• HOME
  • »
  • NEWS
  • »
  • life
  • »
  • HARIHAR BEHRA THE MOUNTAIN MAN IN ODISHA WHO CARVED A TWO KM ROAD IN 30 YEARS NAV

ഇത് ഒഡീഷയിലെ 'മൗണ്ടൻ മാൻ'; കാടുവെട്ടി, കുന്നിടിച്ച് 30 വർഷം കൊണ്ട് നിർമ്മിച്ചത് രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡ്

അധികാരികളോട് റോഡിനായി അപേക്ഷിച്ചിട്ടും കാലതാമസം നേരിട്ടതിനെ തുടർന്ന് നിരാശനായ ഹരിഹർ, തന്റെ സഹോദരനോടൊപ്പം ഗ്രാമത്തിലേക്ക് ഒരു റോഡ് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു

ഹരിഹർ ബെഹ്‌റ, 'മൗണ്ടൻ മാൻ'

ഹരിഹർ ബെഹ്‌റ, 'മൗണ്ടൻ മാൻ'

  • Share this:
    ബീഹാറിൽ പർവതങ്ങൾക്കിടയിലൂടെ പാത വെട്ടിയുണ്ടാക്കിയ ദശരഥ് മഞ്ജിയുടെ കഥ പോലെ, ഏതാണ്ട് അതേ നേട്ടം കൈവരിച്ച ഒഡീഷയിലെ 'മൗണ്ടൻ മാൻ' ആണ് ഹരിഹർ എന്നറിയപ്പെടുന്ന ആദിവാസി സാമൂഹ്യപ്രവർത്തകൻ. ഒഡീഷയിലെ നയാഗഡിലെ ഒഡഗാവ് ആദിവാസി മേഖലയിൽ നിന്നുള്ള ഹരിഹർ എന്ന വ്യക്തിയാണ് ഈ കഥയിലെ നായകൻ.

    ഹരിഹർ തന്റെ 30 വർഷക്കാലത്തെ ഈ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പോകാനുള്ള കുന്നിൻ ചെരുവിനെ രണ്ട് കിലോ മീറ്റർ നീളുന്ന റോഡാക്കി മാറ്റിയത്. വനപ്രദേശത്തെ ദുർഘടമായ മലയോര റോഡിനെ സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന നടപ്പാതയാക്കാൻ ഹരിഹർ വലിയ പരിശ്രമം തന്നെയാണ് നടത്തിയത്. ബന്താപൂർ പഞ്ചായത്തിലെ ഓഡ്ഗാവ് ബ്ലോക്കിലെ ഗ്രാമമായ തുളുബി, ഗോത്രവർഗ്ഗക്കാർ താമസിക്കുന്നതും മറ്റുള്ളവർക്ക് എത്തിച്ചേരാൻ അപ്രാപ്യവുമായ ഒരു ഗ്രാമമാണ്. ഈ ഗ്രാമം, ഒരു കുന്നിൻ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇവിടേക്ക് ഗതാഗത സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

    അധികാരികളോട് റോഡിനായി അപേക്ഷിച്ചിട്ടും കാലതാമസം നേരിട്ടതിനെ തുടർന്ന് നിരാശനായ ഹരിഹർ, തന്റെ സഹോദരനോടൊപ്പം ഗ്രാമത്തിലേക്ക് ഒരു റോഡ് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനായി അദ്ദേഹം ആദ്യം കാട്ടിലെ മരങ്ങൾ വെട്ടിമാറ്റി, കുന്നുകൾ ഇടിച്ചു നിരത്തി, വലിയ പാറകൾ പൊട്ടിച്ചു. കൈവണ്ടികളുടെ സഹായത്തോടെയാണ് കല്ലുകൾ നീക്കം ചെയ്തത്. എന്നാൽ അതിനായി നടത്തിയ സ്ഫോടനം പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചതിനാൽ സഹോദരങ്ങൾ വഴിക്കു വേണ്ടിയുള്ള തങ്ങളുടെ പരിശ്രമം മതിയാക്കി. തുടർന്ന് സ്ഫോടനത്തിൻറെ സഹായത്തോടെയുള്ള പാത നിർമ്മാണം നിർത്തുകയും മറ്റൊരു രീതിയിലേക്ക് നീങ്ങുകയും ചെയ്തു. ഒടുവിൽ ഇരുവരും ചേർന്ന് പാത നിർമ്മാണം പൂർത്തിയാക്കി. മണ്ണിൽ നിന്ന് കല്ല് വെട്ടിയെടുത്ത് ആ കല്ലുകൾ പാതയിൽ പാവുകയുമാണ് ചെയ്തതെന്ന് ഹരിഹർ പറയുന്നു. ചില ഗ്രാമവാസികളും ഹരിഹറിനെയും സഹോദരനെയും അവരുടെ ഉദ്യമത്തിൽ സഹായിച്ചിരുന്നു.



    "ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് പോകാൻ ഒരു വഴിയുമില്ല. ഞങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് വന്ന് പോകുന്നത്. ഗ്രാമത്തിലെ റോഡുകൾക്കായി ഞങ്ങൾ പലതവണ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മുഴുവൻ റോഡും നിർമ്മിക്കാൻ ഞങ്ങൾക്ക് ഏകദേശം 30 വർഷമെടുത്തു. ഇന്ന് ഈ റോഡ് യാഥാർത്ഥ്യമായതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. മറ്റ് ഗ്രാമങ്ങളിൽ നിന്നുള്ളവർ പോലും ഇപ്പോൾ ഈ പാത കാണാൻ എത്തുന്നുണ്ട്. ഞാൻ വളരെ സന്തോഷവാനാണ് ”ഹരിഹർ ബെഹ്റ പറഞ്ഞു.

    "മുമ്പ് ഈ ഭാഗത്ത് റോഡുകൾ ഉണ്ടായിരുന്നില്ല. അതിനാൽ ഗ്രാമത്തിലെ ആളുകൾക്ക് വൈദ്യസഹായം കിട്ടുന്നത് പോലും വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ ഭർത്താവും സഹോദരനും കൂടി പരിശ്രമിച്ചാണ്‌ ഈ റോഡ് നിർമ്മിച്ചത്, ”ഹരിഹറിന്റെ ഭാര്യ പർബതി ബെഹ്റ കൂട്ടിച്ചേർത്തു.

    പക്ഷേ, റോഡുകൾ നിർമ്മിക്കാനുള്ള ഹരിഹർ ബെഹ്റയുടെ ദൗത്യം ഇതോടെ അവസാനിച്ചിട്ടില്ല. തുളുബി ഗ്രാമത്തിനടുത്തുള്ള മറ്റൊരു തദ്ദേശീയ ഗ്രാമമായ നേപ്പാളിൽ ഇന്നും റോഡുകളില്ല. വനപ്രദേശങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ് ഇവിടം. ഹരിഹർ ഗ്രാമത്തിലെ കുന്ന് വെട്ടിത്തെളിച്ച് തന്റെ ഗ്രാമത്തിലേക്കുള്ള വഴി തുറന്ന ശേഷം, കഴിഞ്ഞ രണ്ട് വർഷമായി ജില്ലാ ഗ്രാമവികസന വകുപ്പും പഞ്ചായത്തും ചേർന്ന് റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.



    ഭഞ്ജനഗർ റോഡിലെ രോഹിബ ഗ്രാമത്തിൽ നിന്നും തുളുബി ഗ്രാമത്തിലേക്കുള്ള പാതിവഴിയുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നയാഗഡിലെ സബ് കളക്ടറായ ലഗ്നജിത് റൂട്ട്, റോഡ് നിർമാണ പ്രവർത്തനങ്ങൾ കാണാൻ തുളുബി ഗ്രാമം സന്ദർശിച്ചിരുന്നു.
    Published by:Naveen
    First published:
    )}