• HOME
  • »
  • NEWS
  • »
  • life
  • »
  • Grandparents | കുടുംബം വെല്ലുവിളികൾ നേരിടുമ്പോൾ മുത്തശ്ശീമുത്തശ്ശന്മാർ കൊച്ചുമക്കൾക്ക് നൽകുന്ന പിന്തുണ കുറയുന്നതായി പഠനം

Grandparents | കുടുംബം വെല്ലുവിളികൾ നേരിടുമ്പോൾ മുത്തശ്ശീമുത്തശ്ശന്മാർ കൊച്ചുമക്കൾക്ക് നൽകുന്ന പിന്തുണ കുറയുന്നതായി പഠനം

കുട്ടികളുടെ മാതാവിന്റെ അച്ഛനമ്മമാർ നല്‍കുന്ന പിന്തുണയേക്കാള്‍ പിതാവിന്റെ ഭാഗത്ത് നിന്നുള്ള മുത്തശ്ശീമുത്തശ്ശന്മാർ (പിതാവിന്റെ മാതാപിതാക്കള്‍) നല്‍കുന്ന പിന്തുണ കുറവാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊച്ചുമക്കളും മുത്തശ്ശന്മാരും മുത്തശ്ശിമാരും തമ്മിലുള്ള ബന്ധം വളരെ സവിശേഷമാണ്. സ്വന്തം മക്കളോട് പ്രകടിപ്പിക്കാത്ത സ്‌നേഹവും വാത്സല്യവും പല രീതിയില്‍ യാതൊരു സങ്കോചവും കൂടാതെ അവര്‍ തങ്ങളുടെ പേരക്കുട്ടികളോട് കാണിക്കുന്നത് വളരെ സാധാരണമാണ്. എന്നാല്‍ ഇത് സംബന്ധിച്ച ഒരു പുതിയ പഠനത്തില്‍ ചില വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. കൊച്ചുമക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യങ്ങളിൽ മുത്തശ്ശീമുത്തശ്ശന്മാരുടെ പിന്തുണ അല്ലെങ്കില്‍ അവര്‍ കുട്ടികള്‍ക്ക് നല്‍കുന്ന പരിചരണം അല്ലെങ്കില്‍ സാമ്പത്തിക പിന്തുണകള്‍ കുറയുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. 'ദി പ്രൊസീഡിംഗ്‌സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി: ബയോളജിക്കല്‍ സയന്‍സസ്' എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    കുട്ടികളുടെ മാതാവിന്റെ അച്ഛനമ്മമാർ നല്‍കുന്ന പിന്തുണയേക്കാള്‍ പിതാവിന്റെ ഭാഗത്ത് നിന്നുള്ള മുത്തശ്ശീമുത്തശ്ശന്മാർ (പിതാവിന്റെ മാതാപിതാക്കള്‍) നല്‍കുന്ന പിന്തുണ കുറവാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. പ്രതികൂല അനുഭവങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് മുത്തശ്ശിമാരുടെ പിന്തുണ മാത്രമേ അതേ നിലയില്‍ തുടരുകയുള്ളൂ. ഈ പ്രതികൂല ജീവിതാനുഭവങ്ങളില്‍ ഉദാഹരണത്തിന്: കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മാതാപിതാക്കളുടെ വിവാഹമോചനം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, പേരക്കുട്ടി നേരിടുന്ന അക്രമം, പരിക്കുകള്‍, രോഗം എന്നിവ ഉള്‍പ്പെടുന്നു. ഗവേഷകര്‍, വ്യക്തിഗത അനുഭവങ്ങള്‍ക്ക് പകരം പ്രതികൂല അനുഭവങ്ങളുടെ സംയോജിത ഫലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുട്ടിയുടെ പ്രാഥമിക പരിചാരകർ മുത്തശ്ശീമുത്തശ്ശന്മാരായ കേസുകള്‍ ഈ പഠനം പരിശോധിച്ചിട്ടില്ല.

    കുട്ടിയുടെ കുടുംബത്തിലെ പ്രതികൂല ജീവിത സാഹചര്യങ്ങളോടുള്ള പ്രതികരണമായി മുത്തശ്ശീമുത്തശ്ശിമാര്‍ പേരക്കുട്ടിയുടെ ജീവിതത്തിൽ കൂടുതല്‍ താല്‍പര്യം കാണിച്ചേക്കാമെന്ന് മുമ്പ് പല സാമൂഹിക ശാസ്ത്ര ഗവേഷണങ്ങളും അനുമാനിച്ചിട്ടുണ്ട്. പക്ഷെ, തങ്ങളുടെ ഗവേഷണ ഫലങ്ങള്‍ ഈ അനുമാനത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഫിന്‍ലാന്‍ഡിലെ ടര്‍ക്കു സര്‍വകലാശാലയിലുള്ള മുതിര്‍ന്ന ഗവേഷകന്‍ സാമുലി ഹെല്ലെ പറഞ്ഞു. പഠനമനുസരിച്ച്, കുട്ടിക്കാലത്തെ പ്രതികൂല അനുഭവങ്ങള്‍ കുട്ടിയുടെ ജീവിതത്തെ ബാധിക്കും. ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

    മുമ്പത്തെ ഗവേഷണങ്ങള്‍ കാണിക്കുന്നത് അമ്മയുടെ മാതാപിതാക്കൾ അച്ഛന്റെ മാതാപിതാക്കളേക്കാൾ പേരക്കുട്ടിയുടെ കുടുംബത്തെ പിന്തുണയ്ക്കുന്നു എന്നാണ്. കൊച്ചുമക്കളുടെ ജീവിതസാഹചര്യങ്ങള്‍ വഷളാകുമ്പോഴും അമ്മയുടെ അമ്മമാർ കുഞ്ഞുങ്ങൾക്ക് നൽകുന്ന പ്രാധാന്യം നിലനില്‍ക്കുന്നതായും കാണപ്പെടുന്നുവെന്ന് ഹെല്ലെ പറഞ്ഞു. 11-16 വയസ് പ്രായമുള്ള ഇംഗ്ലീഷ്, വെല്‍ഷ് (വെയ്ല്‍സ്) കൗമാരക്കാരില്‍ നടത്തിയ ഒരു സര്‍വേയില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയായിരുന്നു പുതിയ പഠനം തയ്യാറാക്കിയത്.

    Summary: According to a new study, the grandparents’ support such as the amount of child care or monetary support they provide can get decreased by the adverse experiences faced by the grandchildren and their families. The study was published in the journal, ‘the proceedings of the Royal Society B: Biological Sciences.’
    Published by:user_57
    First published: