25 പേർ മാറ്റുരച്ച മിസ് കേരള മത്സരത്തിൽ കണ്ണൂർ സ്വദേശിനി ഗോപിക സുരേഷ് സൗന്ദര്യറാണി പട്ടം കരസ്ഥമാക്കി. ബംഗളുരുവിൽ വിദ്യാർത്ഥിനിയാണ് ഗോപിക. എറണാകുളം സ്വദേശിനി ലിവ്യ, ഓസ്ട്രേലിയയിൽ വിദ്യാർത്ഥിനിയായ തൃശൂർ സ്വദേശിനി ഗഗന ഗോപാൽ എന്നിവരാണ് ഫസ്റ്റ്, സെക്കന്റ് റണ്ണർ അപ്പ് സ്ഥാനങ്ങളിൽ.
'മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ആരാണ് ഉത്തരവാദി' എന്ന ചോദ്യത്തിനായിരുന്നു മത്സരാർത്ഥികൾ ഫൈനൽ റൗണ്ടിൽ ഉത്തരം നൽകേണ്ടിയിരുന്നത്.
കേരളീയ ലഹങ്ക, ഗൗൺ എന്നിവ അണിഞ്ഞായിരുന്നു ആദ്യ റൗണ്ടുകൾ. മൂന്നാമത്തെ റൗണ്ടിൽ ഫാഷൻ ഡിസൈനർ സഞ്ജന ജോൺ ഡിസൈൻ ചെയ്ത ഗൗണിൽ സുന്ദരിമാർ റാമ്പ് വാക്ക് നടത്തി.
ഫൈനൽ റൗണ്ടിൽ അഞ്ചുപേരാണ് മത്സരിച്ചത്. സംവിധായകൻ ജീത്തു ജോസഫ്, സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവരായിരുന്നു വിധിനിർണ്ണയം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Miss Kerala