നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Kano Jigoro | ഇന്ന് 'ജൂഡോയുടെ പിതാവ്' കാനോ ജിഗോറോയുടെ 161-ാം ജന്മദിനം; ആദരസൂചകമായി ഗൂഗിൾ ഡൂഡിൽ

  Kano Jigoro | ഇന്ന് 'ജൂഡോയുടെ പിതാവ്' കാനോ ജിഗോറോയുടെ 161-ാം ജന്മദിനം; ആദരസൂചകമായി ഗൂഗിൾ ഡൂഡിൽ

  നീതി, മര്യാദ, സുരക്ഷ, എളിമ തുടങ്ങിയ തത്വങ്ങളിൽ അധിഷ്ഠിതമായാണ് കാനോ ഈ കായിക ഇനം വികസിപ്പിച്ചിരിക്കുന്നത്.

  (Image: Google.com)

  (Image: Google.com)

  • Share this:
   ജപ്പാനിലെ ജൂഡോയുടെ പിതാവായ (Father of Judo) പ്രൊഫസർ കാനോ ജിഗോറോയുടെ (Kanō Jigorō) 161-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗൂഗിൾ (Google) ഒരു സ്ലൈഡ്ഷോ ഡൂഡിൽ അവതരിപ്പിച്ചു. ലോസ് ഏഞ്ചലസ് സ്വദേശിയായ കലാകാരി സിന്തിയ യുവാൻ ചെങ് ആണ് ജൂഡോ (Judo) എന്ന ആയോധന കലയുടെ ചെറിയ ചരിത്രം അവതരിപ്പിക്കുന്ന ചിത്രങ്ങൾ വരച്ചത്. ജൂഡോ എന്ന പേരിന്റെ അർത്ഥം "സൗമ്യമായ വഴി" എന്നാണ്. നീതി, മര്യാദ, സുരക്ഷ, എളിമ തുടങ്ങിയ തത്വങ്ങളിൽ അധിഷ്ഠിതമായാണ് കാനോ ഈ കായിക ഇനം വികസിപ്പിച്ചിരിക്കുന്നത്.

   എതിരാളികളെ തറയിലേക്ക് പതിപ്പിക്കുമ്പോഴും ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഒരു മാർഗമായാണ് കാനോ ആയോധനകലയെ കണ്ടത്. 1909 ൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിലെ (ഐഒസി) ആദ്യ ഏഷ്യൻ അംഗമായിരുന്നു കാനോ ജിഗോറോ. 1960ൽ ജൂഡോയെ ഔദ്യോഗിക ഒളിമ്പിക് കായിക ഇനമായി ഐഒസി അംഗീകരിച്ചു.

   1860 ൽ മികേജിൽ (ഇപ്പോൾ കോബെയുടെ ഭാഗമാണ്) ആണ് കാനോ ജനിച്ചത്. പിന്നീട് 11-ാം വയസ്സിൽ കാനോ പിതാവിനൊപ്പം ടോക്കിയോയിലേക്ക് താമസം മാറി. സ്‌കൂളിലും അദ്ദേഹം ഒരു ബാലപ്രതിഭയായിരുന്നു. തന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന്, ജുജുത്സു എന്ന ആയോധനകല പഠിക്കാൻ കാനോ തീരുമാനിച്ചു. തുട‍‍ർന്ന് ടോക്കിയോ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരിക്കെ ജുജുത്സു പഠിപ്പിക്കുന്നതിനായി ഒരാളെ കാനോ കണ്ടെത്തി. ഫുകുഡ ഹച്ചിനോസുകെയായിരുന്നു കാനോയുടെ ജുജുത്സു മാസ്റ്റ‍ർ.

   ഒരു ജുജുത്സു മത്സരമാണ് ജൂഡോ എന്ന ആയോധനകലയുടെ തുടക്കം. കാനോ തന്റെ ശക്തനായ എതിരാളിയെ നിലത്തടിയ്ക്കാൻ ഒരു പാശ്ചാത്യ ഗുസ്തി നീക്കം നടത്തിയിരുന്നു. ജുജുത്‌സുവിൽ ഉപയോഗിക്കുന്ന ഏറ്റവും അപകടകരമായ വിദ്യകൾ നീക്കം ചെയ്തുകൊണ്ട്, കാനോ സെയ്‌റിയോകു-സെനിയോ (ഊർജ്ജത്തിന്റെ പരമാവധി കാര്യക്ഷമമായ ഉപയോഗം), ജിത-ക്യോയി (പരസ്പര അഭിവൃദ്ധി) എന്നിവയെ അടിസ്ഥാനമാക്കിയുള്ള സുരക്ഷിതവും സഹകരണപരവുമായ കായിക വിനോദമായി "ജൂഡോ"യെ ആവിഷ്കരിച്ചു.

   Also Read-Google Doodle | കണ്ണു തുറന്നു കാണൂ; കോൺടാക്റ്റ് ലെൻസിന്റെ ഉപജ്ഞാതാവ് ഓട്ടോ വിച്ചർലെയുടെ ജന്മവാർഷികം

   1882 ൽ, കാനോ തന്റെ സ്വന്തം ഡോജോ (ആയോധന കല ജിം) ടോക്കിയോയിൽ ആരംഭിച്ചു. കൊഡോകൻ ജൂഡോ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് ഇതിന്റെ പേര്. അദ്ദേഹം അവിടെ വർഷങ്ങളോളം ജൂഡോ വികസിപ്പിക്കുന്നതിനായി പ്രവ‍ർത്തിച്ചു. 1893ൽ അദ്ദേഹം സ്ത്രീകളെ കായികരംഗത്തേക്ക് സ്വാഗതം ചെയ്തു. 1909ൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിലെ (ഐഒസി) ആദ്യത്തെ ഏഷ്യൻ അംഗമായിരുന്നു കാനോ. 1960ൽ ജൂഡോയെ ഔദ്യോഗിക ഒളിമ്പിക് കായിക ഇനമായി ഐഒസി അംഗീകരിച്ചു.

   പ്രൊഫസർ കാനോ ജിഗോറോയുടെ ജന്മദിനം അടയാളപ്പെടുത്താൻ ​ഗൂ​ഗിൾ (GOOGLE) തയ്യാറാക്കിയ സ്ലൈഡ്‌ ഷോ കാണാം.

   കാനോ ജിഗോറോയ്ക്ക് ജന്മദിനാശംസകൾ!
   Published by:Jayesh Krishnan
   First published:
   )}