• HOME
  • »
  • NEWS
  • »
  • life
  • »
  • SSLCയിൽ ചരിത്രം രചിക്കാൻ മലപ്പുറത്തു നിന്നും ഹാറൂൺ; അകക്കണ്ണിൽ തെളിയുന്ന ഉത്തരങ്ങൾ കമ്പ്യൂട്ടർ പകർത്തും

SSLCയിൽ ചരിത്രം രചിക്കാൻ മലപ്പുറത്തു നിന്നും ഹാറൂൺ; അകക്കണ്ണിൽ തെളിയുന്ന ഉത്തരങ്ങൾ കമ്പ്യൂട്ടർ പകർത്തും

കംപ്യൂട്ടർ സഹായത്തോടെ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന ആദ്യ വിദ്യാർഥിയാണ് ഹാറൂൺ കരീം

haroon

haroon

  • Last Updated :
  • Share this:
ഹാറൂൺ കരീം... ഈ പേരിന്റെ യഥാർത്ഥ അർത്ഥം എന്തായാലും പ്രകാശം പരത്തുന്ന ആൺകുട്ടി എന്നതാകും ഏറ്റവും ഉചിതം. മങ്കട സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരനായ മേലാറ്റൂർ സ്വദേശി ഹാറൂൺ കരീമിനെ പരിചയപ്പെടുന്നവർക്കൊക്കെ ഇതു തന്നെയാകും അഭിപ്രായം. ജന്മനാ കാഴ്ചയില്ലാത്ത ഹാറൂൺ എസ്.എസ്.എൽ.സി പരീക്ഷ സാധാരണ കുട്ടികൾക്കൊപ്പെ എഴുതാനൊരുങ്ങുകയാണ്. അതും കമ്പ്യൂട്ടർ സഹായത്തോടെ. ഇത്തരത്തിൽ പരീക്ഷ എഴുതാൻ അനുവാദം ലഭിച്ച ആദ്യ വിദ്യാർഥി കൂടിയാണ് ഹാറൂൺ.

ഹാരൂണിന്റെ കഥയിങ്ങനെ. മേലാറ്റൂർ സ്വദേശികളായ അബ്ദുൽ കരീ-സാബിറ ദമ്പതികൾ അവരുടെ മൂന്നാമത്തെ കുഞ്ഞിന് കാഴ്ചയില്ലെന്ന് അറിഞ്ഞപ്പോൾ ഒരുപാട് വിഷമിച്ചു. എന്നാൽ ക്രമേണ അവന്റെ അകക്കണ്ണിലെ കാഴ്ച പുറം കണ്ണ് കൊണ്ട് കാണുന്നവരേക്കാൾ തെളിച്ചമുള്ളതാണെന്ന് മനസിലാക്കിയതോടെ തെളിഞ്ഞ് ചിരിക്കാൻ തുടങ്ങി. എട്ടാം തരം വരെ വള്ളിക്കപ്പറ്റ അന്ധ വിദ്യാലയത്തിൽ പഠിച്ച ഹാറൂൺ പിന്നീട് മങ്കട ഹയർ സെക്കൻഡറി സ്കൂളിൽ സാധാരണ കുട്ടികൾക്ക് ഒപ്പം പഠിക്കാൻ തുടങ്ങി. അതും കമ്പ്യൂട്ടർ സഹായത്തോടെ.

Also read: രാത്രി ഇരുട്ടി വെളുത്തപ്പോൾ കോടിപതിയായി സൗദി ഡോക്ടർ

മറ്റ് കുട്ടികൾ നോട്ട് ബുക്കിൽ എഴുതുമ്പോൾ ഹാറൂൺ ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യും. ടെക്സ്റ്റ് ബുക്കുകൾ പ്രത്യേക സോഫ്റ്റ് വെയർ സഹായത്തോടെ കേട്ട് പഠിക്കും. പരീക്ഷ ലാപ്ടോപ്പിൽ ടൈപ്പ് ചെയ്ത്, ഉത്തര പേപ്പർ പ്രിൻറ് ചെയ്തു നൽകും. മറ്റ് അന്ധ വിദ്യാർത്ഥികളെ പോലെ ഹാറൂൺ എഴുതാൻ പരസഹായം തേടുകയോ, ബ്രെയിൻ ലിപി ഉപയോഗിക്കുകയോ ചെയ്തില്ല. പത്താം തരം പരീക്ഷയും ഇത് പോലെ എഴുതാൻ അനുവദിക്കണമെന്ന ഹാറൂണിന്റെ അപേക്ഷ ആദ്യം സർക്കാര് തള്ളി. പിന്നീട് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വീട്ടിലെത്തി തന്റെ പഠന ശൈലിയും പരീക്ഷ എഴുതുന്ന രീതിയും ഹാറൂൺ കാണിച്ച് കൊടുത്തു. ഇക്കാര്യം സ്പീക്കർ  വിദ്യാഭ്യാസ മന്ത്രിയെ ധരിപ്പിച്ചു. പിന്നാലെ മന്ത്രി നേരിട്ടെത്തി ഹാറൂണിനെ കാണുകയും കമ്പ്യൂട്ടർ സഹായത്തോടെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന നിർദേശവും നൽകി.

Also read: ഡ്രൈവർ ഉറങ്ങി; കാർ നിയന്ത്രണംവിട്ട് ഗേറ്റിന്റെ തൂണിൽ ഇടിച്ചു; പിന്നെ മൂക്കുകുത്തി നിന്നു

പത്താം തരം കഴിഞ്ഞ്, പ്ലസ് ടുവിന് സയൻസ് പഠിച്ച്, പിന്നീട് അമേരിക്കയിലെ സ്റ്റാൻസ്‌ഫോഡ് സർവകാലശാലയിൽ നിന്നും സോഫ്റ്റ്‌വെയർ എൻജിനീയറിംഗിൽ ബിരുദം നേടുകയെന്നതാണ് ഹാറൂണിന്റെ ലക്ഷ്യം.

"കാഴ്ചയില്ലെന്നതിനാൽ എവിടെ നിന്നും മാറി നിൽക്കരുത്. കമ്പ്യൂട്ടറിന്റെയും ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായം പരമാവധി ഉപയോഗിക്കണം. അങ്ങനെ വേണം മുന്നേറാൻ''- ഹാറൂൺ പറയുന്നു.
Published by:user_49
First published: