• HOME
  • »
  • NEWS
  • »
  • life
  • »
  • Take Care in Summer| തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം സ്വന്തമാക്കാം; വേനൽക്കാലത്ത് ഈ 5 പാനീയങ്ങള്‍ ശീലമാക്കൂ

Take Care in Summer| തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം സ്വന്തമാക്കാം; വേനൽക്കാലത്ത് ഈ 5 പാനീയങ്ങള്‍ ശീലമാക്കൂ

ഉള്ളില്‍ നിന്ന് നല്ല പോഷണവും തിളക്കവുമുള്ള ചര്‍മ്മം ലഭിക്കാന്‍ നിങ്ങളെ സഹായിക്കുന്ന അഞ്ച് വേനല്‍ക്കാല പാനീയങ്ങള്‍ പരിചയപ്പെടാം.

  • Share this:
    തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്.ശൈത്യകാലത്ത് മാത്രമാണ് പലരുടെയും ചര്‍മ്മം വരണ്ടതാകുന്നതെന്ന് കരുതുന്നവർക്ക് തെറ്റി. വേനല്‍ക്കാലവും നമ്മുടെ ചര്‍മ്മത്തിന് വളരെ കഠിനമായ സമയമാണ്. എസിയുള്ള മുറിയിലിരുന്നാല്‍ ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെങ്കിലും നിങ്ങളുടെ ചര്‍മ്മത്തിന് പലവിധ പ്രശ്നങ്ങളുണ്ടാകാം. നാം എല്ലാവരും ഈ അവസ്ഥയെ നേരിട്ടുണ്ടാകും. എന്നാല്‍ ഈ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

    അമിതമായ വിയര്‍പ്പും നിര്‍ജ്ജലീകരണവും കാരണം നമ്മുടെ ശരീരത്തിലെ ഓയിലിന്റെയും ജലത്തിന്റെയും അസന്തുലിതാവസ്ഥയാണ് ഇതിന് കാരണം. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സണ്‍സ്‌ക്രീനുകള്‍ സഹായിക്കുമെങ്കിലും ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നമ്മുടെ ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആവശ്യത്തിന് വെള്ളവും മറ്റ് ആരോഗ്യകരമായ പാനീയങ്ങളും കുടിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഉള്ളില്‍ നിന്ന് നല്ല പോഷണവും തിളക്കവുമുള്ള ചര്‍മ്മം ലഭിക്കാന്‍ നിങ്ങളെ സഹായിക്കുന്ന അഞ്ച് വേനല്‍ക്കാല പാനീയങ്ങള്‍ പരിചയപ്പെടാം.

    പച്ച മാങ്ങ ജ്യൂസ്

    ഉത്തരേന്ത്യയില്‍ ഏറെ പ്രചാരമുള്ള ഒരു ജ്യൂസ് ആണ് ഇത്. പച്ച മാങ്ങ കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. പച്ച മാങ്ങ ചുട്ടെടുത്തോ ആവി കൊള്ളിച്ചോ അതിലെ പള്‍പ്പ് മാത്രം വേര്‍തിരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യമായ സുഗന്ധവ്യജ്ഞനങ്ങളും വെള്ളവും ചേര്‍ത്ത് മിക്‌സ് ചെയ്താണ് ജ്യൂസ് തയ്യാറാക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ഈ പാനീയത്തില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചര്‍മ്മത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.

    Also Read- Take care in summer | വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    വിറ്റാമിന്‍ സി കൊളാജന്‍ ഉണ്ടാക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ചെറുപ്പവും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കുന്നു, മുഖത്തിന് തിളക്കം നല്‍കുന്നു. മുഖത്തെ വരകളും ചുളിവുകളും അകറ്റാനും ഇത് സഹായിക്കും.

    മാമ്പഴ കുലുക്കി (Mango kulukki)

    പച്ച മാങ്ങ, പച്ച മുളക്, നാരങ്ങാ വെള്ളം, തേന്‍, ഉപ്പ് എന്നിവ ചേര്‍ത്താണ് ഈ പാനീയം തയ്യാറാക്കുന്നത്. വളരെ രുചികരമായ ഒരു പാനീയമാണിത്.

    കോമള്‍ (ഗുജറാത്ത് ചാസ്) (Komal)

    തൈര്, വെള്ളം, മസാലകള്‍ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ പാനീയം ആരോഗ്യകരവും ഉന്മേഷദായകവുമാണ്. ഇത് കോമള്‍ എന്നും അറിയപ്പെടുന്നു.

    നാരങ്ങയും തേങ്ങാ വെള്ളവും (Lime-coconut water)

    തേങ്ങാവെള്ളത്തിന് ധാരാളം പോഷകഗുണങ്ങളുണ്ട്. ഇത് ദിവസവും കുടിയ്ക്കുന്നത് നമ്മുടെ ചര്‍മ്മത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ഇതില്‍ അല്‍പ്പം നാരങ്ങയും പുതിനയും കുറച്ച് തേനും ചേര്‍ത്ത് കുടിക്കുന്നത് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ ഏറെ സഹായിക്കും.

    കുക്കുമ്പര്‍ ലെമനേഡ് (Cucumber Lemonade)

    കുക്കുമ്പറും നാരങ്ങാ വെള്ളവും ചേര്‍ത്തുണ്ടാക്കുന്ന പാനീയമാണ് കുക്കുമ്പര്‍ ലെമനേഡ്. ഈ പാനീയത്തില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.
    Published by:Rajesh V
    First published: