• HOME
  • »
  • NEWS
  • »
  • life
  • »
  • GORAKHPUR PANVEL EXPRESS PASSENGER GIVES BIRTH TO BABY GIRL JK

യുവതി ട്രെയ്നിൽ പ്രസവിച്ചു; തക്ക സമയത്ത് സഹായമൊരുക്കി റെയിൽവേ ഉദ്യോഗസ്ഥർ

ഒരു വനിതാ ഡോക്ടർ അമ്മയെയും കുഞ്ഞിനെയും പരിശോധിക്കുകയും കൂടുതൽ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റുകയും ചെയ്തു

Image: Twitter

Image: Twitter

  • Share this:
    ഗൊരഖ്പൂർ പൻവേൽ എസ്ക്പ്രസ് യാത്രക്കാരിയായ യുവതി ട്രെയ്നിൽ പെൺകുഞ്ഞിന് ജന്മം നൽകി. ഇതേതുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ അമ്മയെയും കുഞ്ഞിനെയും മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ഭുസാവൽ സ്റ്റേഷനിൽ ഇറക്കുകയും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. ഉടൻതന്നെ ഒരു വനിതാ ഡോക്ടർ അമ്മയെയും കുഞ്ഞിനെയും പരിശോധിക്കുകയും കൂടുതൽ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റുകയും ചെയ്തു.

    അമ്മയുടെ കുഞ്ഞിന്റെയും രണ്ട് ചിത്രങ്ങൾ ഇന്ത്യൻ റെയിൽവേ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുണ്ട്. ആദ്യത്തെ ചിത്രത്തിൽ കാണിക്കുന്നത് ബ്ലാങ്കറ്റിൽ പൊതിഞ്ഞ കരയുന്ന കുഞ്ഞിനേയാണ്. രണ്ടാമത്തെ ചിത്രത്തിൽ ആശുപത്രിക്കിടക്കയിൽ അമ്മക്കരികെ ഗാഢമായി ഉറങ്ങുന്ന കുഞ്ഞിനെയാണ് കാണിക്കുന്നത്.

    നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. സുരക്ഷിത പ്രസവത്തിന് അമ്മയെ അവർ അഭിനന്ദിക്കുന്നുമുണ്ട്. അതേ സമയമം, പലരും കൃത്യ സമയത്ത് വൈദ്യ സഹായം എത്തിച്ച റെയിൽവേ അധികൃതരെ ആളുകൾ പ്രശംസിക്കുന്പോഴും ട്രെയ്നിൽ ജനിച്ച കുട്ടിക്ക് സൗജന്യ ട്രെയ്ൻ യാത്ര അനുവദിക്കണമെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിർദ്ദേശിക്കുന്നു. “റെയ്ൽവേ ഒരു സമ്മാനമെന്നോണം കുഞ്ഞിന് ആജീവനാന്തം സൗജന്യ ട്രെയ്ൻ യാത്ര അനുവദിക്കണം. ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ,” ഒരാൾ ട്വിറ്ററിൽ എഴുതി.

    ഇതാദ്യമായല്ല ഒരു സ്ത്രീ ട്രെയ്നിൽ പ്രസവിക്കുന്നത്. ഈയടുത്ത് ബോംബെയിൽ നിന്നുള്ള ട്രെയ്നിൽ ഹരിയാനയിലെ ഹിസാറിലേക്ക് യാത്ര ചെയ്യുന്നതിനിടെ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ട്രെയ്നിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണ് യുവതിയെ പ്രസവത്തിന് സഹായിച്ചത്. ഗുജറാത്തിലെ ബറൂച്ച് സ്റ്റേഷനിൽ നിന്നാണ് യുവതി സഹോദരനൊപ്പം ട്രെയ്നിൽ കയറിയത്. ട്രെയ്ൻ രാജസ്ഥാനിലെ രതൻഗഡ് സ്റ്റേഷനിലെത്താൻ അടുത്തപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.

    വിവരം ലഭിച്ചയുടനെ റെയിൽവേ ഉദ്യോഗസ്ഥർ അടുത്ത സ്റ്റേഷനിൽ വൈദ്യ സഹായ സംഘത്തെ തയ്യാറാക്കിവക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും സ്ത്രീക്ക് വേദന കലശലാവുകയും മറ്റു യാത്രക്കാരുടെ സഹായത്തോട് യുവതി ട്രെയ്നിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.



    ഈയടുത്ത് റെയിൽ പാളത്തിലേക്ക് വീണു പോയ കുഞ്ഞിനെ രക്ഷിക്കുന്ന റെയിൽവേ യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മയൂർ ഷെൽക്കെ എന്ന ചെറുപ്പക്കാരനാണ് അതിസാഹസികമായി ഒരു കുഞ്ഞിന്റെ ജീവൻ റെയിൽപാളത്തിൽ നിന്ന് രക്ഷിക്കുന്നത്. കുതിച്ചെത്തുന്ന തീവണ്ടിക്ക് മുന്നിലേക്ക് കാൽതെറ്റി വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിൽ കാണുന്നത്.

    മുംബൈ സബർബൻ റെയിൽവേയിൽ കർജത്ത് പാതയിലുള്ള വാംഗണി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുകയായിരുന്ന ആൺകുട്ടിയാണ് കാലുതെറ്റി പാളത്തിലേക്ക് വീണത്. കുട്ടി ഉടൻ തന്നെ പാളത്തിൽ നിന്ന് എഴുന്നേൽക്കുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോമിലേക്ക് കയറാൻ കഴിയുന്നില്ല. കണ്ണു കാണാൻ കഴിയാത്ത അമ്മയാണെങ്കിൽ നിസ്സഹായയായി നിലവിളിക്കുകയും ചെയ്യുന്നു. തൊട്ടു പിന്നിലേക്ക് നോക്കുകയാണെങ്കിൽ വേഗതയിൽ കടന്നു വരുന്ന എക്സ്പ്രസ് തീവണ്ടി.
    Published by:Jayesh Krishnan
    First published:
    )}