• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നല്ല കൊളസ്ട്രോൾ കൂടിയാലും കുഴപ്പമാണ്


Updated: April 19, 2018, 6:25 PM IST
നല്ല കൊളസ്ട്രോൾ കൂടിയാലും കുഴപ്പമാണ്

Updated: April 19, 2018, 6:25 PM IST
ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുമ്പോഴാണ് ഹൃദ്രോഗ സാധ്യത ഏറുന്നത്. നല്ല കൊളസ്ട്രോൾ അഥവാ ഹൈഡെൻസിറ്റി ലിപോപ്രോട്ടീൻ(എച്ച് ഡി എൽ) വർധിപ്പിച്ചാൽ ചീത്ത കൊളസ്ട്രോൾ ആനുപാതികമായി കുറയുമെന്നാണ് വിദഗ്ദ്ധർ നിർദേശിച്ചിരുന്നത്. എന്നാൽ പുതിയ പഠനം അനുസരിച്ച് നല്ല കൊളസ്ട്രോൾ കൂടിയാലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമത്രെ. ന്യൂമോണിയ, ഉദരരോഗങ്ങൾ എന്നിവയാണ് നല്ല കൊളസ്ട്രോൾ അമിതമായാൽ പിടിപെടുന്നത്. നല്ല കൊളസ്ട്രോൾ കൂടുതലായാൽ അണുബാധ മൂലമുള്ള അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത 43 ശതമാനം കൂടുതലായിരിക്കുമെന്ന് ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ പറയുന്നു.

എച്ച് ഡി എല്ലിലെ ചില ഘടകങ്ങൾ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നാണ് പഠനസംഘം പറയുന്നത്. വിവിധ ആശുപത്രികളിൽ ചികിൽസ തേടിയ ഒരുലക്ഷത്തോളം പേരുടെ റിപ്പോർട്ട് അനുസരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠന റിപ്പോർട്ട് യൂറോപ്യൻ ഹാർട്ട് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
First published: April 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍