നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Guru Granth Sahib Parkash Utsav | ഓസ്ട്രേലിയന്‍ പാര്‍ലമെന്റിനുള്ളിലും ഗുരു ഗ്രന്ഥ സാഹിബ് പ്രകാശ് ഉത്സവ് ആഘോഷങ്ങൾ

  Guru Granth Sahib Parkash Utsav | ഓസ്ട്രേലിയന്‍ പാര്‍ലമെന്റിനുള്ളിലും ഗുരു ഗ്രന്ഥ സാഹിബ് പ്രകാശ് ഉത്സവ് ആഘോഷങ്ങൾ

  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുനാനാക്ക് ദേവിന്റെ 522-ാം ജന്മദിനം ആഘോഷിക്കുകയാണ്

  ഗുരുനാനാക്ക് ദേവിന്റെ 522-ാം ജന്മദിനം

  ഗുരുനാനാക്ക് ദേവിന്റെ 522-ാം ജന്മദിനം

  • Share this:
   ഓസ്ട്രേലിയയിലെ (Australia) നാലാമത്തെ വലിയ സംസ്ഥാനമായ സൗത്ത് ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായി സിഖ് മത വിശ്വാസികളുടെ ഗുരു ഗ്രന്ഥ സാഹിബ് പ്രകാശ് ഉത്സവ് (Guru Granth Sahib Parkash Utsav) പാര്‍ലമെന്റിനുള്ളില്‍ (Parliament) ആഘോഷിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുനാനാക്ക് ദേവിന്റെ (Guru Nanak Dev) 522-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും ഓസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടി അംഗവുമായ റസ്സല്‍ വോര്‍ട്ട്ലിയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

   ''ഞാന്‍ നിരവധി ഗുരുദ്വാര പ്രാര്‍ത്ഥനകളിലും ഉത്സവങ്ങളിലും പരിപാടികളിലും വിവാഹങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എനിക്ക് സിഖുകാരുമായി ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നു. അവര്‍ ധീരരും യോദ്ധാക്കളും രക്ഷകരുമാണ്!'' ഇന്ത്യന്‍ സമൂഹത്തിലെ വിശിഷ്ട അംഗങ്ങളും സൗത്ത് ഓസ്ട്രേലിയന്‍ രാഷ്ട്രീയക്കാരും പങ്കെടുത്ത ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് വോര്‍ട്ട്ലി പറഞ്ഞു.

   ''നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലുക, ഭക്ഷണം പങ്കിടുക.. എന്ന ഗുരുനാനാക്കിന്റെ തത്വങ്ങള്‍ എന്നെ വളരെയധികം ആകര്‍ഷിച്ചു. നിങ്ങളെല്ലാവരും ഗുരുദ്വാരകളില്‍ ഭക്ഷണം പാകം ചെയ്യുകയും പങ്കിടുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഗുരുനാനാക്കിന്റെ സന്ദേശം നിങ്ങൾ ഹൃദയത്തില്‍ വഹിക്കുന്നു. ഓസ്ട്രേലിയയില്‍ അടുത്തിടെയുണ്ടായ കാട്ടുതീയില്‍ ആവശ്യക്കാർക്ക് പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ ഭക്ഷണം വിതരണം ചെയ്തത് വളരെ നല്ലൊരു കാര്യമായിരുന്നു'' വോര്‍ട്ട്‌ലി പറഞ്ഞു.   റസ്സല്‍ വോര്‍ട്ട്ലിയുടെ ഭാര്യയും പാര്‍ലമെന്റ് അംഗവുമായ ഡാന വോര്‍ട്ട്ലിയ്ക്കൊപ്പം അദ്ദേഹം സിഖ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. സൗത്ത് ഓസ്ട്രേലിയന്‍ ഹൗസ് ഓഫ് അസംബ്ലിയിലെ സ്പീക്കര്‍ ഡാന്‍ ക്രീഗനും, അഡ്ലെയ്ഡിലെ ഫെഡറല്‍ അംഗം സ്റ്റീവ് ജോര്‍ഗനാസും, പ്രതിപക്ഷ നേതാവും ഓസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടി അംഗവുമായ പീറ്റര്‍ മലിനൗസ്‌കാസും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

   പാഞ്ച് പ്യാരെ (അഞ്ച് പ്രിയപ്പെട്ടവര്‍), ഗുരു ഗ്രന്ഥ സാഹിബിനെ പാര്‍ലമെന്റിന് പുറത്ത് നിന്ന്, ഇന്‍ഡോര്‍ ഹാളിലേക്ക് കൊണ്ടുപോകുന്നത് ഒരു അതുല്യമായ കാഴ്ചയായിരുന്നു. നിരവധി പാര്‍ലമെന്റംഗങ്ങളും പൊതുജനങ്ങളും ഈ ചടങ്ങ് കാണാനായി എത്തിയിരുന്നു. ഗുരുനാനാക്കിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമായി നടന്ന ഈ പ്രകാശ് ഉത്സവ ചടങ്ങിന് ശേഷം കീര്‍ത്തനവും പ്രാര്‍ത്ഥനയും നടന്നു.

   ഗുരു ഗ്രന്ഥ സാഹിബ് എന്നത് സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണ്. വിശ്വാസികള്‍ക്കിടയില്‍ ഇത് ആദിഗ്രന്ഥ എന്നാണ് അറിയപ്പെടുന്നത്. ഗുരു നാനാക്കില്‍ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ വിശ്വാസസംഹിതകളാണ് ഗ്രന്ഥത്തില്‍ ഉള്ളത്. 1469 മുതല്‍ 1708 വരെയുള്ള കാലയളവിലാണ് ഈ ഗ്രന്ഥത്തിലുള്ള വിശ്വാസസംഹിതകള്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. ഈ ഗ്രന്ഥത്തില്‍ 1430-ഓളം ശ്ലോകങ്ങള്‍ ഉണ്ട്. ഗുരുനാനാക്ക് തന്റെ ശിഷ്യന്മാര്‍ക്ക് പറഞ്ഞുകൊടുത്ത ജീവിതചര്യയും പ്രാര്‍ത്ഥനകളുമാണ് ഗുരു ഗ്രന്ഥ സാഹിബിന്റെ പ്രധാന ഉള്ളടക്കം.

   Summary: Guru Granth Sahib Parkash Utsav inside South Australian parliament. This is happening for the first time
   Published by:user_57
   First published:
   )}