• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രൊഫസറുടെ ഡാൻസിനെ പ്രകീർത്തിച്ച് ഗോവിന്ദ

news18
Updated: June 5, 2018, 5:10 PM IST
പ്രൊഫസറുടെ ഡാൻസിനെ പ്രകീർത്തിച്ച് ഗോവിന്ദ
news18
Updated: June 5, 2018, 5:10 PM IST
ഒരൊറ്റ രാത്രി കൊണ്ട് ഇന്റർനെറ്റിലാകെ തരംഗമായിമാറിയ മധ്യപ്രദേശിലെ അമ്പതു വയസുകാരനായ പ്രൊഫസർ സഞ്ജീവ് ശ്രീവാസ്തവയുടെ നൃത്തം ബോളിവുഡ് സ്റ്റാർ ഗോവിന്ദയ്ക്കും ഇഷ്ടമായി. ലണ്ടനിലുള്ള ഗോവിന്ദ ഇന്ത്യൻ എക്സ്പ്രസ്. കോമിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അവസാനം ആ വീഡിയോ താൻ കണ്ടെന്ന് ഗോവിന്ദ പറഞ്ഞു. പലരും തന്റെ ചുവടുകൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇത്രയും മനോഹരമായി ആരും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ചൊരു ട്രീറ്റാണ് ഡാൻസെന്നും ഗോവിന്ദ. സഞ്ജയ് ശ്രീവാസ്തവയുടെ ഭാര്യയെയും ഗോവിന്ദ പ്രശംസിച്ചിട്ടുണ്ട്.

ഡാൻസിനെ ഇഷ്ടപ്പെടുന്നവർക്കും സഞ്ജീവ് ശ്രീവാസ്തയ്ക്കുമായി ഒരു സന്ദേശവും ഗോവിന്ദ നൽകിയിട്ടുണ്ട്. ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന എല്ലാം വിലമതിക്കാനാവാത്തതാണ്.  നൃത്തം ചെയ്തപ്പോൾ  ഇങ്ങനെ പ്രശസ്തനാവുമെന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചിരുന്നില്ല. വെറുതെ ഒരു രസത്തിനു വേണ്ടി നൃത്തം ചെയ്തു. പക്ഷെ അത് ഉള്ളിന്റെ ഉള്ളിൽ നിന്ന് വന്നതായിരുന്നു- ഗോവിന്ദ പറഞ്ഞു.

ഒരു വിവാഹ ചടങ്ങിനിടെയാണ് ഗോവിന്ദയുടെ 1987ലെ സൂപ്പർ ഹിറ്റ് ഗാനം' ആപ് കെ ആ ജാനെ സെ'യ്ക്ക് ഗോവിന്ദയുടെ അതേ സ്റ്റെപ്പുകളുമായെത്തി പ്രൊഫസർ തരംഗമായത്. ഇതോടെ സെലിബ്രിറ്റികളടക്കം പലരും അദ്ദേഹത്തിന്റെ ആരാധകരായി. അർജുൻ കപൂർ, രവീണ ടണ്ഠൻ, അനുഷ്ക ശർമ, ദിയ മിർസ തുടങ്ങി നിരവധി പേർ പ്രൊഫസറെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോവിന്ദയും പ്രശംസയുമായി എത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പ്രൊഫസറെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഗൗതം ത്രിവേദി എന്നയാളാണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്. മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ കാണുകയും റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ പ്രൊഫസറുടെ ഡാൻസ് വൈറലായി.
First published: June 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626