• HOME
  • »
  • NEWS
  • »
  • life
  • »
  • തലമുറകൾ പിന്നിട്ട സൗഹൃദത്തിൽനിന്നൊരു ജ്യൂസ് കട; ഹരി പത്തനാപുരത്തിന്‍റെ ഫേസ്ബുക്ക് വീഡിയോ വൈറൽ

തലമുറകൾ പിന്നിട്ട സൗഹൃദത്തിൽനിന്നൊരു ജ്യൂസ് കട; ഹരി പത്തനാപുരത്തിന്‍റെ ഫേസ്ബുക്ക് വീഡിയോ വൈറൽ

സാമ്പത്തികമായ ബുദ്ധിമുട്ട് കാരണം കട ഒഴിയാൻ വീട്ടുകാർ ചേർന്ന് തീരുമാനിച്ചു. ഇക്കാര്യം പറയാനായി കടയുടമയായ കമറുദ്ദീന്‍റെ വീട്ടിൽ എത്തിയ ഹരി പത്തനാപുരത്തെ ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് പിന്നീട് അവിടെ നടന്നത്...

hari pathanapuram

hari pathanapuram

  • Share this:
    'പണത്തിന് ബുദ്ധിമുട്ടാണെങ്കിൽ വാടകയും വേണ്ട, പക്ഷേ അച്ഛന്‍റെ കാലം വരെ ഈ കട അവിടെ തുടരണം'- കെട്ടിടം ഒഴിയുന്ന കാര്യം സംസാരിക്കാൻ വേണ്ടി എത്തിയ വാടകക്കാരനോട് കടയുടമ പറഞ്ഞ വാചകമാണിത്. പ്രശസ്ത ജ്യോതിഷി ഹരി പത്തനാപുരമാണ് തലമുറകൾ പിന്നിട്ട അപൂർവ്വ സൗഹൃദത്തിന്‍റെ കഥ ഫേസ്ബുക്ക് വീഡിയോയിലൂടെ വിവരിച്ചത്.

    പത്തനാപുരം പള്ളിമുക്കിൽ കമറുദ്ദീൻ എന്നയാളുടെ കടമുറിയിൽ ജ്യോതിഷാലയവും വൈദ്യശാലയും നടത്തിയിരുന്നയാളാണ് ഹരിയുടെ അച്ഛൻ ഗോപാലൻ വൈദ്യർ. എന്നാൽ കഴിഞ്ഞ കുറേക്കാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗോപാലൻ വൈദ്യർക്ക് കടയിൽ പോകാൻ സാധിക്കുന്നില്ല. ഇതിനിടയിൽ കട ഒഴിവാക്കിയതുമില്ല. എന്നാൽ സാമ്പത്തികമായ ബുദ്ധിമുട്ട് കാരണം കട ഒഴിയാൻ വീട്ടുകാർ ചേർന്ന് തീരുമാനിച്ചു. ഇക്കാര്യം പറയാനായി കടയുടമയായ കമറുദ്ദീന്‍റെ വീട്ടിൽ എത്തിയതായിരുന്നു ഹരി പത്തനാപുരം. എന്നാൽ ഗോപാലൻ വൈദ്യരുടെ ഉറ്റ സുഹൃത്തായിരുന്ന മുഹമ്മദ് കുഞ്ഞ് എന്നയാൾ മരിക്കുന്നതിന് മുമ്പ് മകൻ മകറുദ്ദീനോട് ചിലത് പറഞ്ഞ് ഏൽപ്പിച്ചിരുന്നു. പത്തനാപുരം പള്ളിമുക്കിലുള്ള സ്ഥലത്ത് ഒരു കട പണിയണമെന്നും അത് ഗോപാലൻ വൈദ്യർക്ക് വാടകയ്ക്ക് നൽകണമെന്നുമായിരുന്നു പിതാവ് കമറുദ്ദീന് നൽകിയ നിർദ്ദേശം. വൈദ്യരുടെ കാലം കഴിയുന്നതുവരെ അത് മറ്റാർക്കും വാടകയ്ക്ക് നൽകരുതെന്നും മുഹമ്മദ് കുഞ്ഞ് മകനോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കട ഒഴിയാനെത്തിയ ഹരി പത്തനാപുരത്തെ അദ്ദേഹം നിരുൽസാഹപ്പെടുത്തി. 'ഇനി പണത്തിന് ബുദ്ധിമുട്ടാണെങ്കിൽ വാടക തന്നില്ലെങ്കിലും കുഴപ്പമില്ല, കട ഒഴിയരുത്'- ഇതായിരുന്നു കമറുദ്ദീന്‍റെ ആവശ്യം. ബാപ്പയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ ആഗ്രഹിച്ച കമറുദ്ദീൻ കട ഒഴിയാൻ സമ്മതിച്ചില്ല.

    അങ്ങനെയാണ് ജ്യൂസ് കട തുടങ്ങാമെന്ന ആശയത്തിലേക്ക് ഹരി പത്തനാപുരം വരുന്നത്. ഡയറ്റ് കെയിൻ ജ്യൂസ് എന്ന് പേരിട്ടിരിക്കുന്ന ജ്യൂസ് കടയിൽ കരിമ്പിൻ ജ്യൂസിനാണ് പ്രാമുഖ്യം. കൂടാതെ ആപ്പിൾ അവാക്കാഡോ, ഓറഞ്ച്, തേൻ, തുടങ്ങിയവയ്ക്കൊപ്പമുള്ള കരിമ്പിൻ ജ്യൂസും ഇവിടെ ലഭ്യമാകുമെന്ന് ഹരി പത്തനാപുരം പറയുന്നു. ആരോഗ്യകരമായ പാനീയങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന കടയുടെ ഉദ്ഘാടനം ഫെബ്രുവരി 13ന് പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാർ നിർവ്വഹിക്കും. ചലച്ചിത്രതാരം അനുശ്രീ മുഖ്യാതിഥിയായി എത്തും.

    പുനലൂർ-പത്തനാപുരം റൂട്ടീൽ പള്ളിമുക്കിൽ താലൂക്ക് ഓഫീസിന് സമീപത്തായാണ് ഡയറ്റ് കെയിൻ ജ്യൂസ് ഷോപ്പ് സ്ഥിതി ചെയ്യുന്നത്.
    Published by:Anuraj GR
    First published: