• HOME
 • »
 • NEWS
 • »
 • life
 • »
 • Graham Bell Birth Anniversary | ഇന്ന് ഗ്രഹാം ബെല്‍ ജന്മവാര്‍ഷിക ദിനം; ഇന്ത്യയിലെ ടെലിഫോണുകളുടെ പരിണാമത്തെക്കുറിച്ച് അറിയാം

Graham Bell Birth Anniversary | ഇന്ന് ഗ്രഹാം ബെല്‍ ജന്മവാര്‍ഷിക ദിനം; ഇന്ത്യയിലെ ടെലിഫോണുകളുടെ പരിണാമത്തെക്കുറിച്ച് അറിയാം

ശ്രവണ വൈകല്യമുള്ള ആളുകള്‍ക്ക് മികച്ച ആശയവിനിമയം നടത്തുന്നതിനായി ശ്രവണസഹായികള്‍ നിര്‍മ്മിക്കുന്നതിനാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും പരിശ്രമിച്ചത്.

 • Share this:
  ആധുനിക മനുഷ്യരാശിയുടെ ആശയവിനിമയത്തിന് കുതിപ്പേകിയത് ഗ്രഹാം ബെല്‍ എന്ന അലക്‌സാണ്ടര്‍ ഗ്രഹാം ബെൽ (Alexander Graham Bell) നടത്തിയ ടെലിഫോണിന്റെ (Telephone)കണ്ടുപിടുത്തമാണ്. 1847 മാര്‍ച്ച് 3ന് സ്‌കോട്ട്‌ലന്‍ഡില്‍ ജനിച്ച ഗ്രഹാം ബെല്‍ കുടുംബത്തോടൊപ്പം കാനഡയിലേക്ക് (Canada)താമസം മാറി.

  ശ്രവണ വൈകല്യമുള്ള ആളുകള്‍ക്ക് മികച്ച ആശയവിനിമയം നടത്തുന്നതിനായി ശ്രവണസഹായികള്‍ നിര്‍മ്മിക്കുന്നതിനാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും പരിശ്രമിച്ചത്. എന്നാൽ 1876ല്‍ അദ്ദേഹം ടെലിഫോണ്‍ കണ്ടുപിടിച്ചു. ഈ കണ്ടുപിടുത്തത്തിന്റെ പേറ്റന്റും അദ്ദേഹത്തിന് ലഭിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബോംബെ, മദ്രാസ്, കല്‍ക്കട്ട എന്നിവിടങ്ങളില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിക്കപ്പെട്ടത്തോടെ ഇന്ത്യയിലും ടെലിഫോണ്‍ വിപ്ലവം ആരംഭിച്ചു.

  read also- World Hearing Day | ഇന്ന് ലോക കേള്‍വി ദിനം; സുരക്ഷിതമായ ശ്രവണത്തിലൂടെ കേള്‍വിക്കുറവ് എങ്ങനെ തടയാം?

  ഇന്ത്യയിലെ ടെലിഫോണുകളുടെ പരിണാമം:

  ഏകദേശം 20 വര്‍ഷത്തോളമെടുത്താണ് ഇന്ത്യയില്‍ ടെലിഫോണുകളുടെ പരിണാമം സംഭവിച്ചത്. ഡയലും റിസീവറും അടങ്ങുന്ന റോട്ടറി ഫോണുകളുടെ രൂപത്തിലാണ് ടെലിഫോണുകൾ ഇന്ത്യയിൽ ആദ്യമെത്തുന്നത്. ഫോണിലെ അക്കങ്ങള്‍ ഒരു വൃത്താകൃതിയിലുള്ള ഫിഗര്‍ വീലില്‍ ക്രമീകരിച്ചു. ഓരോ അക്കവും ഡയല്‍ ചെയ്യാന്‍, ആളുകള്‍ അവസാനം വരെ ഡയല്‍ തിരിക്കേണ്ടതുണ്ട്. ഈ ടെലിഫോണുകള്‍ ഇന്ത്യയിലും ലോകമെമ്പാടും റൊമാൻസിന്റെയും പ്രണയത്തിന്റെയും പ്രതീകമായി മാറി.

  എല്ലാ വീടുകളിലേക്കും ഫോണുകള്‍ എത്തിതുടങ്ങിയപ്പോള്‍, രാജ്യം പുഷ്-ബട്ടണ്‍ ടെലിഫോണുകളിലേക്ക് നീങ്ങി. മാത്രമല്ല, ഇന്ത്യ കൂടുതൽ വികസിക്കുകയും രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എസ്ടിഡി/ടെലിഫോണ്‍ ബൂത്തുകള്‍ വളരുകയും ചെയ്തു. വീടുകളില്‍ ഒരു ലാന്‍ഡ് ഫോണ്‍ എന്നത് ആഡംബരത്തിന്റെയും അഭിമാനത്തിന്റെ ലക്ഷണമായി മാറി.

  read also- Ear Itching | ചെവിയിൽ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ടോ? അതിന്റെ കാരണമെന്ത്? പരിഹാരങ്ങൾ എന്തൊക്കെ?

  അത്യാഡംബരത്തിനായി കോര്‍ഡ് ലെസ് ഫോണുകളായിരുന്നു അടുത്തതായി വിപണിയില്‍ എത്തിയത്. ഇന്നത്തെ തലമുറ കണ്ടിട്ടുപോലുമില്ലാത്ത ഈ കോര്‍ഡ് ലെസ് ഫോണുകള്‍ പത്ത് ഇരുപത് വര്‍ഷം മുമ്പത്തെ പ്രതാപം നിറഞ്ഞ ഒരു ആശയവിനിമയ ഉപാധിയായിരുന്നു. മൊബൈല്‍ ഫോണിന്റെ ചെറിയൊരു പതിപ്പ് എന്നൊക്കെ വിശേഷിപ്പിക്കാം. പക്ഷെ അത് പൂര്‍ണമായും ശരിയല്ല താനും.

  തൊണ്ണൂറുകളില്‍ വളരെ സജീവമായി പേജറുകള്‍ വന്നു. ഇത് കൂടുതലും ഓഫീസുകളിലായിരുന്നു ഉപയോഗിച്ചിരുന്നത്. കാരണം പേജറുകള്‍ വളരെ ചെലവേറിയതായിരുന്നു. കൂടാതെ ചെറിയ ഉപകരണങ്ങളില്‍ ടൈപ്പ് ചെയ്യാനുള്ള പാടവവും ആളുകള്‍ക്ക് ഇല്ലായിരുന്നു. പേജറുകള്‍ കൊണ്ട് നടക്കുന്നവര്‍ സമൂഹത്തില്‍ ഉന്നത ജോലി ചെയ്യുന്നവരാണെന്ന ധാരണ പരന്നിരുന്നു.

  read also- Smartphone |4 വർഷത്തിനുള്ളിൽ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടക്കും: റിപ്പോർട്ട്

  അടുത്തതായി വന്നത് കോംപാക്റ്റ് മൊബൈല്‍ ഫോണാണ്. എന്നാല്‍ ഇന്നത്തെ കുട്ടികൾ ആ ഫോണുകള്‍ കണ്ടാല്‍ അമ്പരന്നുപോകും അത്രയ്ക്ക് വലുതായിരുന്നു അവ. കോംപാക്റ്റ് മൊബൈല്‍ ഫോണുകളുടെ വലുപ്പം കുറഞ്ഞ മോഡലുകളും എത്തിയിരുന്നു. പിന്നീട് ഫീച്ചര്‍ ഫോണുകളും, സ്മാര്‍ട്ട് ഫോണുകളുമെത്തി.

  നേരത്തെ, പ്രത്യേക ലൈസന്‍സ് ഉള്ളവരാണ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. ഇന്ന് അതെല്ലാം മാറി. ഇപ്പോള്‍ ഓരോരുത്തര്‍ക്കും എത്ര സ്മാര്‍ട്ട് ഫോണ്‍ വേണമെങ്കിലും കൈയിലെ പണം അുസരിച്ച് വാങ്ങാം. ഇനി നാളെ ഇതില്‍ നിന്ന് എന്ത് മാറ്റമാണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. വളരെ വേഗത്തിലാണ് സാങ്കേതികവിദ്യകള്‍ മാറുന്നതും വളരുന്നതും. അതിനാല്‍ ഒന്നുമാത്രം ഉറപ്പിക്കാം, നിലവിലെ സ്മാർട്ട് ഫോണുകൾക്കും മാറ്റം സംഭവിച്ചേക്കാം.
  Published by:Arun krishna
  First published: