസ്സ് തികഞ്ഞ ബ്രിട്ടീഷ് സ്‌കേറ്റ്‌ബോര്‍ഡറായ സ്‌കൈ ബ്രൗണ്‍ അതിലൊരാളാണ്.

   ബ്രൗണ്‍ അന്താരാഷ്ട്ര തലത്തില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. ഒപ്പം ടീം ഗ്രേറ്റ് ബ്രിട്ടന്‍ സമ്മര്‍ ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമുമാണ്. ഓഗസ്റ്റ് 4 ന് നടക്കുന്ന വനിതാ പാര്‍ക്ക് സ്‌കേറ്റ്‌ബോര്‍ഡിംഗ് വിഭാഗം ആ വേദിയില്‍ പൂര്‍ത്തിയാക്കാന്‍ ബ്രൗണിന് അവസരമുണ്ട്.

   14 വയസ്സുള്ള ക്വാന്‍ ഹോങ്കന്‍ - ഡൈവിംഗ്- ചൈന

   ഓഗസ്റ്റ് 4 ന് നടക്കുന്ന വനിതകളുടെ 10 മീറ്റര്‍ പ്ലാറ്റ്‌ഫോം ഡൈവിംഗ് മത്സരത്തില്‍ 14 വയസുള്ള മുങ്ങല്‍ വിദഗ്ധയായ ക്വാന്‍ ഹോങ്കന്‍ മത്സരിക്കുന്നതാണ്. 10 മീറ്റര്‍ സ്പ്രിംഗ്‌ബോര്‍ഡ് ഇവന്റില്‍ പങ്കെടുക്കുന്ന 15 കാരിയായ ചെന്‍ യുക്‌സിയും ആ ഇവന്റില്‍ അവളോടൊപ്പം മത്സരിക്കുന്നുണ്ട്.

   15 വയസ്സുള്ള കാറ്റി ഗ്രിംസ്, - നീന്തല്‍- യുഎസ്

   ടീം യുഎസ്എയുടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ കേറ്റി ഗ്രിംസ് 800 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മത്സരിക്കുന്ന ഒരു മികച്ച നീന്തല്‍ക്കാരിയാണ്. അതേ മത്സരത്തില്‍ അവളുടെ സഹതാരം കാറ്റി ലെഡെക്കി 15 വയസുള്ളപ്പോള്‍ ലണ്ടന്‍ 2012 ലേക്ക് യോഗ്യത നേടിയിരുന്നു . 1996-ല്‍ അറ്റ്‌ലാന്റ ടീമില്‍ ചേര്‍ന്ന അമാന്‍ഡ ബിയേര്‍ഡിന് ശേഷം 14-ാം വയസ്സില്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക് നീന്തല്‍ താരമാണ് ഗ്രിംസ്.

   17 വയസ്സുള്ള എറിയന്‍ നൈറ്റണ്‍ - അത്ലറ്റിക്‌സ്- യുഎസ്

   കഴിഞ്ഞ മാസം നടന്ന ട്രയല്‍സില്‍ മൂന്നാം സ്ഥാനത്തോടെ യോഗ്യത നേടിയ ശേഷം ടീം യുഎസ്എയ്ക്കായി 200 മീറ്ററില്‍ മത്സരിക്കുന്ന എറിയന്‍ നൈറ്റണ്‍ ആണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു യുവ താരം. 1964 ല്‍ ജിം റ്യൂണിനുശേഷം ഒളിമ്പിക് അത്ലറ്റിക്‌സ് ടീമില്‍ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കക്കാരനാണ് നൈറ്റണ്‍.
   Published by:Jayashankar AV
   First published:
   )}