• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പരിസ്ഥിതിക്കായി ഒരു ക്ലിക്ക്; സമ്മാനങ്ങൾ നേടാം


Updated: May 18, 2018, 2:04 PM IST
പരിസ്ഥിതിക്കായി ഒരു ക്ലിക്ക്; സമ്മാനങ്ങൾ നേടാം

Updated: May 18, 2018, 2:04 PM IST
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പലവിധത്തിൽ കാലാകാലങ്ങളായി പലരും പറഞ്ഞു തരുന്നുണ്ട്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഗ്രീൻസ്റ്റോം പിക്ടെയ്ൽ ചാലഞ്ച് 2018 ഫോട്ടോഗ്രഫി മത്സരം ആരംഭിച്ചു.

'പ്ലാസ്റ്റിക്കിനാൽ മലിനമാക്കപ്പെടാത്ത ഭൂമി' എന്ന വിഷയത്തിൽ സ്വന്തമായെടുത്ത ഫോട്ടോകൾ അടിക്കുറിപ്പോടെ മെയ് 30 വരെ www.greenstorm.green എന്ന വെബ്സൈറ്റിൽ സൗജന്യമായി സമർപ്പിക്കാം. എത്ര എൻട്രികൾ വേണമെങ്കിലും സമർപ്പിക്കാം. ഏറ്റവും മികച്ച മൂന്ന് എൻട്രികൾക്കാണ് സമ്മാനം. ഒന്നാം സമ്മാനം 50000 രൂപയും രണ്ടാം സമ്മാനം 30000 രൂപയും മൂന്നാം സമ്മാനം 20000 രൂപയുമാണ്. ഇതിനുപുറമെ സർട്ടിഫിക്കറ്റും സമ്മാനിക്കും.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിപിഎസ് കൺസള്‍ട്ടിംഗ് കമ്പനി സ്ഥാപകനും എംഡിയുമായ ദിലീപ് നാരായണൻ യുണൈറ്റഡ് നാഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാമിന്റെ സഹകരണത്തോടെ 2009ലാണ് ഗ്രീൻസ്റ്റോം ആരംഭിച്ചത്. മനുഷ്യൻ പരിസ്ഥിയോട് കാണിക്കുന്ന ക്രൂരതകൾക്ക് ക്രിയാത്മകതയിലൂടെയും ഡിജിറ്റൽ മീഡിയയിലൂടെയും പരിഹാരം കണ്ടെത്തുക എന്നതാണ് ഇതിന്റെ  ലക്ഷ്യം. ഇക്കഴിഞ്ഞ ഏപ്രിൽ 27നാണ് ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ സ്ഥാപിച്ചത്.
First published: May 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍