• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാടകഭര്‍ത്താക്കന്‍മാര്‍ക്ക് വന്‍ ഡിമാന്‍ഡ്


Updated: February 27, 2018, 11:33 PM IST
വാടകഭര്‍ത്താക്കന്‍മാര്‍ക്ക് വന്‍ ഡിമാന്‍ഡ്

Updated: February 27, 2018, 11:33 PM IST
ഹനോയ്: ആർഭാടമായിട്ടാണ് 27കാരിയായ ഖായുടെ വിവാഹം നടന്നത്. യോഗ്യനായ 'വരൻ', ബന്ധുക്കളുടെ നീണ്ട നിര, വിവാഹ വസ്ത്രങ്ങളും ഒരുക്കങ്ങളും എല്ലാം കണ്ടാൽ ആരും പറയും അടിപൊളിയായിരുന്നുവെന്ന്. എന്നാൽ വധു പുഞ്ചിരിയിൽ ഒളിപ്പിച്ച രഹസ്യങ്ങൾ കേട്ടാൽ ആരുമൊന്നു ഞെട്ടും. ഖാ മൂന്നുമാസം ഗർഭിണി ആണ്. അവരുടെ കാമുകൻ 1500 യു എസ് ഡോളർ നൽകി ഏർപ്പാടാക്കിയ വാടക വരനാണ് വിവാഹ വേദിയിൽ ഖായോടൊപ്പം ഉള്ളത്. വരനെ മാത്രമല്ല വരന്റെ ബന്ധുക്കളെയും വാടകക്ക് എടുത്തതാണ്.

ഈ വ്യാജ വിവാഹത്തിന്റെ അവസാനം എന്താകുമെന്ന് ചോദിച്ചാൽ, കുറച്ചു നാളുകൾക്കു ശേഷം ഭർത്താവു തന്നെ ഉപേക്ഷിച്ചു പോയെന്നു ബന്ധുക്കളെ ധരിപ്പിക്കണം. ഇതാണ് ഖായൂടെ മറുപടി. തന്റെ അച്ഛനമ്മമാർ സമൂഹത്തിനു മുൻപിൽ തല താഴ്ത്താതിരിക്കാനാണ് ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നതെന്നും ഖാ പറയുന്നു.

ഖായുടെ മാത്രമല്ല വിയറ്റ്നാമിലെ യുവതലമുറയുടെ എല്ലാം അവസ്ഥ ഇതാണ്. വ്യാജ വരന്മാരെയും ബന്ധുക്കളെയും വാടകക്ക് നൽകുന്നത് ലാഭകരമായൊരു ബിസിനസായും മാറി കഴിഞ്ഞു. 4400 യു എസ് ഡോളർ മുതലാണ് വരനും സംഘവും ഉൾപ്പെടുന്ന പാക്കേജിന്റെ നിരക്ക്. 'വ്യാജന്മാരുടെ' വിതരണക്കാർ പറയുന്ന കണക്കുകൾ അനുസരിച്ച് ആയിരകണക്കിന് വ്യാജ വിവാഹങ്ങളാണ് വിയറ്റ്നാമിൽ നടക്കുന്നത്.

വിയറ്റ്നാമിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം യുവാക്കളാണ്. പങ്കാളികളെ കണ്ടെത്താനും ഒന്നിച്ചു താമസിക്കാനും അവർ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ തയ്യാറാവാത്ത ഒരുവിഭാഗമാണ് യുവതലമുറക്കുമേൽ ഇത്രയധികം സമ്മർദ്ദം ചെലുത്തുന്നത്. പരമ്പരാഗതമായ അനാചാരങ്ങളുടെയും ചട്ടങ്ങളുടെയും പേരിലാണ് അവരുടെ സമ്മർദ്ദം. വ്യാജവിവാഹങ്ങൾ മാത്രമല്ല, അബോഷനുകളുടെ എണ്ണവും ഈ സമ്മർദ്ദങ്ങൾ മൂലം ദിനംപ്രതി കൂടുന്നു.
First published: February 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍