നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Albert Einstein | ആൽബർട്ട് ഐൻസ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തത്തിന്റെ കൈയെഴുത്ത് പ്രതി 96 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു

  Albert Einstein | ആൽബർട്ട് ഐൻസ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തത്തിന്റെ കൈയെഴുത്ത് പ്രതി 96 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു

  ഒരു ശാസ്ത്രജ്ഞൻ എഴുതിയ കൈയ്യെഴുത്തുപ്രതിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്

  കൈയ്യെഴുത്തുപ്രതി

  കൈയ്യെഴുത്തുപ്രതി

  • Share this:
   ആൽബർട്ട് ഐൻസ്റ്റീൻ (Albert Einstein) കൈകൊണ്ട് എഴുതിയ ആപേക്ഷിക സിദ്ധാന്തം (Theory of relativity) റെക്കോർഡ് തുകയ്ക്ക് ലേലം ചെയ്തു. ചൊവ്വാഴ്ച പാരീസിൽ (Paris) നടന്ന ലേലത്തിൽ (Auction) 11.6 മില്യൺ യൂറോയ്ക്കാണ് (13 മില്യൺ ഡോളർ ) കുറിപ്പുകൾ വിറ്റത്. ഒരു ശാസ്ത്രജ്ഞൻ (scientist) എഴുതിയ കൈയ്യെഴുത്തുപ്രതിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. ഇന്ത്യൻ രൂപയിൽ ഏകദേശം 96.6 കോടി രൂപ വരും. 1915-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ആപേക്ഷികതാ സിദ്ധാന്തത്തിൽ (theory of relativity) ഐൻസ്റ്റീനിന്റെ ഒപ്പോടു കൂടിയ കുറിപ്പാണിത്. "ലേലത്തിന് വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിലയേറിയ ഐൻസ്റ്റീൻ കൈയെഴുത്തുപ്രതി" എന്നാണ് അഗുട്ടെസ് ഓക്ഷൻ ഹൌസിൽ വച്ച് നടന്ന ലേല വില്പന കൈകാര്യം ചെയ്ത ക്രിസ്റ്റി (Christie) പറഞ്ഞത്.

   ലേലത്തിന് മുമ്പ് രണ്ട് മുതൽ മൂന്ന് മില്യൺ യൂറോ വരെ ലഭിക്കുമെന്ന് കണക്കാക്കിയിരുന്നു. എന്നാൽ ചൊവ്വാഴ്ച നടന്ന ലേലം 1.5 മില്യൺ യൂറോയിൽ ആരംഭിക്കുകയും ലേലക്കാരുടെ കണക്കുകൂട്ടൽ മറികടന്ന് തുക വളരെ വേഗത്തിൽ ഉയരുകയുമായിരുന്നു. 2018 ൽ "ഗോഡ് ലെറ്റർ" എന്ന് വിളിക്കപ്പെട്ട ഐൻസ്റ്റീൻ സൃഷ്ടികളുടെ മുൻ രേഖകൾ 2.8 മില്യൺ ഡോളറിനാണ് വിറ്റത്. അദ്ദേഹത്തിന്റെ തന്നെ 'സന്തോഷത്തിന്റെ രഹസ്യത്തെക്കുറിച്ചുള്ള' ഒരു കത്തിന് 2017 ൽ 1.56 മില്യൺ ഡോളറും ലേലത്തിൽ ലഭിച്ചിരുന്നു.

   ലേലം തുടങ്ങി ഏതാനും മിനിറ്റുകൾക്കു ശേഷം രണ്ടു ലേലക്കാർ പോയി. ടെലിഫോണിലൂടെ 200,000 യൂറോ വരെ വാഗ്ദാനം ചെയ്തവരും ലേലത്തിലുണ്ടായിരുന്നു. വിജയിയുടെ പേര് വിവരങ്ങളോ ദേശീയതയെ കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

   1913 ലും 1914 ലും ഇടയിൽ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ഐൻസ്റ്റീനും സഹപ്രവർത്തകനും വിശ്വസ്തനുമായ സ്വിസ് എഞ്ചിനീയർ മിഷേൽ ബെസ്സോയും ചേർന്ന് തയ്യാറാക്കിയ 54 പേജുള്ള രേഖയാണ് ചൊവ്വാഴ്ച വിറ്റത്.1905 ലെ E=mc2 എന്ന പ്രശസ്തമായ സമവാക്യം അടങ്ങിയ ആപേക്ഷികതാ സിദ്ധാന്തമായിരുന്നു അത്.   ആ കൈയെഴുത്തുപ്രതി സംരക്ഷിച്ചത് ബെസ്സോ (Besso) ആണെന്നും അദ്ദേഹത്തിന് നന്ദി പറയുന്നു എന്നും ക്രിസ്റ്റി പറഞ്ഞു. എക്കാലത്തെയും മികച്ച സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞരിൽ ഒരാളായി പ്രശംസിക്കപ്പെടുന്ന ഐൻസ്റ്റീൻ 1955ൽ 76-ാം വയസ്സിലാണ് മരിച്ചത്.

   ബഹിരാകാശത്തെയും സമയത്തെയും വസ്തുക്കളുടെ ചലനത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മാർഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആപേക്ഷിക സിദ്ധാന്തം ലോകത്ത് വിപ്ലവം സൃഷ്ടിച്ചു.

   1913-ൽ, ബെസ്സോയും ഐൻസ്റ്റീനും ചേർന്ന് "ദശാബ്ദങ്ങളായി ശാസ്ത്ര സമൂഹത്തെ അലട്ടുന്ന പ്രശ് നങ്ങളിലൊന്നായ "ബുധന്റെ ഭ്രമണപഥത്തിന്റെ അസ്വാഭാവികത" കണ്ടെത്തിയെന്ന് ക്രിസ്റ്റി പറയുന്നു.

   ആദ്യത്തെ കൈയെഴുത്തുപ്രതിയിൽ ശ്രദ്ധിക്കപ്പെടാതെപോയ ചില തെറ്റുകളുണ്ടായിരുന്നു. ഐൻസ്റ്റീൻ അത് കണ്ടെത്തുകയും ആ പേപ്പർ താഴെയിടുകയും ചെയ്തു. പിന്നീട് ബെസ്സോ അത് എടുത്തുമാറ്റിയതായും ക്രിസ്റ്റി പറഞ്ഞു.

   ക്വാണ്ടം മെക്കാനിക്സ് സിദ്ധാന്തത്തിനും ഐൻസ്റ്റൈൻ പ്രധാന സംഭാവനകൾ നൽകുകയും 1921ൽ ഭൗതിക ശാസ്ത്രത്തിന് നോബൽ ( Nobel ) സമ്മാനം നേടുകയും ചെയ്തു.
   Published by:user_57
   First published:
   )}