• HOME
  • »
  • NEWS
  • »
  • life
  • »
  • HAVANA SYNDROME AND ITS IMPACT ON TOP SLEUTHS MM

Havana Syndrome | എന്താണ് ഹവാന സിൻഡ്രോം? ആരെയൊക്കെ ഇത് ബാധിക്കും?

ഹവാന സിൻഡ്രോം ബാധിക്കുന്നത് ആരെയൊക്കെ?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    അടുത്തിടെ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിയറ്റ്നാമിലേക്കുള്ള യാത്ര ഹാനോയിയിൽ വച്ചുണ്ടായ അസാധാരണമായ ആരോഗ്യ പ്രശ്നത്തെ തുട‍ർന്ന് മൂന്ന് മണിക്കൂർ വൈകി. ഹവാന സിൻഡ്രോം എന്ന അസാധാരണമായ ആരോഗ്യ പ്രശ്നം ആയിരുന്നു യാത്ര വൈകാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

    2021ന്റെ തുടക്കം മുതൽ ഓസ്ട്രിയ, വിയന്ന എന്നിവിടങ്ങളിലെ യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഡസൻ കണക്കിന് ഹവാന സിൻഡ്രോം കേസുകൾ റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ടെന്ന് ന്യൂയോർക്കർ മാഗസിൻ പറയുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ യഥാർത്ഥ കണക്കുകൾ പുറത്തുവിട്ടിട്ടില്ല.

    എന്താണ് ഹവാന സിൻഡ്രോം?

    റഷ്യൻ മിലിട്ടറി ഏജൻസികൾ യുഎസ് നയതന്ത്രജ്ഞരുടെ കമ്പ്യൂട്ടറുകളിൽ നിന്നും സെൽ ഫോണുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ മൈക്രോവേവ്-റേഡിയേഷൻ ഉപകരണങ്ങൾ ഉപയോ​ഗിക്കുന്നുണ്ടെന്നും ഇത് ലക്ഷ്യമിടുന്ന ആളുകൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നുമാണ് യുഎസ് ​ഗവൺമെന്റിന്റെ വിലയിരുത്തൽ. വർഷങ്ങളായി, ക്യൂബയിൽ വിന്യസിച്ചിരിക്കുന്ന നിരവധി യുഎസ്, കനേഡിയൻ ഉദ്യോഗസ്ഥർക്ക് അനൗദ്യോഗികമായി ഹവാന സിൻഡ്രോം എന്ന് വിളിക്കപ്പെടുന്ന അവസ്ഥയുടെ അടയാളങ്ങളും ലക്ഷണങ്ങളും കാണിച്ചിട്ടുണ്ട്.

    രോഗലക്ഷണങ്ങൾ

    ഹവാന സിൻഡ്രോം ബാധിച്ച ആളുകൾക്ക് കടുത്ത തലവേദന, ഓക്കാനം, ക്ഷീണം, തലകറക്കം, ഉറക്കമില്ലായ്മ, കേൾവി നഷ്ടം തുടങ്ങിയ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരായ ചില വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ പരിഹരിക്കപ്പെട്ടപ്പോൾ, മറ്റു ചില‍ർക്ക് അവരുടെ ജോലിയിൽ തടസ്സം സൃഷ്ടിക്കപ്പെടുകയും അവരുടെ ജീവിതത്തിന്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു.

    ഹവാന സിൻഡ്രോം ബാധിക്കുന്നത് ആരെയൊക്കെ?

    2016ൽ, ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ നിലയുറപ്പിച്ച നിരവധി യുഎസ് നയതന്ത്രജ്ഞരും ജീവനക്കാരും അവരുടെ ഹോട്ടൽ മുറികളിലോ വീടുകളിലോ വച്ച് തലയിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ കേൾക്കുകയും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് അസുഖം ബാധിച്ചതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

    അതിനുശേഷം, 200 ലധികം യുഎസ് ഉദ്യോഗസ്ഥർക്ക് ഹവാന സിൻഡ്രോം ബാധിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സിഐഎ ഡയറക്ടർ വില്യം ബേൺസ് പറഞ്ഞു. ഇതുകൂടാതെ നിരവധി കനേഡിയൻ നയതന്ത്രജ്ഞർക്കും ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ വച്ച് സമാനമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ രോഗത്തെക്കുറിച്ചുള്ള ആരോപണം ക്യൂബ നിഷേധിച്ചിട്ടുണ്ട്.

    എന്തുകൊണ്ടാണ് ഇതിനെ ഹവാന സിൻഡ്രോം എന്ന് വിളിക്കുന്നത്?

    ക്യൂബൻ തലസ്ഥാനത്തിന്റെ പേരിലാണ് ഈ സിൻഡ്രോം അറിയപ്പെടുന്നത്. വാഷിംഗ്ടണിൽ നിന്ന് 15 ക്യൂബൻ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് ശേഷം ട്രംപ് ഭരണകൂടം ഹവാനയിൽ നിന്ന് യുഎസ് നയതന്ത്രജ്ഞരെ പിൻവലിക്കുകയും ചെയ്തു. ക്യൂബയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സർക്കാർ ആരോപിക്കുകയും എംബസിയിലേക്ക് ജീവനക്കാരെ ചുരുക്കുകയും ചെയ്തു. എന്നാൽ ക്യൂബൻ വിദേശകാര്യ മന്ത്രി ഇത് നിഷേധിക്കുകയും സംഭവത്തെക്കുറിച്ച് അമേരിക്ക നുണ പറയുകയാണെന്ന് ആരോപിക്കുകയും ചെയ്തു.

    ഹവാന സിൻഡ്രോമിനെക്കുറിച്ച് നാഷണൽ അക്കാദമി ഓഫ് സയൻസസ് (NAS)

    2020 ൽ "യുഎസ് സർക്കാർ ജീവനക്കാരുടെയും വിദേശ എംബസികളിലെ അവരുടെ കുടുംബാം​ഗങ്ങളുടെയും രോഗനിർണയം" എന്ന പേരിൽ നാഷണൽ അക്കാദമി ഓഫ് സയൻസസ് (NAS) ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. വൈദ്യശാസ്ത്രത്തിലും മറ്റ് മേഖലകളിലുമുള്ള 19 വിദഗ്ദ്ധരുടെ സമിതി 40 ഓളം സർക്കാർ ജീവനക്കാരുടെ ലക്ഷണങ്ങൾ പരിശോധിക്കുകയും ക്യൂബയിലും ചൈനയിലും മറ്റ് രാജ്യങ്ങളിലും നിലയുറപ്പിച്ചിട്ടുള്ള യുഎസ് നയതന്ത്രജ്ഞർ അനുഭവിക്കുന്ന ഹവാന സിൻഡ്രോമിന്റെ കാരണം മൈക്രോവേവ് വികിരണമാണെന്ന നിഗമനത്തിൽ എത്തുകയും ചെയ്തു.

    ഈ വികിരണം മനപ്പൂർവ്വം ആരെങ്കിലും വിതരണം ചെയ്തതാണോ അല്ലയോ എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. എന്നാൽ റഷ്യയിലെ മൈക്രോവേവ് ആയുധങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയതായി പരാമർശിക്കപ്പെടുന്നു.

    രോഗികൾ റിപ്പോർട്ട് ചെയ്ത പെട്ടെന്നുള്ള ലക്ഷണങ്ങൾ ഒരു പ്രത്യേക ദിശയിൽ നിന്നോ ഒരു മുറിയിലെ നിർദ്ദിഷ്ട സ്ഥലത്ത് നിന്നോ ആണ് ആരംഭിക്കുന്നത്. എന്നാൽ ഹവാന സിൻഡ്രോമിന്റെ കാരണം 'മൈക്രോവേവ് ആയുധങ്ങൾ' ആണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ എഫ്ബിഐയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

    മൈക്രോവേവ് ആയുധങ്ങൾ

    സോണാർ, ലേസർ അല്ലെങ്കിൽ മൈക്രോവേവ് എന്നിവയുടെ രൂപത്തിലുള്ള ഒരു തരം ഊർജ്ജ ആയുധങ്ങളാണ് ഇവ എന്ന് വിശ്വസിക്കപ്പെടുന്നു. ക്ലിക്ക് ചെയ്യുന്നതോ മുഴങ്ങുന്നതോ ആയ ശബ്ദം തലയിൽ നിന്ന് കേൾക്കുന്നതായി ഈ രോഗാവസ്ഥ അനുഭവിച്ചിട്ടുള്ള ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    ഈ ആയുധങ്ങൾ മനുഷ്യരെയും ഇലക്ട്രോണിക് സംവിധാനങ്ങളെയും ലക്ഷ്യമിട്ട് നിരവധി രാജ്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, 2014ലെ ഒരു എയർ ഷോയിൽ ചൈന മൈക്രോവേവ് ആയുധമായ പോളി ഡബ്ല്യുബി -1 പ്രദർശിപ്പിച്ചിരുന്നു. ഹൈ എനർജി ലേസർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഡയറക്റ്റഡ് എനർജി ആയുധങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികൾ ഇന്ത്യയും പ്രഖ്യാപിച്ചിട്ടുണ്ട്.
    Published by:user_57
    First published:
    )}