നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Grandmothers | കുട്ടികളോടുള്ള പരിലാളനയുടെ കാര്യത്തിൽ മുത്തശ്ശിമാരാണ് മുന്നിലെന്ന് പഠനം

  Grandmothers | കുട്ടികളോടുള്ള പരിലാളനയുടെ കാര്യത്തിൽ മുത്തശ്ശിമാരാണ് മുന്നിലെന്ന് പഠനം

  പേരക്കുട്ടിയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ പേരക്കുട്ടിക്ക് എന്താണോ തോന്നുന്നത് അതേ വികാരം മുത്തശ്ശിമാർക്കും അനുഭവപ്പെടുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കുട്ടികള്‍ക്ക് പലപ്പോഴും അവരുടെ മാതാപിതാക്കളേക്കാള്‍ ഇഷ്ടം മുത്തച്ഛന്‍മാരോടും മുത്തശ്ശിമാരോടും ആയിരിക്കും. മുത്തശ്ശിമാര്‍ (Grand Mother) അവരുടെ പേരക്കുട്ടികളെ (Grand Children) മികച്ച രീതിയിൽ പരിപാലിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്. മുത്തശ്ശിമാരും കുട്ടികളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഒരു പഠനം (Study) പ്രൊസീഡിംഗ്‌സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബിയില്‍ (Royal Society B) പ്രസിദ്ധീകരിക്കുകയുണ്ടായി. ചൊവ്വാഴ്ചയാണ് പഠനം പ്രസിദ്ധീകരിച്ചത്.

   ഫങ്ഷണല്‍ മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് (functional magnetic resonance imaging - FMRI) ഉപയോഗിച്ച് തെക്കന്‍ യുഎസിലെ ജോര്‍ജിയയിലെ എമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ 50 മുത്തശ്ശിമാരുടെ മസ്തിഷ്‌കം സ്‌കാന്‍ ചെയ്തു. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള അവരുടെ കൊച്ചുമക്കളുടെ ചിത്രങ്ങള്‍ അവർക്ക് കാണിച്ചു കൊടുത്തു. അജ്ഞാതനായ ഒരു കുട്ടിയുടെയും അവരുടെ പേരക്കുട്ടിയുടെ അതേ ലിംഗത്തിലുള്ള രക്ഷിതാവിന്റെയുംഅജ്ഞാതരായ മുതിര്‍ന്നവരുടെയും ചിത്രങ്ങളും അവരെ കാണിച്ചു.

   പേരക്കുട്ടിയുടെ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ പേരക്കുട്ടിക്ക് എന്താണോ തോന്നുന്നത് അതേ വികാരം ഈ മുത്തശ്ശികൾക്കും അനുഭവപ്പെടുന്നു. അതിനാല്‍ കുട്ടി സന്തോഷം പ്രകടിപ്പിക്കുമ്പോള്‍, അവര്‍ക്കും ആ സന്തോഷം അനുഭവപ്പെടുന്നു. കുട്ടികള്‍ വിഷമം പ്രകടിപ്പിക്കുമ്പോള്‍, അവര്‍ക്കും അത് അനുഭവപ്പെടുന്നു", ആന്ത്രോപോളജിസ്റ്റും ന്യൂറോസയന്റിസ്റ്റുമായ ജെയിംസ് റില്ലിങ് പറയുന്നു.

   അമ്മമാരുടെ മസ്തിഷ്‌കത്തിലും ഇക്കാര്യങ്ങള്‍ അനുഭവപ്പെടാറുണ്ട്. നേരെ മറിച്ച് മുത്തശ്ശിമാര്‍ അവരുടെ മുതിര്‍ന്ന കുട്ടികളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ കൊഗ്നിറ്റീവ് എമ്പതിയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങൾ സജീവമാകുന്നു. വൈകാരിക ഇടപെടൽ ഇല്ലാതെ ഒരു വ്യക്തി എന്താണ് ചിന്തിക്കുന്നതെന്നും അയാൾക്ക് എന്താണ് തോന്നുന്നതെന്നും മനസിലാക്കാനുള്ള ശ്രമമാണിത്.

   ഇത് കുട്ടികളുടെ സവിശേഷമായ, ഓമനത്തം തുളുമ്പുന്ന രൂപഭംഗിയുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് റില്ലിംഗ് പറയുന്നത്. ബേബി സ്‌കീമ എന്നാണ് ശാസ്ത്രീയമായി ഇത് അറിയപ്പെടുന്നത്.

   മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, മനുഷ്യര്‍ സഹകരണ സ്വഭാവമുള്ളവരാണ്. വടക്കന്‍ ടാന്‍സാനിയയിലെ ഹഡ്സ വേട്ടക്കാര്‍ ഉള്‍പ്പെടെയുള്ള സമൂഹങ്ങളില്‍ ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അവിടെ മുത്തശ്ശിമാര്‍ അവരുടെ കൊച്ചുമക്കള്‍ക്ക് പോഷകസമൃദ്ധമായ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ നല്‍കുന്നു. ആനകള്‍ പോലെയുള്ള മറ്റ് ജീവജാലങ്ങളിലും ഈ പ്രഭാവം കാണപ്പെട്ടു. മനുഷ്യരെ ഇഷ്ടപ്പെടുന്ന ഓര്‍ക്കാസുകളിലും ഇത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

   പ്രായമായവരിലെ ബ്രെയിന്‍ സ്‌കാന്‍ പഠനങ്ങള്‍ സാധാരണയായി അല്‍ഷിമേഴ്സ് രോഗം പോലുള്ള അവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റില്ലിംഗ് പറഞ്ഞു. അറ്റ്‌ലാന്റ, ജോര്‍ജിയ പ്രദേശങ്ങളില്‍ നിന്നുള്ള മുത്തശ്ശിമാരോടും റില്ലിംഗ് ചോദ്യാവലി പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കൂടുതല്‍ പേര്‍ക്കും പരിചരിക്കാനും സ്‌നേഹിക്കാനും ഇഷ്ടമുള്ളവരായിരുന്നു. പുരുഷന്മാരെക്കുറിച്ചുള്ള റില്ലിംഗിന്റെ മുന്‍ പഠനത്തെ അപേക്ഷിച്ച് നോക്കുമ്പോൾ വൈകാരികമായ സഹാനുഭൂതി മുത്തശ്ശിമാര്‍ക്കാണ് കൂടുതലെന്ന് അദ്ദേഹം അനുമാനിക്കുന്നു. എന്നാല്‍ ഈ കണ്ടെത്തല്‍ എല്ലാ വ്യക്തികളിലും ബാധകമാകണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിനാല്‍ പലരും അമ്മയാകുന്നതിനേക്കാൾ മുത്തശ്ശിമാരാകുന്നതാണ്ആസ്വദിക്കുന്നതെന്നും റില്ലിംഗ് പറയുന്നു.
   Published by:user_57
   First published:
   )}