നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Google | ഓഫീസിലിരുന്ന് മൂന്നു ദിവസം ജോലി ചെയ്താൽ മതിയെന്ന് സുന്ദർ പിച്ചൈ; പുതിയ 'ഹൈബ്രിഡ്' ജോലിരീതി ആവിഷ്കരിച്ച് ഗൂഗിൾ

    Google | ഓഫീസിലിരുന്ന് മൂന്നു ദിവസം ജോലി ചെയ്താൽ മതിയെന്ന് സുന്ദർ പിച്ചൈ; പുതിയ 'ഹൈബ്രിഡ്' ജോലിരീതി ആവിഷ്കരിച്ച് ഗൂഗിൾ

    ഗൂഗിളും ആമസോണും പോലുള്ള വലിയ കമ്പനികളിലെ ജീവനക്കാർ ഒരു പുതിയ 'ഹൈബ്രിഡ്' മോഡലിലേക്ക് മാറുകയാണ്

    സുന്ദർ പിച്ചൈ

    സുന്ദർ പിച്ചൈ

    • Share this:
      കോവിഡ് - 19 റിപ്പോർട്ട് ചെയ്തതിനുശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ 2020 ന്റെ ആദ്യ മാസങ്ങളിൽ മിക്ക ഓഫീസുകളും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. ആ രണ്ട് ആഴ്ചകൾ രണ്ട് മാസമായി, പിന്നെ ഒരു വർഷമായി. ഇപ്പോൾ ഇതാ രണ്ട് വർഷങ്ങൾ പൂർത്തിയാകുന്നു. കോവിഡ് 19 മഹാമാരി എല്ലാവരുടെയും ജീവിതം മാറ്റിമറിച്ചു. എന്നിരുന്നാലും, രണ്ട് വർഷത്തിന് ശേഷം, വാക്സിനേഷനിലൂടെയും പ്രതിരോധശേഷി ആർജിച്ചും കൃത്യമായി രോഗനിർണയം നടത്തി വേണ്ട മുൻകരുതലുകൾ സ്വീകരിച്ചും ഓഫീസുകളെല്ലാം തുറന്നു തുടങ്ങുന്ന സാഹചര്യത്തിലേക്ക് നമ്മൾ കടക്കുന്നു.

      ഗൂഗിളും ആമസോണും പോലുള്ള വലിയ കമ്പനികളിലെ ജീവനക്കാർ ഒരു പുതിയ 'ഹൈബ്രിഡ്' മോഡലിലേക്ക് മാറുകയാണ്. അതായത് മൂന്നു ദിവസം ഓഫീസിൽ പോയി ജോലി ചെയ്യണം. ബാക്കി രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാം. 2020 ഡിസംബറിൽ തന്നെ ഗൂഗിൾ ഇത് പ്രഖ്യാപിച്ചിരുന്നു, മറ്റ് ദിവസങ്ങളിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് ഗൂഗിൾ ആവശ്യപ്പെടുന്നു.

      2021 മെയ് മാസം ജീവനക്കാർക്ക് എഴുതിയ ഇമെയിലിൽ സുന്ദർ പിച്ചൈ "ഹൈബ്രിഡ് തൊഴിലിടം" എന്ന് പരാമർശിച്ചുകൊണ്ട് ഈ പുതിയ രീതിയെക്കുറിച്ച് വിശദീകരിക്കുന്നു. ഹൈബ്രിഡ് മോഡൽ ഒരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചയിൽ 60 ശതമാനം ജോലിക്കാർ ഒന്നിച്ച് ഓഫീസിലെത്തുമ്പോൾ 20 ശതമാനം ജോലിക്കാർ പുതിയ ഓഫീസ് ലൊക്കേഷനുകളിലിരുന്ന് പ്രവർത്തിക്കും. അവശേഷിക്കുന്ന 20 ശതമാനം പേർ വീട്ടിലിരുന്ന് ജോലി ചെയ്യും.



      അടുത്തിടെ വാൾസ്ട്രീറ്റ് ജേണലിന് നൽകിയ ഒരു അഭിമുഖത്തിൽ ഈ പുതിയ മോഡലിനെക്കുറിച്ചും അത് ഫലപ്രദമാണെന്ന് തനിക്ക് തോന്നിയതിന്റെ കാരണവും പിച്ചൈ വിശദീകരിച്ചു. ഓഫീസ് സ്പെയ്സുകളിൽ ജോലി ചെയ്യുന്നത് പ്രധാനമാണെന്ന് പിച്ചൈ പരാമർശിച്ചു. "കാരണം അവർക്ക് തനിച്ച് സൃഷ്ടിക്കാനാകാത്ത ആശയങ്ങൾ ഒരുമിച്ച് ജോലി ചെയ്യുമ്പോൾ രൂപപ്പെടും", പിച്ചൈ പറയുന്നു. 'ഹൈബ്രിഡ് മോഡൽ' പ്രകാരം ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം അവർ ആഗ്രഹിക്കുന്നിടത്ത് നിന്ന് ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നു. രണ്ട് ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതും ജീവനക്കാർക്ക് സൗകര്യപ്രദമായിരിക്കുമെന്നും പിച്ചൈ കൂട്ടിച്ചേർത്തു.

      ഹൈബ്രിഡ് ജോലി മാതൃക പിന്തുടർന്നാൽ ഓഫീസിലും കമ്പനിയിലും സാമൂഹ്യ അകലം പാലിക്കാൻ കഴിയും. ഇതേസമയം വീട്ടിലിരുന്ന് മറ്റു ജീവനക്കാരും കർമനിരതരാകും. വീട്ടിലിരുന്നു ജോലി ചെയ്തവർ അടുത്ത ദിവസം ഓഫിസിലെത്തുമ്പോൾ കൂടുതൽ ഊർജസ്വലതയോടെ ജോലി ചെയ്യും. തലേദിവസം ഓഫിസിലെത്തിയവർ വീട്ടിലിരുന്ന് ജോലി തുടരുകയും ചെയ്യും. അതുകൊണ്ടുതന്നെ വലിയ തടസങ്ങളില്ലാതെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാം എന്ന് പിച്ചൈ വ്യക്തമാക്കുന്നു.

      "ചില ആളുകൾ വീട്ടിൽ നിന്നും വീഡിയോ കോളുകൾ വഴി ബന്ധപ്പെടുമ്പോൾ മറ്റു ചിലർ ഓഫീസിലാണ് ഉണ്ടാവുക എന്നത് ഹൈബ്രിഡ് മോഡലിന്റെ വെല്ലുവിളിയാണ്. രണ്ടു ടീമിനെയും ഒരുപോലെ നയിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പക്ഷേ, ഞങ്ങൾ ആ വെല്ലുവിളിയായി സ്വീകരിക്കുന്നു." പിച്ചൈ വ്യക്തമാക്കി.
      Published by:user_57
      First published:
      )}