നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഓരോ അമ്മയുടെയും മുഖത്ത് പുഞ്ചിരി വിടർത്താൻ HDFC ബാങ്കിന്‍റെ #MaaKiKhushiKeLiye ക്യാംപയ്ൻ

  ഓരോ അമ്മയുടെയും മുഖത്ത് പുഞ്ചിരി വിടർത്താൻ HDFC ബാങ്കിന്‍റെ #MaaKiKhushiKeLiye ക്യാംപയ്ൻ

  ഇത്തവണത്തെ മാതൃദിനത്തിൽ വളരെ ലളിതവും ശക്തവുമായ ഒരു ആശയമാണ് #MaKiKhushiKeLiye കാമ്പെയ്‌നിലൂടെ HDFC ബാങ്ക് മുന്നോട്ട് വെക്കുന്നത്.

  hdfc-bank-mothers-day

  hdfc-bank-mothers-day

  • Share this:
   കോവിഡ് മഹാമാരി കാരണം നാമേവരും സാമൂഹിക അകലം പാലിക്കുന്ന ഒരു കാലത്താണ് ഇത്തവണത്തെ മാതൃദിനം വന്നെത്തിയിരിക്കുന്നത്. എന്നിരുന്നാലും ഈ അകലം ഒരിക്കലും മാതൃബന്ധത്തെ ബാധിക്കില്ല. അത്രയേറെ സുദൃഢമാണ് മാതൃബന്ധമെന്ന് പറയുന്നത്.

   തൻ്റെ കുഞ്ഞ് ഉത്തരവാദിത്തത്തോടെയും ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും ഇരിക്കുന്നുവെന്ന് അറിയുന്നതാണ് ഏതൊരു അമ്മയെ സംബന്ധിച്ചിടത്തോളവും സന്തോഷകരമായ കാര്യം. ഇത്തവണത്തെ മാതൃദിനത്തിൽ അമ്മമാർക്ക് സന്തോഷവും ആശ്വാസവും നൽകുന്ന തരത്തിലൊരു കാമ്പെയ്‌നാണ് HDFC ബാങ്ക് അവതരിപ്പിക്കുന്നത്. പ്രത്യേകിച്ചും വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഇക്കാലത്ത് തൻ്റെ കുട്ടി എല്ലാതരത്തിലുമുള്ള സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നുണ്ടോ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നുണ്ടോ ആരോഗ്യം നോക്കുന്നുണ്ടോ ഈ മഹാമാരി ഉയർത്തുന്ന സമ്മർദ്ദങ്ങളും വെല്ലുവിളികളും തരണം ചെയ്യാൻ സാധിക്കുമോ എന്ന് തുടങ്ങി നിരവധി ആശങ്കകൾ അമ്മമാർക്കുണ്ട്. അതിനാൽ, ഒരു കുട്ടിയെന്ന നിലയിൽ, അമ്മമാർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം, നാം സുരക്ഷിതരാണെന്നും ഈ വെല്ലുവിളികളെ തരണം ചെയ്യുമെന്നുമുള്ള ഉറപ്പ് നൽകലാണ്.

   ഇത്തവണത്തെ മാതൃദിനത്തിൽ വളരെ ലളിതവും ശക്തവുമായ ഒരു ആശയമാണ് #MaKiKhushiKeLiye കാമ്പെയ്‌നിലൂടെ HDFC ബാങ്ക് മുന്നോട്ട് വെക്കുന്നത്. വീഡിയോ ചുവടെ കാണാം...   മനോഹരമായ വിവരണത്തിനൊപ്പം ഹൃദയസ്പർശിയായ നിമിഷങ്ങൾ കോർത്തിണക്കിയ ദൈനംദിന ജീവിതത്തിലെ കൊച്ചു നിമിഷങ്ങൾ വീഡിയോയിൽ കാണാം. കുട്ടികളെ ഉത്തരവാദിത്തമുള്ളവരും സ്വതന്ത്രരും മറ്റുള്ളവരോട് കരുതൽ കാണിക്കുന്നവരുമാക്കി മാറ്റാൻ അമ്മമാർ പഠിപ്പിച്ച പാഠങ്ങൾ. നാല് വ്യത്യസ്ത അമ്മമാരും അവരുടെ കുട്ടികളും ഈ വീഡിയോയിലുണ്ട്. കുട്ടികൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതരീതി തിരഞ്ഞെടുക്കുകയും ചെയ്യുമ്പോൾ പുഞ്ചിരി വിടർത്തുന്ന അമ്മമാരെ നമുക്ക് കാണാം.

   അനേകം പോസിറ്റീവ് സന്ദേശങ്ങൾ കാണിക്കുന്ന വീഡിയോ കുട്ടികളുടെ നല്ല ഗുണങ്ങളും ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനങ്ങളും അമ്മമാരെ എത്രത്തോളം അഭിമാനമുള്ളവരാക്കി തീർക്കുന്നുവെന്നതും നമുക്ക് മനസ്സിലാക്കി തരുന്നു. യഥാർത്ഥ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് വീഡിയോയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

   പുറത്ത് പോകുന്നതിന് പകരം ഭക്ഷണം പാചകം ചെയ്യുന്ന മകൻ, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന മകൾ, കെവൈസി വിവരങ്ങൾ വീട്ടിലിരുന്ന് പൂർത്തിയാക്കി HDFC ബാങ്കിൽ അക്കൗണ്ട് തുറന്നതിന് അമ്മയെ അഭിനന്ദിക്കുന്ന മറ്റൊരു മകൾ, COVID വാക്സിനേഷനെടുത്ത മകൻ എന്നിവരെ വീഡിയോയിൽ കാണാം. ഈ ചെറിയ കാര്യങ്ങളെല്ലാം തന്നെ ഓരോ അമ്മയ്ക്കും മനസമാധാനം നൽകുന്നതിനൊപ്പം കുട്ടികൾ സുരക്ഷിതരും സന്തുഷ്ടരാണെന്ന് അറിയുന്നത് മുഖത്ത് പുഞ്ചിരി വിടർത്തുകയും ചെയ്യുന്നു.

   അതിനാൽ, ഈ മാതൃദിനത്തിൽ #MaaKiKhushiKeLiye കാമ്പെയ്‌നിലൂടെ അമ്മമാരുടെ മുഖത്ത് പുഞ്ചിരി വിടർത്താനുള്ള കാര്യങ്ങൾ ചെയ്യാം.
   Published by:Anuraj GR
   First published: