• HOME
  • »
  • NEWS
  • »
  • life
  • »
  • Good News:ഹോട്ടൽ വേസ്റ്റിൽ ഒന്നരപ്പവന്റെ സ്വർണ മോതിരം; കയ്യോടെ ഹോട്ടലുടമയെ ഏൽപ്പിച്ച് അസം സ്വദേശികളായ ജീവനക്കാർ

Good News:ഹോട്ടൽ വേസ്റ്റിൽ ഒന്നരപ്പവന്റെ സ്വർണ മോതിരം; കയ്യോടെ ഹോട്ടലുടമയെ ഏൽപ്പിച്ച് അസം സ്വദേശികളായ ജീവനക്കാർ

അസം സ്വദേശികളായ മുഹമ്മദ് അക്തറും ഉസ്മാൻ അലിയുമാണ് ഈ സംഭവ കഥയിലെ നായകൻമാർ

മുഹമ്മദ് അക്തറും ഉസ്മാൻ അലിയും

മുഹമ്മദ് അക്തറും ഉസ്മാൻ അലിയും

  • Share this:
    തിരുവനന്തപുരം: ഹോട്ടൽ വേസ്റ്റ് തരംതിരിക്കുന്നതിനിടെ അസം സ്വദേശികളായ ഹോട്ടൽ ജീവനക്കാർക്ക് കിട്ടിയത് ഏകദേശം ഒന്നരപ്പവൻ വരുന്ന സ്വർണ മോതിരം. ഹോട്ടൽ ക്യാമറയുടെയും മറ്റു ജീവനക്കാരുടെയും കണ്ണിൽപ്പെടാത്ത സ്ഥലത്ത് നിന്നാണ് മോതിരം ഇവർക്ക് കിട്ടിയത്. സ്വന്തം പോക്കറ്റിലാക്കാൻ അവസരമുണ്ടായിട്ടും യുവാക്കളായ ഇരുവരും അതിന് മുതിർന്നില്ല. പകരം ഹോട്ടലുടമയെ കാത്തിരുന്ന് മോതിരം ഏൽപ്പിച്ചു. ഈ സംഭവവും ജീവനക്കാരുടെ ചിത്രവും ഹോട്ടലുടമ മഹേഷ് മണിരാജ് ഫേസ്ബുക്കിൽ ഇട്ടതോടെ ഇരുവരെയും അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയാണ് സോഷ്യൽ മീഡിയ.

    കിളിമാനൂരിലെ  പ്രസിദ്ധമായ 'വഴിയോരക്കട'യിൽ ഒരാഴ്ച മുൻപാണ് സംഭവം. അസം സ്വദേശികളായ മുഹമ്മദ് അക്തറും ഉസ്മാൻ അലിയുമാണ് ഈ സംഭവ കഥയിലെ നായകൻമാർ. ഹോട്ടൽ അടുക്കളയും അന്നം വിളമ്പുന്ന മേശപ്പുറവും വൃ‍ത്തിയാക്കലാണ് ഇവരുടെ ജോലി. അടുക്കളയുടെ പിന്നാമ്പുറമാണ് ഇവരുടെ തൊഴിലിടം. ഹോട്ടലിൽ പുട്ട് വിളമ്പുന്നത് വാഴയിലയിലാണ്. ഈ വാഴയില കഴിച്ചശേഷം വാഷ് ബേസിന് സമീപമുള്ള ബിന്നിൽ ഇടുകയാണ് ചെയ്യാറ്. ഈ വാഴയിലയും ഭക്ഷണ അവശിഷ്ടങ്ങളും പിന്നീട് തരംതിരിച്ച് ഹോട്ടലുടമയുടെ തന്നെ കോഴി- താറാവ് ഫാമിലേക്ക് കൊണ്ടുപോകും.

    Also Read- യുവ എം.എൽ.എ കല്യാണം വിളിക്കും; തന്നെ കല്യാണം വിളിച്ച എല്ലാവരെയും

    ഹോട്ടലിന്റെ മുൻഭാഗത്തും കൗണ്ടറിന്റെ ഭാഗത്തും അകത്തുമെല്ലാം സിസിടിവി ക്യാമറകളുണ്ട്. എന്നാൽ മുഹമ്മദ് അക്തറും ഉസ്മാൻ അലിയും പണിയെടുക്കുന്ന ഭാഗത്ത് മാത്രം ക്യാമറകളൊന്നുമില്ല. ഇവിടെ വേസ്റ്റ് ബിന്നിൽ നിന്ന് അവശിഷ്ടങ്ങൾ തരംതിരിക്കുന്നതിനിടെയാണ് മോതിരം ലഭിച്ചത്. ക്യാമറയോ അവരെ നിരീക്ഷിക്കാൻ മറ്റാരും ഇല്ലാതിരുന്ന സാഹചര്യത്തിൽ പോലും അവർ അതു സ്വന്തമാക്കാൻ ശ്രമിച്ചില്ല. വിവരം അറിയിക്കാൻ കൗണ്ടറിലെത്തിയെങ്കിലും ഈ സമയം മഹേഷ് സ്ഥലത്തില്ലായിരുന്നു. പിന്നീട് മഹേഷ് എത്തിയപ്പോൾ ഇരുവരും കാത്തിരുന്ന് മോതിരം കൈമാറുകയായിരുന്നു.

    ഒരാഴ്ച കാത്തിട്ടും മോതിരം അന്വേഷിച്ച് ആരും എത്തിയില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മഹേഷ് തന്റെ ജീവനക്കാരെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഇതര സംസ്ഥാന തൊഴിലാളികൾ പങ്കാളികളായ കേസുകൾ കൂടി വരുന്ന നിലവിലെ സാഹചര്യത്തിൽ വഴിയോരക്കടക്കും പങ്കുവെക്കാൻ നന്മയുടെ കഥയുണ്ടെന്ന് പറഞ്ഞാണ് ഉടമ കുറിപ്പിട്ടത്. 'കളഞ്ഞു കിട്ടിയ സ്വർണ്ണ മോതിരം ഞങ്ങളുടെ പക്കലുണ്ട് .തെളിവുമായി വരുന്നവർക്ക് അത് തിരികെ നൽകും' - മഹേഷ് ന്യൂസ് 18നോട് പറഞ്ഞു.

     
    Published by:Rajesh V
    First published: