• HOME
 • »
 • NEWS
 • »
 • life
 • »
 • Body Fat | ശരീരത്തിൽ കൊഴുപ്പ് കൂടുന്നത് ചിന്താശേഷിയും ഓർമ്മശക്തിയും കുറയാൻ കാരണമായേക്കാമെന്ന് പഠനം

Body Fat | ശരീരത്തിൽ കൊഴുപ്പ് കൂടുന്നത് ചിന്താശേഷിയും ഓർമ്മശക്തിയും കുറയാൻ കാരണമായേക്കാമെന്ന് പഠനം

പഠനത്തിന്റെ ഭാ​ഗമായി, ബയോഇലക്‌ട്രിക്കൽ ഇം‌പെഡൻസ് അനാലിസിസ് (ബിഐഎ) ഉപയോഗിച്ച് 9,166 പേരുടെ ശരീരത്തിലെ മൊത്തം കൊഴുപ്പ് വിലയിരുത്തി

 • Share this:
  ശരീരത്തിൽ കൊഴുപ്പ് (Body Fat) കൂടുന്നത് നിങ്ങളുടെ ചിന്താശേഷിയും (Thinking) ഓർമ്മശക്തിയും (Memory) കുറയാൻ കാരണമാകുമോ? ശരീരത്തിലെ ഉയർന്ന കൊഴുപ്പ് ചിന്താശക്തി കുറയാനുള്ള സാധ്യത ഉയർത്തുമെന്നാണ് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്. പ്രായപൂർത്തിയായവരിൽ, ശരീരത്തിലെ ഉയർന്ന കൊഴുപ്പ് ചിന്തശേഷിയും ഓർമ്മശക്തിയുമായി ബന്ധപ്പെട്ട അവബോധ പ്രവർത്തനങ്ങളുടെ (Cognitive) വേ​ഗത കുറയ്ക്കുന്ന അപകട ഘടകമാണ് (R​isk Factor) എന്നാണ് സമീപകാല പഠനം വ്യക്തമാക്കുന്നത്.

  പ്രമേഹം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം പോലുള്ള ഹൃദയ സംബന്ധമായ അപകട ഘടകങ്ങൾ അല്ലെങ്കിൽ മസ്തിഷ്കത്തിലെ രക്തധമനികൾക്കുണ്ടാകുന്ന ക്ഷതം എന്നിവ കണക്കിലെടുക്കുമ്പോൾ, ശരീരത്തിലെ കൊഴുപ്പും താഴ്ന്ന ധാരണാശേഷി നിരക്കും തമ്മിലുള്ള ബന്ധം ഗവേഷകർ കണ്ടെത്തി. ജാമാ നെറ്റ് വർക് ഓപ്പൺ (JAMA Network open) എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിന്റെ ഭാ​ഗമായി, ബയോഇലക്‌ട്രിക്കൽ ഇം‌പെഡൻസ് അനാലിസിസ് (ബിഐഎ) ഉപയോഗിച്ച് 9,166 പേരുടെ ശരീരത്തിലെ മൊത്തം കൊഴുപ്പ് വിലയിരുത്തി. അതുപോലെ പഠനത്തിൽ പങ്കെടുത്തവരിൽ 6,733 പേർ വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന അവയവങ്ങൾക്ക് ചുറ്റുമുള്ള വയറിലെ കൊഴുപ്പ് അളക്കാൻ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങിന് (എംആർഐ) വിധേയരായി. കൂടാതെ മസ്തിഷ്കത്തിലെ രക്തധമനികളുടെ ക്ഷതവും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥയും വിലയിരുത്താൽ എംആർഐ സ്കാനിംഗിന് വിധേയരായി.

   Also read- Healthy Lifestyle | ഹൃദയാരോഗ്യം സംരക്ഷിക്കാൻ പുരുഷന്മാർ നിർബന്ധമായും പാലിക്കേണ്ട 5 കാര്യങ്ങൾ

  "ശരീരത്തിലെ അമിത കൊഴുപ്പ് തടയുന്നതും കുറയ്ക്കുന്നതും ചിന്താശേഷിയും ഓർമ്മ ശക്തിയുമായി ബന്ധപ്പെട്ട പ്രവർത്തനത്തെ സംരക്ഷിക്കുമെന്ന് ഞങ്ങളുടെ പഠനഫലങ്ങൾ സൂചിപ്പിക്കുന്നു," മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ മൈക്കൽ ജി ഡിഗ്രൂട്ട് സ്കൂൾ ഓഫ് മെഡിസിനിലെ മെഡിസിൻ പ്രൊഫസറും ഹാമിൽട്ടൺ ഹെൽത്ത് സയൻസസിലെ (HHS) വാസ്കുലർ മെഡിസിൻ സ്പെഷ്യലിസ്റ്റുമായ സോണിയ ആനന്ദ് പറഞ്ഞു. പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മക്മാസ്റ്ററിന്റെയും എച്ച്എച്ച്എസിന്റെയും മുതിർന്ന ശാസ്ത്രജ്ഞ കൂടിയാണ് ലേഖനത്തിന്റെ പ്രധാന രചയിതാവായ സോണിയ ആനന്ദ്.

  “വാർദ്ധക്യത്തിൽ മറവി രോ​ഗം (ഡിമെൻഷ്യ) തടയാനുള്ള ഏറ്റവും നല്ല മാർഗമാണ് തിരിച്ചറിയൽ സംബന്ധിച്ച ( cognitive) പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നത്. മികച്ച പോഷകാഹാരവും ശാരീരിക പ്രവർത്തനവും ആണ് ഡിമെൻഷ്യയെ തടയുന്നതിനുള്ള ഒരു വഴി. ആരോഗ്യകരമായ ഭാരവും ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനവും സാധാരണ നിലയിൽ നിലനിർത്തുന്നതിലൂടെ ഇത് സാധ്യമാകുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു “ കാൽഗറി സർവകലാശാലയിലെ ന്യൂറോളജിസ്റ്റും ശാസ്ത്രജ്ഞനും ക്ലിനിക്കൽ ന്യൂറോ സയൻസസിന്റെ അസോസിയേറ്റ് പ്രൊഫസറും ലേഖനത്തിന്റെ സഹ രചയിതാവുമായ എറിക് സ്മിത്ത് പറഞ്ഞു.

  Also read- Childs Immunity | കുട്ടികളുടെ പ്രതിരോധശേഷി ഫലപ്രദമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള 4 ഭക്ഷ്യവസ്തുക്കള്‍

  പഠനത്തിൽ പങ്കെടുത്തവർ 30-നും 75-നും ഇടയിൽ പ്രായമുള്ളവരായിരുന്നു, ശരാശരി പ്രായം 58 വയസ്സ് ആണ്. പഠനത്തിൽ പങ്കെടുത്ത 56 ശതമാനത്തിലധികവും സ്ത്രീകളായിരുന്നു. അവരെല്ലാം കാനഡയിലോ പോളണ്ടിലോ ആണ് താമസിച്ചിരുന്നത്. ഭൂരിഭാഗവും യൂറോപ്യൻ വംശജരായിരുന്നു, ഏകദേശം 16 ശതമാനം മറ്റ് വംശീയ പശ്ചാത്തലമുള്ളവരുമുണ്ടായിരുന്നു. ഹൃ​ദ്രോ​ഗങ്ങൾ ഉള്ളതായി കണ്ടെത്തിയ വ്യക്തികളെ പഠനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
  Published by:Naveen
  First published: