നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Google | ഒമൈക്രോണ്‍ ആശങ്ക; ജീവനക്കാരുടെ ഓഫീസിലേക്കുള്ള മടങ്ങി വരവിന്റെ സമയപരിധി നീട്ടി ഗൂഗിള്‍

  Google | ഒമൈക്രോണ്‍ ആശങ്ക; ജീവനക്കാരുടെ ഓഫീസിലേക്കുള്ള മടങ്ങി വരവിന്റെ സമയപരിധി നീട്ടി ഗൂഗിള്‍

  ആഗോളതലത്തിൽ ജനുവരിയിലെ 'റിട്ടേൺ- ടു ഓഫീസ്' പദ്ധതിയുടെ സമയപരിധി അനശ്ചിത കാലത്തേക്ക് നീട്ടുകയാണെന്ന് ഗൂഗിൾ അറിയിച്ചു

  ഗൂഗിൾ

  ഗൂഗിൾ

  • Share this:
   ലോകമെമ്പാടും കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ (Omicron) സംബന്ധിച്ചുള്ള ആശങ്കകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ജനുവരി മുതൽ ജീവനക്കാർ ഓഫീസിലേക്ക് നിർബന്ധമായും മടങ്ങിയെത്തണം എന്ന നിബന്ധനയിൽ മാറ്റം വരുത്താൻ ഗൂഗിൾ (Google) തീരുമാനിച്ചു.

   ആഗോളതലത്തിൽ ജനുവരിയിലെ 'റിട്ടേൺ- ടു ഓഫീസ്' പദ്ധതിയുടെ സമയപരിധി അനശ്ചിത കാലത്തേക്ക് നീട്ടുകയാണെന്ന് ഗൂഗിൾ അറിയിച്ചു. ഒമൈക്രോൺ (Omicron ) വകഭേദത്തെ കുറിച്ചുള്ള ആശങ്കകൾക്ക് പുറമെ കമ്പനി വാക്‌സിനേഷൻ സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിനെതിരെ ഉയർന്ന് വന്ന ചില പ്രതിഷേധങ്ങളും തീരുമാനത്തിൽ മാറ്റം വരുത്താൻ കാരണമായിട്ടുണ്ട്.

   'വോളണ്ടറി വർക് ഫ്രം ഹോം' നയം അവസാനിപ്പിക്കുകയാണന്നും ജനുവരി 10 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം വീതം ജീവനക്കാർ ഓഫീസിൽ വന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ ആഗസ്റ്റിൽ ഗൂഗിൾ പറഞ്ഞിരുന്നു. എന്നാൽ, ഈ സമയപരിധിയിൽ കമ്പനി മാറ്റം വരുത്തുകയാണന്ന് വ്യാഴാഴ്ച ഗൂഗിൾ അധികൃതർ ജീവനക്കാരെ അറിയിച്ചു.

   ജീവനക്കാരുടെ ജോലിസ്ഥലങ്ങളിലേക്കുള്ള തിരിച്ചുവരവ് ജനുവരി 10ന് മുമ്പായി തുടങ്ങുമെന്നും എന്നാൽ ഇത് പ്രാദേശിക സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും എന്ന മുൻ മാർഗനിർദേശത്തിന് അനുസൃതമായാണ് നിലവിലെ മാറ്റം എന്ന് ഗൂഗിൾ പറഞ്ഞു. ഏകദേശം 40 ശതമാനം യുഎസ് ജീവനക്കാരും കഴിഞ്ഞ ഏതാനം ആഴ്ചകളിലായി ഓരോ ഓഫീസിലും എത്തി തുടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഓഫീസിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഉയർന്ന ശതമാനം ആണ് ഉള്ളതെന്നും ഗൂഗിൾ പറഞ്ഞു.

   അതേസമയം, കരാറുകളിൽ പ്രവർത്തിക്കുന്നവർക്കായി കമ്പനി പുറത്തിറക്കിയ വാക്‌സിനേഷൻ ഉത്തരവിന് എതിരെ നൂറുകണക്കിന് ജീവനക്കാർ പ്രതിഷേധിച്ചതായി സിഎൻബിസി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മാഹാമാരി സമയത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ട ആദ്യ കമ്പനികളിലൊന്നാണ് ഗൂഗിൾ. കമ്പനിക്ക് 60 രാജ്യങ്ങളിലായി 85ഓളം ഓഫീസുകൾ ഉണ്ട്.

   അതേസമയം, കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമൈക്രോൺ വകഭേദത്തിന്റെ 79 കേസുകൾ ഇതുവരെ യൂറോപ്പിൽ റിപ്പോർട്ട് ചെയ്തതായി യൂറോപ്യൻ യൂണിയന്റെ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു.

   മഹാമാരിയെ തുടർന്ന് ഗൂഗിളും ആമസോണും പോലുള്ള വലിയ കമ്പനികളിലെ ജീവനക്കാർ ഒരു പുതിയ 'ഹൈബ്രിഡ്' മോഡലിലേക്ക് മാറുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതായത് മൂന്നു ദിവസം ഓഫീസിൽ പോയി ജോലി ചെയ്യണം. ബാക്കി രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാം. 2020 ഡിസംബറിൽ തന്നെ ഗൂഗിൾ ഇത് പ്രഖ്യാപിച്ചിരുന്നു. 2021 മെയ് മാസം ജീവനക്കാർക്ക് എഴുതിയ ഇമെയിലിൽ സുന്ദർ പിച്ചൈ "ഹൈബ്രിഡ് തൊഴിലിടം" എന്ന് പരാമർശിച്ചുകൊണ്ട് ഈ പുതിയ രീതിയെക്കുറിച്ച് വിശദീകരിച്ചിരുന്നു.

   Summary: Google said on Thursday it is indefinitely pushing back its January return-to-office plan globally amid growing concerns over the Omicron variant of the coronavirus and some resistance to company-mandated vaccinations
   Published by:user_57
   First published: